For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആരാധനയാണ്, അതുകൊണ്ടാണ് ബാം​ഗ്ലൂർ വരെ പോയി ലാലേട്ടനെ കണ്ടത്'- ആതിര

  |

  ഏറ്റവും വേ​ഗത്തിൽ ജനമനസുകൾ കീവടക്കുന്നവരാണ് മിനി സ്ക്രീൻ താരങ്ങൾ. ദിവസവും പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് മുടങ്ങാതെ എത്തുന്നവരാണ് എന്നതിനാൽ തന്നെ സിനിമാ താരങ്ങളെക്കാളും വേ​ഗത്തിൽ മിനിസ്ക്രീൻ പ്രോക്ഷകർ സീരിയൽ താരങ്ങളെയും ടെലിവിഷൻ പരിപാടികളുടെ അവതാരകരെയും തിരിച്ചറിയും. പലപ്പോഴും സീരിയലിൽ താരങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണ് ആരാധകർക്കിടയിൽ അവർ തിരിച്ചറിയപ്പെടുന്നത് പോലും.

  Also Read: രാവും പകലുമില്ലാതെ ​ഗൗരിയെ തിരക്കി ബോംബെ തെരുവുകളിലൂടെ അലഞ്ഞ് നടന്ന കിങ് ഖാൻ

  അത്തരത്തിൽ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ സീരിയൽ താരവും അവതാരികയുമാണ് നടി ആതിര. സോഷ്യൽമീഡിയകളിലും സജീവമായ ആതിരയുടെ എല്ലാവിശേഷങ്ങളും അറിയാൻ ആരാധകർക്കും ഇഷ്ടമാണ്. കുടുംബവിളക്കിൽ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര മാധവ് അവതരിപ്പിക്കുന്നത്. അടുത്തിടെ ഇൻസ്റ്റാ ഗ്രാമിൽ തന്നെ തേടിയെത്തിയ മോശം ചോദ്യത്തിന് സ്റ്റോറിയിലൂടെ കൃത്യമായി മറുപടി നൽകി ആതിര മാധവ് കൈയ്യടി വാങ്ങിയിരുന്നു.

  Also Read: ആമിർഖാനെ പോലും അമ്പരപ്പിച്ച 'ലാൽ' വിസ്മയത്തെ കുറിച്ച് പ്രിയദർശൻ

  ഇപ്പോൾ നടൻ മോഹൻലാലിനെ കാണാൻ ബാം​ഗ്ലൂർ വരെ പോയ കട്ട ലാലേട്ടൻ ഫാനായ ആതിരയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. എം.ജി ശ്രീകുമാർ അവതരിപ്പിക്കുന്ന അമൃത ടിവിയിലെ പാടാം നേടാം പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് മോഹൻലാലിനെ കാണാനായി ബാം​ഗ്ലൂർ വരെ പോയ സാഹസീക കഥ ആതിര തുറന്ന് പറഞ്ഞത്. ഭർത്താവ് രാജീവ് മേനോനും ആതിരയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായ ഒരു വ്യക്തിയെ പരിചയമുണ്ടായിരുന്നുവെന്നും അദ്ദേഹം വഴിയാണ് മോഹൻലാലിനെ നേരിട്ട് കാണാൻ അവസരം ലഭിച്ചതെന്നും ആതിര പറയുന്നു.

  'ഞാൻ ഒരു വലിയ മോഹൻലാൽ ഫാനാണ്. കാണണമെന്ന് പലപ്പോഴും ആ​ഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായ ഒരു ചേട്ടനെ പരിചയമുണ്ടായിരുന്നു. ബി​ഗ് ബ്രദറിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ആ ചേട്ടൻ പറഞ്ഞതനുസരിച്ചാണ് മോഹൻലാലിനെ കാണാൻ ബാ​ഗ്ലൂർക്ക് പോയത്. അവിടെ എനിക്ക് ഒരു സ്ഥലം പോലും പരിചയമുണ്ടായിരുന്നില്ല. അന്ന് ഭർത്താവായ രാജീവ് ബാ​ഗ്ലൂരിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് കാബ് വിളിച്ചാണ് ലാലേട്ടൻ സിനിമയുടെ ലൊക്കേഷനിലെത്തിയത്. അവിടെ എത്തിയപ്പോൾ ലാലേട്ടനെ നേരിട്ട് കണ്ടപ്പോൾ ഒന്നും സംസാരിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. മൊത്തം ഒരു ഷോക്കായിരുന്നു. എങ്കിലും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുത്തു. തിരിച്ച് വരും വഴി രണ്ട് മണിക്കൂറോളം ബാ​ഗ്ലൂർ ന​ഗരത്തിലെ ട്രാഫിക്കിൽ കുരുങ്ങുകയും ചെയ്തിരുന്നു' ആതിര പറഞ്ഞു.

  പൃഥ്വിരാജ് സിനിമ ലൂസിഫറിൽ അഭിനയിച്ചതിന്റെ വിശേഷങ്ങളും ഷൂട്ടിങ് അനുഭവങ്ങളും താരം നേരത്തെ പങ്കുവെച്ചിരുന്നു. വളരെ ചെറിയ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചതെന്നും ടൊവിനോയുടെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു തന്റെ കഥാപാത്രമെന്നും ആതിര മാധവ് വെളിപ്പെടുത്തി. നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ഭ ഗത് മാനുവൽ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ വഴിയാണ് താൻ പൃഥ്വിരാജിനെ കാണാൻ പോയതെന്നും ഷൂട്ടിങ് സെറ്റിൽ എത്തിയപ്പോൾ എന്താണ് കഥാപാത്രമെന്ന് അറിയില്ലായിരുന്നുവെന്നും ആതിര പറഞ്ഞു. 'ശംഖുമുഖം ഉദയാപാലസിൽ ചെന്നാണ് പൃഥ്വിരാജിനെ കണ്ടത്. അദ്ദേഹം തന്നെ കണ്ടതും ഒരാളെ വിളിപ്പിച്ച് കഥാപാത്രത്തിന് ചേർന്ന് വസ്ത്രം നൽകാൻ പറഞ്ഞു. അപ്പോഴും എന്താണ് കഥാപാത്രമെന്ന് എനിക് ഐഡിയ ഇല്ലായിരുന്നു. ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റിന്റെ വേഷമായിരുന്നു അത്. വലിയ റോളൊന്നുമായിരുന്നില്ല. അറിയാവുന്നവർക്ക് സൂക്ഷിച്ച് നോക്കിയാൽ മാത്രമെ ലൂസിഫറിൽ എന്നെ കണ്ടുപിടിക്കാൻ സാധിക്കൂ. ചെറിയ വേഷമായിരുന്നുവെങ്കിലും ലൂസിഫറിന്റെ ഭാ ഗമായപ്പോൾ ഒരുപാട് പേരെ പരിചയപ്പെടാനും പലകാര്യങ്ങൾ പഠിക്കാനും സാധിച്ചു. ചെറിയ വേഷമാണങ്കിലും ഞാൻ എന്നും ലൂസിഫറിലെ കഥാപാത്രത്തെ കുറിച്ച് അഭിമാനത്തോടെ മാത്രമെ പറയാറുള്ളൂ' ആതിര മാധവ് വിശദീകരിച്ചു.

  മോഹൻലാലിനെ കുറിച്ചുള്ള അമീർഖാന്റെ സംശയം തീർത്ത് പ്രിയദർശൻ

  കഴിഞ്ഞ വർഷമാണ് ആതിര വിവാഹിതയായത്. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിവാഹം. അതിനാൽ തന്നെ ചുരുക്കം ചില സുഹൃത്തുക്കളും സീരിയൽ രംഗത്തെ സഹതാരങ്ങളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. രാജീവ് മേനോനെയാണ് ആതിര വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം. കുടുംബവിളക്ക് എന്ന സീരിയലിലെ അനന്യ എന്ന കഥാപാത്രത്തിലൂടെയാണ് ആതിര പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരിയിൽ ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് ഇപ്പോൾ കുടുംബവിളക്ക്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പരമ്പരയായത്കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് നിരവധി ആരാധകരുണ്ട്. തുടക്കത്തിൽ ഇത്രയും കാഴ്ചക്കാരെ നേടാൻ പരമ്പരയ്ക്ക് കഴിഞ്ഞിരുന്നില്ല. സീരിയലിന്റെ കഥ മാറിയപ്പോഴാണ് കാഴ്ചക്കാരുടെ എണ്ണം കൂടിയത്.

  Read more about: serial malayalam television
  English summary
  serial Actress Athira Madhav tells the story of her experience of meeting actor Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X