For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയത്തിലാണെന്ന് ഒരു രസത്തിന് പറഞ്ഞതാണ്; മാട്രിമോണി വഴി വരനെ കണ്ടെത്താനുള്ള ശ്രമമാണെന്ന് നടി സ്വാസിക

  |

  നടന്‍ ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണ്. വിവാഹം ഉടനെ ഉണ്ടാവും. എന്നിങ്ങനെ സീരിയല്‍ നടി സ്വാസിക വിജയുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. സീത എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയിച്ച നടന്‍ ഷാനവാസുമായിട്ടും സ്വാസിക പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ നടനും എഴുത്തുകാരനുമായ ബദ്രീനാഥിന്റെ പേരിനൊപ്പമാണ് സമാനമായ വാര്‍ത്തകള്‍ വന്നത്.

  തമന്നയുടെ സൌന്ദര്യ രഹസ്യമിതാണ്, ജിമ്മിൽ നിന്നുള്ള നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  ബദ്രീയുമായിട്ടും പ്രണയമില്ലെന്ന് വെളിപ്പെടുത്തിയ സ്വാസിക ഈ വര്‍ഷം അവസാനം വിവാഹിതയാവുമെന്ന് വെളിപ്പെടുത്തിയിരുന്നു. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞത്. എന്നാല്‍ അതിലൊരു ട്വിസ്റ്റ് ഉണ്ടെന്നാണ് വനിതയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ സ്വാസിക വ്യക്തമാക്കിയത്.

  ഈ ഡിസംബറിലോ അടുത്ത വര്‍ഷം ജനുവരിയിലോ നടക്കുന്ന തരത്തില്‍ മാട്രിമോണി വഴി കല്യാണ ആലോചനകള്‍ മുന്നോട്ട് പോവുകയാണെന്നാണ് സ്വാസിക പറയുന്നത്. ഒന്ന് രണ്ട് പ്രൊപ്പോസലുകള്‍ സജീവമാണ്. അച്ഛന്‍ ബഹ്‌റനില്‍ നിന്ന് നാട്ടിലെത്തിയ ശേഷമേ തീരുമാനം എടുക്കൂ. തനിക്കിപ്പോള്‍ പ്രണയം ഒന്നുമില്ല. എല്ലാവരും എപ്പോഴും പ്രണയത്തെ കുറിച്ച് ചോദിക്കുന്നതിനാല്‍ ഞാനും ഒരു രസത്തിന് പറഞ്ഞതാണ്.

  വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിക്കുന്ന വിവാഹമാവും എന്റേത്. പലരും കാണുമ്പോള്‍, ചില ഗോസിപ്പുകളൊക്കെ വച്ച്, അയാളാണോ ഇയാളാണോ എന്നൊക്കെ ചോദിക്കും. കേട്ട് കേട്ട് ഇപ്പോള്‍ അവര് ചോദിക്കുന്നതൊക്കെ ഞാനുങ്ങ് സമ്മതിക്കും. വെറുതേ, അവര്‍ക്കൊരു സന്തോഷം, എനിക്കും രസം എന്ന് സ്വാസിക ചിരിയോടെ പറയുന്നു.

  നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലില്‍ ഏറ്റവും പുതിയതായി എത്തിയ അതിഥി സ്വാസികയായിരുന്നു. പ്രണയവും വിവാഹവുമൊക്കെ എങ്ങനെ പോവുന്നു എന്ന അനുവിന്റെ ചോദ്യത്തിന് ഉടനെ ഉണ്ടാവുമെന്നായിരുന്നു നടിയുടെ മറുപടി. ഡിസംബറില്‍ തന്നെ വേണോ, അതോ കുറച്ച് കൂടി നീട്ടി വെക്കണോ എന്നൊക്കെ ആലോചിക്കുന്നുണ്ട്. എല്ലാവരെയും വിളിച്ച് വിവാഹം നടത്തണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് വിവാഹം ഇത്രയും ലേറ്റ് ആവുന്നത്.

  പ്രണയ വിവാഹമാണോ എന്ന് കൂടി അനു ചോദിച്ചതോടെയാണ് അതേ എന്നും എട്ട് ഒന്‍പത് വര്‍ഷത്തെ പ്രണയമാണെന്നും സ്വാസിക പറഞ്ഞത്. കുക്കിങ്ങിന് ഇടയില്‍ നിന്ന് സംസാരിച്ചത് കൊണ്ട് ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ പ്രതികരണം ഉണ്ടായില്ല. ഇതോടെ സ്വാസിക ഉടന്‍ വിവാഹിതയാവുമെന്നും വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും തരത്തിലുള്ള വിവരം സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു.

  ശരിക്കും ഈ ഡ്രൈവർ പ്രിഥ്വിയോ ? ജൂഡിന്റെ മറുപടി ഇതാ

  തനിക്കൊരു ഇഷ്ടമുണ്ടെന്ന് മുന്‍പ് പറഞ്ഞിരുന്നു. കയ്യാലപുറത്ത് ഇരിക്കുന്ന തേങ്ങ പോലെയാണത്. വിവാഹത്തിലേക്ക് എത്തുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ല. കുടുംബത്തിന്റെ പിന്തുണയും ജാതകവുമൊക്കെ നോക്കിയായിരിക്കും വിവാഹം. ഇഷ്ടത്തെ കുറിച്ച് പറയാന്‍ മടി ഇല്ലെങ്കിലും എല്ലാം ഒത്ത് വന്നാല്‍ മാത്രമേ കല്യാണം നടക്കുകയുള്ളു എന്നുമാണ് സ്വാസിക മുന്‍പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

  Read more about: swasika സ്വാസിക
  English summary
  Seetha Serial Fame Swasika Vijay Clarifies Her Wedding And Love Affair News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X