For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ജീവിതത്തിലെ എല്ലാം ഞാൻ നിങ്ങളുമായി പങ്കുവെക്കാറുണ്ട് അതുകൊണ്ട് ഇതും നിങ്ങൾ അറിയണം; സൂരജ് സൺ

  |

  മിനിസ്ക്രീനിൽ സജീവമല്ലാതിരുന്നിട്ടും ഇപ്പോഴും ആരാധകർ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന ഒരു കലാകാരനാണ് സൂരജ് സൺ. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് സൂരജിനെ പ്രേക്ഷകർ കൂടുതൽ അറിയുന്നത്. ആരോഗ്യ കാരണങ്ങൾ കൊണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സീരിയലിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി സൂരജ് വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്.

  Also Read: 'സൂര്യയുടെ അമ്മയും തനിക്ക് പ്രചോദനമായിട്ടുണ്ട്', വൈറലായി ജ്യോതികയുടെ വാക്കുകൾ

  പാടാത്ത പൈങ്കിളിയിലെ ദേവയായിട്ടായിരുന്നു മലയാളികൾക്ക് മുമ്പിലേക്ക് സൂരജ് സൺ എത്തിയത്. ഏഷ്യാനെറ്റ് പരമ്പരയിലെത്തിയതിന് പിന്നാലെ വലിയ ആരാധകരാണ് സൂരജിനൊപ്പം കൂടിയത്. പരമ്പരയ്ക്കൊപ്പം തന്നെ സോഷ്യൽ മീഡിയിൽ തന്റേതായ ഒരിടം സൂരജ് അതിനകം ഒരുക്കിയിരുന്നു. എന്നാൽ പെട്ടെന്നായിരുന്നു ആരോഗ്യ പ്രശ്നങ്ങളാൽ പരമ്പരയിൽ നിന്ന് സൂരജ് മാറിനിന്നത്. താരത്തിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. ഇപ്പോൾ വളരെ സങ്കടകരമായ ഒരു വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് സൂരജ്. ജീവിതത്തിലെ ഏറ്റവും വേണ്ടപ്പെട്ട ഓരാളുടെ വേർപാടിനെ കുറിച്ചാണ് സൂരജ് സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.

  Also Read: 'പറഞ്ഞ വാക്ക് പാലിച്ചില്ല... ഞാൻ മമ്മൂക്കയെ കളിയാക്കി'-ഉണ്ണി മുകുന്ദൻ

  കഴിഞ്ഞ ദിവസമാണ് സൂരജ് സണ്ണിന്റെ അച്ഛന്റെ സഹോദരൻ അപ്രതീക്ഷിതമായി മരണമടഞ്ഞത്. പ്രിയപ്പെട്ടവരുടെ വേർപാട് എല്ലാവരേയും പോലെ സൂരജിനേയും ഉലച്ചിരിക്കുകയാണ്. അദ്ദേഹവുമായി തനിക്കുള്ള ആത്മബന്ധത്തെ കുറിച്ചും ആ വേർപാടിലൂടെ അനുഭവപ്പെടുന്ന വിടവിനെ കുറിച്ചുമെല്ലാം ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സൂരജ്. പോയതൊന്നും തിരിച്ചുവരില്ലെന്നും ചില നഷ്ടങ്ങൾ സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നതാണ് നല്ലതെന്നുമാണ് സൂരജ് കുറിച്ചത്. ജീവിത്തിലെ ഏറ്റവും സങ്കടകരമായ നിമിഷങ്ങളെ കുറിച്ച് ഇൻസ്റ്റ​ഗ്രാമിലെഴുതിയ കുറിപ്പിലാണ് സൂരജ് വിവരിച്ചിരിക്കുന്നത്.

  'ചില നഷ്ടങ്ങൾ സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നതാണ് നല്ലത്. ഇത് എന്റെ അച്ഛന്റെ അനുജനാണ്.. ഒരു വലിയ കലാകാരൻ എന്നുതന്നെ പറയാം സർട്ടിഫൈഡ് ആർട്ടിസ്റ്റ് ആന്റ് ഫോട്ടോ​ഗ്രാഫർ....രമേഷ് ചന്ദ്രൻ വിനായക് (എന്റെ ഗുരു) കലയിൽ കഴിവ് തെളിയിച്ച വ്യക്തി. വരച്ച ചിത്രങ്ങൾ ആണേലും എടുത്ത ഫോട്ടോകൾ ആണെങ്കിലും അതിശയത്തോടെ നോക്കി നിന്ന് പോകും. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ചിന്താഗതി അദ്ദേഹത്തിന്റെ കലാ ജീവിതത്തിന്റെ പ്രത്യേകതകളായിരുന്നു. ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത് കൊണ്ടോ വാക്കുകൾ കൊണ്ട് കൊട്ടാരം തീർത്തകൊണ്ടോ പോയതൊന്നും തിരിച്ചുവരില്ല. എന്റെ ജീവിതത്തിലെ സന്തോഷങ്ങൾ ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കാറുണ്ട് ഈ ദുഖവും....' അച്ഛന്റെ സഹോദരന്റെ പോട്ടോകൂടി പങ്കുവെച്ചുകൊണ്ട് സൂരജ് സൺ കുറിച്ചു.

  നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ

  സീരിയലിൽ നിന്നും വിട്ടുനിൽക്കുന്ന താരത്തിന്റെ മേക്കോവർ ഫോട്ടകളും ഫോട്ടോഷൂട്ട് വീഡിയോകളും എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ ക്ലീൻ ഷേവ് ചെയ്ത ചിത്രങ്ങൾ സൂരജ് പങ്കുവെച്ചപ്പോൾ പുതിയ പ്രോജക്ടിന്റെ ഭാ​ഗമായിട്ടുള്ള മാറ്റമാണോ ഇതെന്നാണ് ആറാധകർ ചോദിച്ചത്. ഓരോ പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോൾ തിരിച്ചുവരവിനെ കുറിച്ച് അറിയിക്കാനായിരിക്കും എന്ന് പ്രതീക്ഷിച്ചാണ് ഓടിയെത്തുന്നത് എന്ന് ആരാധകർ കമന്റായി കുറിക്കാറുണ്ട്. മുതിർന്ന നടി അംബിക മോഹൻ വഴിയാണ് സൂരജ് സീരിയലിലേക്ക് എത്തിയത്. അക്കാര്യം അദ്ദേഹം തന്നെയാണ് ഒരിക്കൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. എല്ലാ സോഷ്യൽമീഡിയകളിലും യുട്യൂബ് ചാനലിലൂടെയും ഏറെ ഫോളോവേഴ്സും സൂരജിനുണ്ട്. മോട്ടിവേഷണല്‍ വീഡിയോകളിലൂടെയാണ് യുട്യൂബിൽ സൂരജ് ശ്രദ്ധിക്കപ്പെട്ടത്. കണ്‍മണിയെന്ന അനാഥ പെണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി. അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറുന്നതിനിടയിലായിരുന്നു പരമ്പരയില്‍ നിന്നും സൂരജ് മാറിയത്. ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്നായിരുന്നു നടന്റെ മാറ്റമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. ലക്ജിത് സൈനിയാണ് പകരക്കാരനായെത്തിയത്.

  Read more about: asianet serial malayalam
  English summary
  serial actor sooraj sun latest social media post about his uncle demise, post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X