For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്ത് വയസ് കൂടുതലുള്ള ആളെ കെട്ടണം; ഇപ്പോൾ തമിഴ് പയ്യന്മാരോടാണ് ഇഷ്ടം; വിവാഹത്തെ കുറിച്ച് നടി ആര്‍ദ്ര ദാസ്

  |

  സീരിയലുകളില്‍ വില്ലത്തിയായും നായികയായിട്ടുമൊക്കെ തിളങ്ങി നിന്ന മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ആര്‍ദ്ര ദാസ്. മഞ്ഞുരുകും കാലം സീരിയലിലെ അമ്പിളിയായി വന്ന് പിന്നീട് സത്യ എന്ന പെണ്‍കുട്ടിയിലെ ദിവ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും ആര്‍ദ്ര ആയിരുന്നു. പൂക്കാലം വരവായ് സീരിയലിലും വളരെ കുറച്ച് കാലം നടി ഉണ്ടായിരുന്നു. ഇപ്പോള്‍ അരം+അരം= കിന്നരം എന്ന പരിപാടിയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് നടി. ഇതിനിടെ തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് നടി.

  അവധി ആഘോഷത്തിനിടയിൽ നിന്നുള്ള ഫോട്ടോഷൂട്ട്, സാക്ഷി ബാനർജിയുടെ പുത്തൻ ചിത്രങ്ങളിതാ

  തമിഴില്‍ നിന്നുള്ളൊരു ചെക്കാന്‍ വന്നാല്‍ കല്യാണം കഴിക്കാന്‍ കൂടുതല്‍ താല്‍പര്യം ഉള്ളതായിട്ടാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ആര്‍ദ്ര പറയുന്നത്. മുന്‍പ് വിവാഹത്തെ കുറിച്ച് താന്‍ പറഞ്ഞ സങ്കല്‍പ്പങ്ങളൊക്കെ മാറി പോയെന്നും അനുഭവങ്ങള്‍ പുതിയ പാഠം പഠിപ്പിച്ചതായിട്ടുമൊക്കെ നടി വെളിപ്പെടുത്തുന്നു. വിശദമായി വായിക്കാം...

  തന്റെ കല്യാണത്തിന് വീട്ടുകാര്‍ വല്ലാതെ നിര്‍ബന്ധിക്കുന്നുണ്ട്. മുന്‍പൊരു പ്രൊപ്പോസല്‍ എനിക്ക് വന്നിരുന്നു. പക്ഷേ വീട്ടുകാരായിട്ട് തന്നെ അത് വേണ്ടെന്ന് വെച്ചു. ഇക്കാര്യം എംജി ശ്രീകുമാര്‍ അവതാരകനായ ഷോ യില്‍ പറഞ്ഞിരുന്നു. അന്നേരം ഞാനവിടെ വിവാഹം കഴിക്കാന്‍ മുട്ടി നില്‍ക്കുകയാണെന്ന് തമാശരൂപേണ പറഞ്ഞതാണ്. ചില സമയത്ത് തോന്നും വിവാഹം കഴിച്ചാലോ എന്ന്. പിന്നെ പലരുടെയും ജീവിതം കാണുമ്പോള്‍ വേണ്ടെന്ന് തോന്നും. തനിക്കിപ്പോള്‍ ഇരുപത്തിയാറ് വയസായി. വിവാഹം കഴിക്കുവാണെങ്കില്‍ തന്നെക്കാളും പത്ത് വയസ് മുതിര്‍ന്ന ആളെ മതിയെന്ന് മുന്‍പ് ആര്‍ദ്ര പറഞ്ഞിരുന്നു.

  പ്രായം കൂടുതലുണ്ടെങ്കില്‍ നമ്മുടെ അച്ഛന്മാരെ പോലെ നോക്കുമല്ലോ എന്നായിരുന്നു നടി പറഞ്ഞത്. ഇതേ കുറിച്ചും അവതാരക ചോദിച്ചു. 'ആ ചിന്തയൊക്കെ ഇപ്പോള്‍ മാറി. അനുഭവം തന്നെ അത് മാറ്റിയെടുത്തു എന്നാണ് നടിയുടെ മറുപടി. എനിക്ക് അതുപോലൊരു പ്രണയം ഉണ്ടായിരുന്നു. അത് നല്ലതാണെന്ന് തോന്നിയെങ്കിലും ആദ്യമൊക്കെ ഉള്ള സ്‌നേഹവും കരുതലും മാത്രമേ ഉണ്ടാവുകയുള്ളു എന്ന് പിന്നീട് മനസിലായി. എനിക്ക് പൊസസ്സീവ്‌നെസ് ഒക്കെ ഉണ്ടെങ്കിലും അവിടുന്ന് ഇല്ലായിരുന്നു. നമുക്കൊരു പ്രധാന്യം കിട്ടണമെന്ന് ആയിരിക്കും എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുക. പക്ഷേ അത് കിട്ടാതെ വന്നത് കൊണ്ടാണ് പ്രണയം അവസാനിച്ചതെന്ന് ആര്‍ദ്ര വ്യക്തമാക്കുന്നു.

  ഓരോ സമയത്തും നമ്മളിങ്ങനെ മാറി കൊണ്ടിരിക്കുവല്ലോ. ഇപ്പോള്‍ ശരിക്കും ചിന്തിക്കുന്നത് നമ്മുടെ വൈബിന് പറ്റിയ ഒരാളെ കിട്ടിയാല്‍ പിറ്റേന്ന് തന്നെ കല്യാണം കഴിക്കാം എന്നാണ്. ഇതുവരെ ആരെയും അങ്ങനെ കണ്ടിട്ടില്ല. അതാണ് ഇത്ര ധൈര്യത്തോടെ പറയുന്നത്. അല്ലെങ്കില്‍ നാളെ തന്നെ കല്യാണം കഴിക്കാമെന്ന് വീട്ടുകാര്‍ പറഞ്ഞ് കളയും. അവര് ഭയങ്കരമായി സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ വരെ തന്റെ പ്രൊഫൈല്‍ കൊടുത്തിട്ടുണ്ട്. സത്യത്തില്‍ അത് തമിഴ് മാട്രിമോണിയ ആണ്. എനിക്ക് തമിഴന്‍ ചെക്കന്മാരോട് ഒരു ഇഷ്ടമുണ്ടെന്നാണ് ആര്‍ദ്ര പറയുന്നത്.

  വേദികയെയും നവീനെയും തല്ലി പുറത്താക്കുമെന്ന് പറഞ്ഞ് സിദ്ധാര്‍ഥ്, കുടുംബവിളക്കില്‍ വീണ്ടും ട്വിസ്റ്റ്

  ഡിവോഴ്സ് എക്സ്പേർട്ടായ സൂപ്പർ സ്റ്റാറുമായുള്ള സൗഹൃദം എല്ലാം പെട്ടെന്നാക്കി.തുറന്നടിച്ച് കങ്കണ

  തമിഴിലെ പയ്യന്മാര്‍ക്ക് പെണ്‍കുട്ടികളോട് കൂടുതല്‍ ബഹുമാനം ഉള്ളതായി തനിക്ക് തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ അത് എന്റെ കാഴ്ചപ്പാട് ആയിരിക്കും. പക്ഷേ കൂടുതല്‍ ബഹുമാനം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ ഒരിക്കല്‍ സ്‌നേഹിച്ചാല്‍ മറ്റാര്‍ക്കും അവരെ വിട്ട് കൊടുക്കില്ല. അങ്ങനൊരു തോന്നല്‍ വന്നത് കൊണ്ടാവും തമിഴ് പയ്യന്മാരോട് തനിക്ക് കൂടുതല്‍ താല്‍പര്യമെന്നും നടി വെളിപ്പെടുത്തുന്നു.

  സാമന്തയാണോ വഞ്ചിച്ചിട്ട് പോയത്? സാമിനെ കുറിച്ചുള്ള സിദ്ധാര്‍ഥിന്റെ വിവാദ പോസ്റ്റിന് പിന്നാലെ മറുപടിയുമായി താരം

  Read more about: actress
  English summary
  Serial Actress Ardra Das Opens Up Why She Promoted Her Wedding Update In Matrimonial Site
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X