For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റേറ്റിങ്ങ് കൂട്ടാനാണ്, നീയൊരു ഉമ്മ കൊടുക്ക്: പരിപാടിയിലെത്തിയ ജിഷിനോടും ഭാര്യയോടും സ്വാസിക ആവശ്യപ്പെട്ടതിങ്ങനെ

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ജിഷിന്‍ മോഹനും വരദയും. രണ്ട് പേരും ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയരായവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള താരങ്ങള്‍ അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണ്. നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന ഷോ യിലേക്ക് ദമ്പതിമാര്‍ ഒരുമിച്ചാണ് എത്തിയത്. ശേഷം നടന്നതൊക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന സംഭവങ്ങളായിരുന്നു.

  ജിഷിന്‍ മോഹന്‍ തന്നെയാണ് പരിപാടിയില്‍ നടന്ന ചെറിയൊരു സംഭവം വീഡിയോ രൂപത്തിലാക്കി പുറത്ത് വിട്ടത്. വീഡിയോയുടെ പൂര്‍ണരൂപം ഇല്ലെങ്കിലും കുറഞ്ഞ സമയം കൊണ്ട് താരദമ്പതിമാര്‍ എല്ലാവരുടെയും ഇഷ്ടം നേടി എടുത്ത് കഴിഞ്ഞു. ഇവര്‍ക്കൊപ്പം സാസ്വിക കൂടി ചേര്‍ന്നതോടെ നര്‍മ്മ മൂഹൂര്‍ത്തങ്ങളാണ് ഉണ്ടായത്. ജിഷിനെ കൊണ്ടും വരദയെ കൊണ്ടും ലവ് ലെറ്റര്‍ എഴുതിക്കുകയാണ് സ്വാസിക ചെയ്യിപ്പിച്ചത്. അതില്‍ വിജയിച്ചത് ജിഷിനായിരുന്നു. അതിനൊരു സമ്മാനവും കൊടുത്തു. ഇതിനിടയിലാണ് ഭാര്യയ്‌ക്കൊരു ഉമ്മ കൊടുക്കാന്‍ അവതാരക ആവശ്യപ്പെട്ടത്. ഇതേ കുറിച്ചാണ് താരം എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  jishin-varada

  ''ഉമ്മ കൊടുക്കാന്‍ എവന്‍ ആരുവാ.. ഉമ്മച്ചനോ? അമൃത ടിവി യിലെ റെഡ് കാര്‍പെറ്റിലെ രസകരമായ ഒരു സെഷന്‍. പരസ്പരം ലവ് ലെറ്റര്‍ എഴുതി സമ്മാനം വാങ്ങിയത് ഞാന്‍. ഒരു ലവ് ലെറ്ററില്‍ നമ്മള്‍ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ചില വാക്കുകള്‍ (റോഡ് റോളര്‍, മൊട്ടുസൂചി, സാനിറ്റൈസര്‍ ലരേ..) നമ്മള്‍ ചേര്‍ക്കേണ്ടിയിരുന്നു. അതായിരുന്നു ടാസ്‌ക്. ഇതിന്റെ ഫുള്‍ വേര്‍ഷന്‍ യൂട്യൂബില്‍ ഉണ്ട് കേട്ടോ.. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് ക്യാപ്ഷനായി ജിഷിന്‍ എഴുതിയത്.

  'ലവ് ലെറ്റര്‍ ഇത്രയും മനോഹരമായി എഴുതിയ ജിഷിന് എന്റെ സ്‌നേഹ സമ്മാനം' എന്ന് പറഞ്ഞ് അവതാരകയായ സ്വാസികയാണ് ഒരു സമ്മാനം കൊടുത്തത്. എല്ലാവര്‍ക്കും ആ സമ്മാനം ഒന്ന് കാണിച്ച് കൊടുക്കു എന്ന് സ്വാസിക പറഞ്ഞതിന് പിന്നാലെ ഭാര്യയായ വരദയ്ക്ക് നിലത്ത് മുട്ടുകുത്തി നിന്ന് പ്രണയാഭ്യര്‍ഥനയായി ജിഷിനത് കൊടുക്കുന്നു. ഇത്രയും ആയ സ്ഥിതിയ്ക്ക് ഒരു ഉമ്മ കൂടി കൊടുത്തൂടേ എന്ന അവതാരകയുടെ ചോദ്യത്തിന് അതൊക്കെ ഞാന്‍ വീട്ടില്‍ പോയി കൊടുത്തോളാം എന്നായിരുന്നു താരത്തിന്റെ മറുപടി.

  jishin-varada

  എടാ റേറ്റിങ്ങ് കൂട്ടാനാണ്. നീയൊരു ഉമ്മ കൊടുക്ക് എന്ന് പറഞ്ഞ് സ്വാസിക നിര്‍ബന്ധിക്കുന്നു. അങ്ങനെ നീ എന്റെ ഉമ്മ കണ്ട് സുഖിക്കണ്ടെന്ന് ജിഷിനും പറഞ്ഞു. എന്നാല്‍ സ്വാസിക ഒരു ഉമ്മ ചോദിച്ച് നോക്ക്, അപ്പോള്‍ അവന്‍ തരുമെന്ന് പറഞ്ഞ് വരദയും രംഗത്ത് വന്നു. അവള്‍ക്കൊന്ന് കൊടുക്കെന്ന് വരദ പറഞ്ഞതോടെ ജിഷിന്‍ തിരിഞ്ഞ് ഉമ്മ കൊടുക്കാനായി നോക്കി. പിന്നാലെ പരസ്പരം ഫ്‌ളൈയിംഗ് കിസ് താരങ്ങള്‍ കൈമാറി. ഇതിനിടയില്‍ വരദയ്ക്ക് തന്നെ ജിഷിന്‍ ഉമ്മ കൊടുത്തു. സ്വാസിക ഒരു ഉമ്മ പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ലല്ലോന്ന് താരം പറയുന്നു.

  ഒരു സിനിമയെ പ്രേക്ഷകര്‍ക്കു പ്രിയങ്കരമാക്കുന്നതിന് പിന്നിലെ ഘടകങ്ങള്‍; കാണെക്കാണെ കണ്ടതിനെ പറ്റി എം പത്മകുമാർ

  അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്റെ കണ്ണിലെ തിളക്കം കണ്ടില്ലേ എന്ന സ്വാസികയുടെ ചോദ്യത്തിന് അത് ഞാന്‍ കണ്ടു. പക്ഷേ ഇവളുടെ കണ്ണിലും അത് തന്നെ കണ്ടതോണ്ട് അങ്ങോട്ട് പോയതാണെന്ന് വരദയെ ചൂണ്ടി കാണിച്ച് പറയുന്നു. എല്ലാവരും വളരെ തമാശരൂപേണയായിരുന്നു ആ സീന്‍ പറഞ്ഞ് അവസാനിച്ചത്. രസകരമായ വീഡിയോയ്ക്ക് താഴെ നിരവധി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി കൊണ്ട് ആരാധകരും എത്തിയിരിക്കുകയാണ്. ഉമ്മന്‍ കോശി എന്നാണ് ഒരു ആരാധകന്‍ ജിഷിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്തൊരു തലയെടുപ്പോട് കൂടിയാണ് ജിഷിന്‍ പ്രോഗ്രാമില്‍ ഇരിക്കുന്നതെന്നും മറ്റ് ചിലര്‍ സൂചിപ്പിച്ചു.

  മണാലിയിലെ തെരുവുകളിൽ ഏകനായി പ്രണവ് മോഹൻലാൽ

  വീഡിയോ കാണാം

  English summary
  Serial Actor Jishin Mohan And Wife Varada's Latest Video Viral With Swasika
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X