For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെട്ടെന്നുണ്ടായ ഈ മാറ്റം ഉൾകൊള്ളാൻ ബുദ്ധിമുട്ടുണ്ടാകും; സീരിയൽ കുറച്ച് കൂടി മുന്നോട്ട് പോകാനുണ്ടെന്ന് സ്വാതി

  |

  ഭ്രമണം സീരിയലിലൂടെ ശ്രദ്ധേയായ നടിയാണ് സ്വാതി നിത്യാനന്ദ്. കഴിഞ്ഞ വര്‍ഷം വിവാഹിതയായ നടി ഇപ്പോള്‍ സീരിയലിന്റെ തിരക്കുകളിലാണ്. നാമം ജപിക്കുന്ന വീട് എന്ന സീരിയലില്‍ അഭിനയിക്കുകയാണ് നടിയിപ്പോള്‍. സീരിയലിന്റെ ലൊക്കേഷനില്‍ നിന്ന് പുറത്ത് വന്ന ഫോട്ടോ കണ്ട് പ്രേക്ഷകര്‍ ഞെട്ടിയിരുന്നു. സ്വാതിയുടെ മുഖം ആസിഡ് ആക്രമത്തില്‍ പൊള്ളിയത് പോലെയാണ് ചിത്രങ്ങളിലുണ്ടായിരുന്നത്.

  സീരിയലിലെ കഥാപാത്രത്തിന് വേണ്ടിയുള്ള മേക്കപ്പ് ആണെന്ന് നടി തന്നെ പറഞ്ഞിരുന്നു. ഇതിന് പിന്നില്‍ ചില്ലറ കഷ്ടപാട് അല്ലെന്ന് പറയുകയാണ് സ്വാതി ഇപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് സീരിയലിന് വേണ്ടി നടത്തുന്ന കഠിനാധ്വാനത്തെ കുറിച്ച് നടി പറഞ്ഞത്.

  ഭ്രമണം സീരിയല്‍ കഴിഞ്ഞിരിക്കുന്ന സമയത്താണ് ആരതി എന്ന കഥാപാത്രം തേടി വരുന്നത്. ഡയറക്ടര്‍ നിഷാന്ത് സാര്‍ ആണ് എന്നെ വിളിച്ചത്. സീരിയലില്‍ ആസിഡ് അറ്റാക്ക് സംഭവിക്കുന്ന ഒരു കഥാപാത്രം വരുന്നുണ്ട്. ഒരേ സമയം സാധ്യതയും വെല്ലുവിളിയും ആണ് കഥാപാത്രം. പ്രേക്ഷകര്‍ നെഗറ്റീവ് ആയും പോസിറ്റീവായും സ്വീകരിക്കാം. സ്വാതിയ്ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഞാന്‍ അപ്പോള്‍ തന്നെ സമ്മതം അറിയിച്ചു. ആദ്യം ഒരു പൈലറ്റ് ഷൂട്ട് നടന്നു. പിന്നീട് കൊറോണ മൂലം ബ്രേക്ക് വന്നു. കൊറോണ വ്യാപനം ഒന്ന് നിയന്ത്രണവിധേയമായപ്പോഴാണ് ഷൂട്ടിങ് ആരംഭിച്ചത്. ഇപ്പോള്‍ 150 എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയായി കഴിഞ്ഞു.

  എനിക്ക് കിട്ടിയ മികച്ച അവസരമായിട്ടാണ് ഇതിനെ കാണുന്നത്. സീരിയലില്‍ ഇത്തരമൊരു കഥാപാത്രം ചെയ്യുന്നത് ഏറെ ശ്രമകരമാണ്. ആസിഡ് അറ്റാക്കിന്റെ മേക്കപ്പ് വളരെ ഹെവിയാണ്. സിനിമയില്‍ രണ്ടോ മൂന്നോ ഷെഡ്യൂളില്‍ ഇത് തീര്‍ക്കാന്‍ സാധിക്കും. എന്നാല്‍ സീരിയലില്‍ അതല്ല അവസ്ഥ. മാസത്തില്‍ പതിനഞ്ച് ദിവസം ഷൂട്ട് ഉണ്ട്. അതില്‍ 12 ദിവസത്തോളം ഇതേ മേക്കപ്പുമായി ദിവസം മുഴുവന്‍ അഭിനയിക്കേണ്ടി വരും. അതൊരു വലിയൊരു ടാസ്‌ക് തന്നെയാണ്. ഒരു ചലഞ്ച് എന്ന നിലയിലുള്ള ഈ അവസരം എന്നെ തേടി വന്നതില്‍ സന്തോഷമുണ്ട്.

  മുഖത്തിന്റെ ഇടത് വശത്ത് പൊള്ളലേറ്റതായിട്ടാണ് കാണിക്കുന്നത്. ആ ഭാഗത്ത് കട്ടിയുള്ള പശ ഒഴിക്കുകയാണ് ആദ്യം ചെയ്യുന്നത്. പശ സെറ്റ് അയാള്‍ ഉടനെ മോള്‍ഡിന്റെ രണ്ട് ഭാഗങ്ങള്‍ അതില്‍ കൊണ്ട് വന്ന് ഒട്ടിക്കും. പിന്നീട് കളര്‍ കറക്ഷന്‍ ചെയ്യും. പല നിറങ്ങള്‍ അതിനായി സംയോജിപ്പിക്കും. മൂന്ന് സ്റ്റേജ് ആയിട്ടാണ് മേക്കപ്പ് ചെയ്യുന്നത്. വിയര്‍ക്കുമ്പോള്‍ മേക്കപ്പ് ഇളകാന്‍ തുടങ്ങും. അപ്പോള്‍ വീണ്ടും സെറ്റ് ചെയ്യേണ്ടതായി വരും. ഇതെല്ലാം ഉള്‍കൊണ്ട് ഒരു ചെറിയ കുട്ടിയെ കൈകാര്യം ചെയ്യുന്നത് പോലെയാണ് ഓരോ തവണയും രഞ്ജിത്തേട്ടന്‍ മേക്കപ്പ് ചെയ്യുന്നത്. മൂന്ന് മണിക്കൂറാണ് മേക്കപ്പിന് വേണ്ടി മാത്രം വേണ്ടത്. അത് നീക്കാന്‍ ഒരു മണിക്കൂറും വേണം.

  സീരിയല്‍ കുറച്ച് കൂടി മുന്നോട്ട് പോകേണ്ടതുണ്ട്. പെട്ടെന്നുണ്ടായ ഈ മാറ്റം ഉള്‍കൊള്ളാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. നായികയെ മേക്കപ്പും ആഭരണങ്ങളുമായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാറ്റത്തെ എങ്ങനെ സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണണം. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്ക് ഇഷ്ടം. കഥാപാത്രത്തിന്റെ സ്വഭാവം, പെരുമാറ്റം, രൂപം അങ്ങനെ എല്ലാത്തിലും വ്യത്യസ്ത ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ ഇത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്.

  English summary
  Serial Actress Swathi Nithyanand Opens Up About Her New Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X