For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലിൽ അഭിനയിക്കുന്നവരെ മുഴുവൻ അപമാനിക്കുന്ന തരത്തിലാണ് വീഡിയോ; കമന്റടിച്ച് പരിഹസിക്കുന്നു, ജോണ്‍ ജേക്കബ്

  |

  മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് ജോണ്‍ ജേക്കബ്ബും ഭാര്യ ധന്യമ മേരി വര്‍ഗീസും. ഇരുവരും സീരിയലുകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ധന്യ അഭിനയിക്കുന്ന സീത കല്യാണം എന്ന സീരിയലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ശേഷം വ്യാപകമായ ട്രോളുകളും പ്രചരിക്കപ്പെട്ടു.

  വെള്ളിത്തിൽ നിന്നും ഹോട്ട് ലുക്കിൽ പൂജ ഹെഡ്ഹെ, ചിത്രങ്ങൾ വൈറലാവുന്നു

  ട്രോള്‍ എന്ന പേരില്‍ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടന്‍ ജോണ്‍ ജേക്കബ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സീരിയലില്‍ അഭിനയിക്കുന്ന എല്ലാവരെയും ഒരുപോലെ അപമാനിക്കുന്ന വീഡിയോ കണ്ടതിന്റെ പശ്ചാതലത്തിലായിരുന്നു തുറന്നെഴുത്തുമായി ജോണ്‍ എത്തിയത്. വിശദമായി വായിക്കാം...

  ഇന്നലെ ഞങ്ങളുടെ മകന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ സെല്‍ഫ് ഇന്‍ട്രോഡഷന്‍ ആയിരുന്നു. പേരു പറഞ്ഞതിന് ശേഷം അവന്‍ അഭിമാനത്തോടെ പറഞ്ഞത് My Father is an Actor, My mother is an Actress, I am staying at..... etc. ഞങ്ങള്‍ക്ക് അതില്‍ എന്തു സന്തോഷവും അഭിമാനവും ആണെന്നറിയാമോ? ഞങ്ങള്‍ക്കെന്നല്ല സിനിമയോ സീരിയലോ ഉപജീവനമായ ഏതൊരാള്‍ക്കും അല്ലെങ്കില്‍ my mother is a Home Maker എന്നു പറയുന്ന ഒരു കുട്ടിയുടെ അമ്മയും അനുഭവിക്കുന്നത് ഇതേ സന്തോഷമായിരിക്കും. അവരവരുടെ ജോലിയില്‍ നിന്നും കിട്ടുന്ന ആത്മാഭിമാനം ആണ് അത്.

  അവനവന്‍ ചെയ്യുന്ന ജോലിയില്‍ മക്കളോ വീട്ടുകാരോ അഭിമാനം കൊള്ളുന്നതില്‍ നിന്നും ആത്മാഭിമാനം കിട്ടും എങ്കില്‍, ഡെയിലി അശ്ലീലമോ, പരദൂഷണമോ, എന്തു പച്ചക്കള്ളം എഴുതി പിടിപ്പിച്ചിട്ടാണേലും ഏറ്റവും കൂടുതല്‍ വ്യൂസ്, ക്ലിക്ക്‌സ്, ലൈക്ക്‌സ്, സബ്‌സ്‌ക്രിപ്ഷന്‍, കമന്റ്‌സ്, പരസ്യം എന്നിവ സംഘടിപ്പിക്കുന്ന യൂട്യൂബ് ന്യൂസ് ചാനലുകളില്‍ ( എല്ലാവരെയും ഉദ്ദേശിച്ചിട്ടില്ല കേട്ടോ, മുകളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്ന ടീമുകളെ മാത്രമേയുള്ളു) ജോലി ചെയ്യുന്നവരുടെ അവസ്ഥ എന്തായിരിക്കും. നിങ്ങള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

  3 ദിവസം മുന്‍പ് സീരിയലില്‍ അഭിനയിക്കുന്നവരെ മുഴുവന്‍ അപമാനിക്കുന്ന രീതിയില്‍ ഒരു യൂട്യൂബ് ന്യൂസ് ചാനല്‍ ഒരു വീഡിയോ ചെയ്തു പോസ്റ്റുക ഉണ്ടായി. കുറേ പേര്‍ കണ്ടു കമന്റ് അടിച്ച് പരിഹസിച്ച് പോയി. അങ്ങനെയൊരു ദുഷ്പ്രചരണം നടത്തിയിട്ടും ആരും പ്രതികരിച്ചു കണ്ടില്ല. ഒരുപക്ഷെ ഓ യൂട്യൂബ് ചാനല്‍ അല്ലേ പോകാന്‍ പറ അവന്മാര് വെറും വെയിസ്റ്റ് ആണ് എന്തും പറയാമല്ലോ എന്നൊക്കെ വിചാരിച്ചായിരിക്കും.

  പക്ഷേ എന്റെ ആശയം അതല്ല നിങ്ങള്‍ വളരണം. സിനിമയെയോ സീരിയലിനെയോ വെല്ലുന്ന ബിജിഎം, എഡിറ്റ്, സ്‌റ്റോറി എന്നിവ ചെയ്യുന്ന നിങ്ങളുടെ കഴിവ് എല്ലാവരുമറിയട്ടെ. നിങ്ങളുടെ ഡീറ്റെയില്‍സ് ഓരോ വീഡിയോയുടെയും ക്രെഡിറ്റിസില്‍ വരണമെന്നാണ് എന്റെ അഭിപ്രായം. അല്ലാതെ അഡ്രെസ് ഇല്ലാതെ ഓരോ മൊബൈല്‍ വീഡിയോസ് മോശമാണ്.

  ആരോ പറയുന്നത് കേട്ടു, ഏതേലും വിഷ്യൂല്‍സ് കാണിച്ച് വിവരിച്ച് സുഖിപ്പിക്കുന്നത് ഫേസ്ബുക്കില്‍ ഫേക്ക് അക്കൗണ്ട് ഉപയോഗിച്ച് തെറി പറയുന്നതു പോലെ ആണെന്ന്. പ്ലീസ് നിങ്ങളുടെ ഫോട്ടോയും പേരും നിങ്ങള്‍ വായിക്കുന്ന (സോറി, നിങ്ങള്‍ വായിച്ചു സുഖിപ്പിക്കുന്ന) വീഡിയോയില്‍ ഉടനീളം കോര്‍ണറില്‍ പോസ്റ്റ് ചെയ്താല്‍ ആ പേരുദോഷവും മാറ്റാം. വൈകിട്ട് വീട്ടില്‍ ചെല്ലുമ്പോള്‍ പിള്ളേര്‍ക്കോ ഭാര്യക്കോ അച്ഛനോ അമ്മക്കോ അഭിമാനത്തോടെ കാണിച്ച് കൊടുത്ത്
  നേരത്തേ പറഞ്ഞ ആ ആത്മാഭിമാനം നിങ്ങള്‍ക്കും അനുഭവിക്കാം.

  കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

  എല്ലാ തൊഴിലിനോടും ബഹുമാനം മാത്രമേയുള്ളു. യൂട്യൂബ് വാര്‍ത്തകളും നല്ലതാണ്. പക്ഷേ അതു മറ്റൊരു വ്യക്തിയോ തൊഴില്‍ ചെയ്യുന്നവരെയോ അപമാനിച്ചിട്ടാവരുത്. ഒരു പക്ഷേ അങ്ങനെ ചെയ്യുന്നവര്‍ ഇന്ന് പടച്ചു വിടുന്ന ദുഷ്പ്രചരണങ്ങള്‍ നാളെ അവരുടെ തന്നെ മകനോ മകളോ ആ മേഖലയില്‍ ശോഭിക്കുന്നതിനു വിലങ്ങു തടിയായേക്കാം.

  English summary
  Serial Actor John Jacob Gives A Befitting Reply To A Vlogger Who Moke Serial Actors
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X