For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആലീസിന്റെ ഭർത്താവായി അറിയപ്പെടണം, ബാഗും തൂക്കി പോകാൻ ഒരുങ്ങി'; ഹണിമൂൺ ട്രിപ്പിൽ താരങ്ങൾ

  |

  മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് ആലീസ് ക്രിസ്റ്റി ​ഗോമസ്. പിന്നീട് സ്ത്രീപദം, കസ്തൂരിമാൻ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ സി കേരളത്തിലെ മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. നവംബർ 18ന് ആണ് ആലീസ് വിവാ​ഹിതയായത്. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ ജീവിത പങ്കാളി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിപുലമായാണ് വിവാഹത്തിന്റെ ചടങ്ങുകൾ നടന്നത്.

  Also Read: 'നിങ്ങളുടെ ജീവിതത്തെ സ്നേഹിക്കൂ'; ഒളിത്താമസം അവസാനിപ്പിച്ച് രാജ് കുന്ദ്ര വീണ്ടും സോഷ്യൽമീഡിയയിൽ

  വിവാഹത്തോട് അനുബന്ധിച്ചാണ് ആലീസ് യുട്യൂബ് ചാനൽ തുടങ്ങിയത്. അങ്ങനൊരു ചാനൽ തുടങ്ങാനും സോഷ്യൽമീഡിയകളിൽ ആക്ടീവാകാനും തന്നെ നിർദേശിച്ചത് ഭർത്താവ് സജിൻ ആയിരുന്നുവെന്ന് മുമ്പ് ആലീസ് പറഞ്ഞിട്ടുണ്ട്. യുട്യൂബ് ചാനലിലെ ആദ്യ വീ‍ഡിയോയിലൂടെയാണ് സജിനെ തന്റെ ആരാധകർക്കും പ്രേക്ഷകർക്കും ആലീസ് പരിചയപ്പെടുത്തിയത്. ഒരു വർഷം മുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നുവെന്നും എന്നാൽ കൊറോണ പ്രതിസന്ധികളാണ് വിവാഹം നീളാൻ കാരണമായതെന്നും ആലീസ് പറഞ്ഞിരുന്നു.

  Also Read: '‌നാൽപ്പതുകളിൽ വരുന്ന പ്രണയവും സാധാര‌ണമാണ്'; പരിഹസിക്കുന്നവരോട് മലൈകയ്ക്ക് പറയാനുള്ളത്!

  ആലീസിന്റെ വിവാഹ​ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ ആഘോഷിച്ചിരുന്നു. വിവാഹ ദിനത്തിലെ ചടങ്ങുകളെല്ലാം ഉടൻ തന്നെ റെക്കോർഡ് ചെയ്ത് ആലീസും സംഘവും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ആലീസിന്റെ വീട്ടിൽ വിവാഹം ആലോചിക്കുന്ന സമയത്ത് ഒരു കൂട്ടുകാരി വഴിയാണ് സജിന്റെ ആലോചന വന്നതെന്ന് മുമ്പ് നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ആലീസും സജിനും ഹ​ണിമൂൺ ട്രിപ്പിലാണ്. ഹണിമൂൺ വിശേഷങ്ങളും ആലീസും സജിനും യുട്യൂബിൽ പങ്കുവെക്കുന്നുണ്ട്. ഇരുവരുടേയും വിശേഷങ്ങൾ അറിയാൻ ആരാധകർക്കും ആവേശമാണ്. എല്ലാ വീഡിയോകൾക്കും വലിയ സ്വീകര്യതയും പ്രേ‌ക്ഷകർ നൽകാറുണ്ട്. ഇപ്പോൾ സജിനിൽ ഇഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ആലീസ്. കാന്റിൽ ലൈറ്റ് ഡിന്നറിന്റെ വിശേഷങ്ങൾ പങ്കുവെച്ചുള്ള വീഡിയോയിലാണ് താരങ്ങൾ ഇക്കാര്യം വെളിപ്പെടുത്തിയത്.

  'പരസ്പരമുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും വിശേഷങ്ങളും തങ്ങൾക്കിടയിലെ ഇണക്കങ്ങളേയും പിണക്കങ്ങളേയും കുറിച്ചും ആലീസും സജിനും പരസ്പരം സംസാരിയ്ക്കുന്നതും പുതിയ വീഡിയോയിൽ കാണാം. എന്നിൽ ഇച്ചായന് ഏറ്റവും ഇഷ്ടമുള്ള കാര്യവും ഏറ്റവും ഇഷ്ടമില്ലാത്ത കാര്യം ഏതാണെന്ന് പറയണം. ഇതുവരെ പല അഭിമുഖത്തിലും പറഞ്ഞ കാര്യങ്ങളൊന്നും വേണ്ട. പറയാത്ത എക്‌സ്‌ക്ലൂസീവ് ആയത് എന്തെങ്കിലും പറയണം. എന്നാൽ ഞാൻ ഒരു ബെഡ് റൂം സീക്രട്ട് പറയാം. മറ്റൊന്നുമല്ല ബെഡ് റൂമിൽ ആലീസ് മൊബൈൽ ഫോൺ അനുവദിയ്ക്കില്ല. വിവാഹത്തിന് മുമ്പേ അത് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചിരുന്നു. പക്ഷെ വിവാഹ ശേഷം ബെഡ് റൂമിൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങി. ഇതേ ചൊല്ലി ഹണിമൂണിന് പോകുന്നതിന്റെ രണ്ട് ദിവസം മുമ്പ് നട്ടപാതിരായ്ക്ക് പൊരിഞ്ഞ അടി നടന്നിരുന്നു. ആലീസ് ബാഗും തൂക്കി പോകാൻ വരെ നോക്കി.'

  'ഞാൻ ബാഗ് തൂക്കി പോകുകയായിരുന്നില്ല. ഹണിമൂണിന് വേണ്ട ബാഗ് പാക്ക് ചെയ്യുകയായിരുന്നു. പക്ഷെ അത് കണ്ട് ഇച്ചായൻ പേടിച്ചു. ഭാര്യാ-ഭർത്താക്കന്മാർക്കിടയിലെ ഏറ്റവും വലിയ ശത്രുവാണ് മൊബൈൽ ഫോൺ. രാവിലെ മുതൽ രാത്രി വരെ ഫോണിൽ നോക്കുന്ന ഭാര്യയും ഭർത്താവും ഉറങ്ങാൻ നേരത്ത് എങ്കിലും അത് ഒഴിവാക്കുന്നത് സന്തോഷത്തോടെയുള്ള ദാമ്പത്യ ജീവിതത്തിന് നല്ലതാണ്. അത് കൊണ്ടാണ് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട എന്ന് പറഞ്ഞത്. ആലീസ് വളരെ സപ്പോർട്ടീവ് ആണ്. അതാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. എല്ലാ കാര്യങ്ങളും വളരെ കൃത്യമായി ചെയ്യുന്നുണ്ട്. നന്നായി എഫേട്ട് എടുക്കുന്നുണ്ട്. അതെല്ലാം ആലീസിൽ ഇഷ്ടമുള്ള കാര്യമാണ്. പത്ത് വർഷം കഴിഞ്ഞാലും ആലീസിന്റെ ഭർത്താവ് എന്ന് അറിയപ്പെടാനാണ് എനിയ്ക്ക് ആഗ്രഹം'.

  Read more about: actress
  English summary
  serial Actress Alice Christy gomez and husband sajin open up about their bedroom secrets, new video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion