For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിമർശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്', സന്തോഷ് പണ്ഡിറ്റിനെ ആക്ഷേപിക്കുന്നവരോട് അശ്വതിക്ക് പറയാനുള്ളത്

  |

  സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ കുറിച്ച് കേരളത്തിൽ ആർക്കും മുഖവുരയുടെ ആവശ്യമില്ല. ചുരുങ്ങിയ ചെലവിൽ സിനിമകൾ സംവിധാനം ചെയ്ത് പ്രദർശനത്തിന് എത്തിച്ച് ശ്രദ്ധനേടിയ ആളാണ് സന്തോഷ് പണ്ഡിറ്റ്. കലാമൂല്യമുള്ള സിനിമകളല്ല അദ്ദേഹം സൃഷ്ടിക്കുന്നതെങ്കിലും എല്ലാ സിനിമകളും മറ്റ് ചില കാരണങ്ങളാൽ വളരെയധികം ശ്രദ്ധനേടിയവയാണ്. സന്തോഷ് പണ്ഡിറ്റ് സിനിമകളിൽ വൺമാൻ ഷോയാണ് കാണാൻ സാധിക്കുക.

  സംവിധാനം, കഥ, അഭിനയം എല്ലാം അദ്ദേഹം തന്നെ ഒറ്റക്കാണ് നിർവഹിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമകളോടും അദ്ദേഹത്തിന്റെ കലാസൃഷ്ടികളോടുമുള്ള വെറുപ്പ് പലരും പൊതുവേദികളിലേക്ക് സന്തോഷ് പണ്ഡിറ്റിനെ വിളിച്ചുവരുത്തി ആക്ഷേപിക്കുന്ന രീതിയിലേക്ക് മാറിയിട്ട് കാലങ്ങൾ ഏറെയായി. എല്ലാവരും തനിക്കെതിരെ തിരിഞ്ഞുനിന്നിട്ടും ആരും പിന്തുണയ്ക്കാൻ ഇല്ലാതിരുന്നിട്ടും പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയും തനിക്ക് പറയാനുള്ള പറയുകയും ചെയ്യാറുണ്ട് സന്തോഷ് പണ്ഡിറ്റ്. പലപ്പോഴും തന്നെ ആക്ഷേപിച്ച് സംസാരിക്കുന്നവരോട് പോലും മാന്യമായി മാത്രമെ അദ്ദേഹം പെരുമാറാറുള്ളൂ.

  അടുത്തിടെ ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ പങ്കെടുക്കാനെത്തിയ സന്തോഷ് പണ്ഡിറ്റിനെ പരസ്യമായി ആക്ഷേപിച്ച സ്റ്റാർ മാജിക്കിലെ ടീമിനെതിരെയും പരിപാടിയിൽ ​ഗസ്റ്റായി എത്തിയ നവ്യാ നായർക്കും നിത്യാ ദാസിനുമെതിരെയും അവതാരിക ലക്ഷ്മി നക്ഷത്രയക്കെതിരേയും നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ആരാധകർ ഏറെയുള്ള ജനപ്രിയ ഷോയാണ് സ്റ്റാര്‍ മാജിക്. സീരിയില്‍ താരങ്ങളും മിമിക്രി കലാകാരന്മാരും പങ്കെടുക്കുന്ന പരിപാടിയിൽ നിന്നും ഇത്തരം ഒരു സമീപനം ഒരു കലാകാരന് നേരെ ഉണ്ടാകുമെന്നത് കരുതിയില്ലെന്നാണ് ഷോയുടെ ആരാധകർ അടക്കം കമന്റായി കുറിച്ചത്. ഒരു കലാകാരനെ വിളിച്ചുവരുത്തി അപമാനിക്കുകയാണ് എല്ലാവരും കൂടി ചേര്‍ന്ന് ചെയ്തതെന്നും വിമർശനമുയർന്നു.

  'ഒരു കലാകാരനെ വിളിച്ചുവരുത്തി അപമാനിക്കുക ആണ് എല്ലാവരും കൂടി ചേര്‍ന്ന് ചെയ്തത്. അതിന് മുന്നില്‍ നിന്നത് ലക്ഷ്മി നക്ഷത്ര, നവ്യ നായര്‍, നിത്യ ദാസ് എന്നിവര്‍ ആയിരുന്നു. ഒരു അര്‍ത്ഥത്തില്‍ ഇവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വന്നു എന്ന് തന്നെ പറയാം. ഒരു കലാകാരന്‍ അയാളുടെ കഴിവിന് അനുസരിച്ച് ചെയ്യുന്നതിനെ അംഗീകരിക്കണം എന്ന് ആരും പറയുന്നില്ല, പക്ഷെ ഇപ്രകാരം അപമാനിക്കാന്‍ പാടുള്ളതല്ല. ഏറ്റവും സന്തോഷം തോന്നിയ കാര്യം കണ്ട ഭൂരിഭാഗം ആളുകള്‍ക്കും ഇതേ അഭിപ്രായം ആണെന്നുള്ളതാണ്' എന്നായിരുന്നു പരിപാടിയുടെ യുട്യൂബ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളിൽ ഒന്ന്.

  എന്നാൽ ചിലര്‍ പരിപാടിയെ പിന്തുണച്ച് കൊണ്ടും സന്തോഷ് പണ്ഡിറ്റിനെ ഉപദേശിച്ചും രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം നായികമാർ വരുന്ന പരിപാടിയിൽ സന്തോഷ് പണ്ഡിറ്റ് പങ്കെടുക്കരുതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ചിലർ കാശിന് വേണ്ടി സന്തോഷ് പണ്ഡിറ്റ് എന്തും ചെയ്യുമെന്ന വിമർശനവും ഉയർത്തുന്നുണ്ട്. ഇപ്പോൾ വിഷയത്തിൽ തന്റെ നിലപാടുമായി രം​ഗത്തെത്തിയിരിക്കുകയാണ് സീരിയൽ നടി അശ്വതി. 'വിമർശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്' എന്നായിരുന്നു അശ്വതി സന്തോഷ് പണ്ഡിനെതിരായ സ്റ്റാർ മാജിക്ക് ടീമിന്റെ പെരുമാറ്റത്തെ കുറിച്ച് കുറിച്ചത്.

  'ശ്രീ സന്തോഷ് പണ്ഡിറ്റിനെ ഒരു പരിപാടിയില്‍ കളിയാക്കി എന്ന വാര്‍ത്തയാണ് ഈ പോസ്റ്റിന് ആധാരം... വളരെ പേരുകേട്ട ഒരു പ്രോഗ്രാമില്‍ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാര്‍ത്ത കണ്ടത്. എന്നാല്‍ എന്റെ അറിവില്‍ ഏത് പ്രോഗ്രാമില്‍ അദ്ദേഹത്തെ വിളിക്കുമ്പോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം.... എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്. പ്രത്യേകിച്ച് ലോകം മൊത്തം കാണുന്ന ഒരു ചാനലിൽ വന്നിരുന്നുകൊണ്ട് ആകുമ്പോൾ... അതിപ്പോ ആരെ ആണെങ്കിലും.... എന്നാല്‍ ഇദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്. ശ്രീ ഇളയരാജ സംഗീത സംവിധാനം ചെയ്ത പച്ചമലർ പൂവ് എന്ന കിഴക്ക് വാസലിലെ ഗാനം മലയാളത്തിൽ വന്നപ്പോൾ എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ ആയി മാറി. അതുപിന്നെ അദ്ദേഹത്തിന്റെ തന്നെ പാട്ടാണെന്ന് നമുക്ക് തർക്കിക്കാം അല്ലെ.... പക്ഷെ ഓരോ ഗാനങ്ങളും ഇരുന്ന് ശരിക്കൊന്ന് കേട്ടാൽ ഏതൊക്കെ അറബി ഇംഗ്ളീഷ് പാട്ടുകളാണ് മലയാളം പാട്ടുകളായി നമ്മൾ ആസ്വദിക്കുന്നത് എന്നത് കണ്ടുപിടിക്കാൻ പറ്റും.. സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമകളും ഗാനങ്ങളും സൂപ്പർ ആണെന്നൊന്നും ഞാൻ പറയില്ല. പക്ഷെ അദ്ദേഹം സ്വന്തമായി എഴുതുന്നു, പാടുന്നു, സംവിധാനം ചെയ്യുന്നു, ഡാൻസ് ചെയ്യുന്നു വേറാർക്കും ഒരു ശല്യോം ഉണ്ടാക്കുന്നില്ല.. വിമർശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്' എന്നായിരുന്നു അശ്വതി കുറിച്ചത്.

  ഗോള്‍ഡന്‍ വിസയെ കളിയാക്കി സന്തോഷ് പണ്ഡിറ്റ് | FilmiBeat Malayalam

  സ്റ്റാർ മാജിക്കിൽ പങ്കെടുക്കുന്ന അം​ഗങ്ങളെ ബോഡി ഷെയ്മിങ് നടത്തുന്ന പ്രവണത ഏറിവന്ന സമയത്ത് മുമ്പും വിവാദത്തിലായിട്ടുള്ള പരിപാടിയാണ് സ്റ്റാർ മാജിക്ക്. അശ്വതിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അശ്വതിക്ക് നേരെയും ചിലർ വിമർശനവുമായി രം​ഗത്തെത്തിയിട്ടുണ്ട്. അടുത്ത സന്തോഷ് പണ്ഡിറ്റ് ചിത്രത്തിൽ നായികയാണോ എന്ന തരത്തിലൊക്കേയായിരുന്നു കമന്റുകൾ.

  English summary
  Serial actress Aswathy criticizes those who insult actor Santhosh Pandit goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X