For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാന്ത്വനം സീരിയല്‍ പ്രേക്ഷകര്‍ക്ക് സന്തോഷിക്കാം; റേറ്റിങ്ങില്‍ കുടുംബവിളക്കിനെ പിന്നീലാക്കി സാന്ത്വനം ഒന്നാമത്

  |

  മാസങ്ങളായി ടെലിവിഷന്‍ പ്രേക്ഷകരുടെ മുഴുവന്‍ പിന്തുണയും നേടി എടുത്തിരിക്കുകയായിരുന്നു കുടുംബവിളക്ക് സീരിയല്‍. ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ കുടുംബവിളക്ക് മറ്റ് സീരിയലുകളെ പിന്തള്ളി ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്നു. ഓരോ എപ്പിസോഡ് കഴിയുംതോറും പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥാഗതിയായിരുന്നു സീരിയലില്‍ കാണിച്ചത്. എങ്കിലും പുതിയ ലിസ്റ്റ് പ്രകാരം അതിന് മാറ്റം വന്ന് മറ്റൊരു സീരിയല്‍ ഒന്നാമത് എത്തിയിരിക്കുകയാണ്.

  ചുവപ്പഴകിൽ ദിവ്യൻഷ കൌഷിക്, വേറിട്ട ലുക്കിലുള്ള നടിയുടെ ഫോട്ടോസ് കാണാം

  കുടുംബവിളക്കിന് തൊട്ട് പിന്നിലായി സാന്ത്വനം ആയിരുന്നു. രണ്ടും ഏകദേശം ഒപ്പത്തിനൊപ്പമായിരുന്നു മത്സരം. എങ്കിലും പുതിയ ലിസ്റ്റില്‍ സാന്ത്വനം ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. ഇതോടെ പ്രേക്ഷകരുടെ ചില പ്രവചനങ്ങള്‍ സത്യമായെന്ന് പറയാം. സീരിയലുകളുടെ പ്രൊമോ വീഡിയോയ്ക്ക് താഴെ മുന്നറിയിപ്പുമായി ആരാധകര്‍ എത്തുന്നത് പതിവാണ്. അത്തരത്തില്‍ കുടുംബവിളക്കിനും സാന്ത്വനത്തിനും നല്‍കിയ ചിലരുടെ അഭിപ്രായങ്ങളാണ് പുതിയ റേറ്റിങ്ങ് ലിസ്റ്റ് വന്നപ്പോള്‍ സത്യമായി മാറിയത്. വിശദമായി വായിക്കാം...

  സുമിത്രയുടെയും വേദികയുടെയും പോരാട്ടങ്ങളും അതിജീവനവുമെല്ലാം ഒത്തൊരുമിച്ച് വന്നതോടെയാണ് കുടുംബവിളക്ക് റേറ്റിങ്ങില്‍ ഒന്നാമത് എത്തിയത്. നിരന്തരം വേദിക പരാജയപ്പെടുകയും സുമിത്ര വിജയിക്കുകയും ചെയ്യുന്നത് പ്രേക്ഷകരെയും ആകാംഷയിലാക്കി. ഇതോടെ മറ്റ് സീരിയലുകളൊക്കെ ഒപ്പം മത്സരിക്കേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കഥയില്‍ വരുത്തിയ മാറ്റം ഓഡിയന്‍സ് ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല. സുമിത്രയുടെ മകന്‍ അനിരുദ്ധും സഹപ്രവര്‍ത്തകയുമായ ഇന്ദ്രജയും തമ്മിലുള്ള സൗഹൃദമാണ് അതിലൊരു പ്രധാന കാരണം. അത് തീരെ യോജിക്കുന്നതല്ലെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം.

  അത് മാത്രമല്ല നിരന്തരം വിജയങ്ങള്‍ നേടി കൊണ്ടിരുന്ന സുമിത്രയ്ക്ക് വന്ന തിരിച്ചടിയാണ് പുതിയ കഥ. വേദികയുടെ പ്രതികാരമായി കള്ളക്കേസില്‍ സുമിത്രയെ ജയിലിലേക്ക് പിടിച്ച് കൊണ്ട് പോയിരിക്കുകയാണ്. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് ചോദിച്ച് ആരാധകരും രംഗത്ത് വന്നിരുന്നു. എന്തായാലും ഈ രണ്ട് സംഭവങ്ങളും മാറ്റിയില്ലെങ്കില്‍ റേറ്റിങ്ങില്‍ താഴെ പോകുമെന്നായിരുന്നു ചിലരുടെ മുന്നറിയിപ്പ്. പുതിയ കണക്ക് വിവരം വന്നതോടെ പ്രേക്ഷകര്‍ പറഞ്ഞത് പോലെ നടന്നിരിക്കുകയാണ്. ഒന്നാം സ്ഥാനത്ത് നിന്നും പോയിന്റുകളുടെ വ്യത്യാസത്തില്‍ കുടുംബവിളക്ക് രണ്ടാമത് ആയിരിക്കുകയാണ്.

  നിങ്ങളിപ്പോഴും വിര്‍ജിന്‍ ആണോ? ഭർത്താവിനെ കൂടി മെൻഷൻ ചെയ്ത് ചുട്ടമറുപടി കൊടുത്ത് കുടുംബവിളക്ക് താരം ആതിര

  റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചതോടെ സാന്ത്വനം പ്രേക്ഷകര്‍ക്കിത് സന്തോഷത്തിന്റെ നാളുകളാണ്. ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയമാണ് സീരിയലിന്റെ മുഖ്യ ആകര്‍ഷണം. എന്നാല്‍ ഇരുവരും പിണക്കത്തിലായത് എല്ലാവരെയും നിരാശപ്പെടുത്തി. ഇരുവരും ഒരുമിക്കണമെന്നും അല്ലെങ്കില്‍ ഉള്ള റേറ്റിങ് കൂടി നഷ്ടപ്പെടാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പുമായി ചിലരെത്തിയിരുന്നു. ആഴ്ചകളോളം ശിവന്റെയും അഞ്ജലിയുടെയും പിണക്കം മുന്നോട്ട് കൊണ്ട് പോയി. ഒടുവില്‍ ഇരുവരും ഒന്നിക്കാന്‍ പോവുന്നതാണ് ഇനിയുള്ള എപ്പിസോഡില്‍ കാണിക്കുക. മുന്‍പ് കണ്ടതിനെക്കാളും പ്രണയത്തിലായിരിക്കും ഇനി അഞ്ജലിയും ശിവനുമെന്നാണ് സൂചനകള്‍. അതുപോലെ അപ്പു ഗർഭിണിയായതും സീരിയൽ പ്രേക്ഷകർക്ക് സന്തോഷം നൽകിയിരുന്നു.

  ഞങ്ങൾ വാട്‌സാപ്പ് സുഹൃത്തുക്കളാണ്; എല്ലാ മെസേജിനും കൃത്യമായി പ്രതികരിക്കുന്ന മധുവിനെ കുറിച്ച് ബാലചന്ദ്ര മേനോൻ

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  മൂന്നാം സ്ഥാനം അമ്മയറിയാതെ ആണ്. അപര്‍ണയുടെയും വിനീതിന്റെയും വിവാഹം കഴിഞ്ഞത് മുതലിങ്ങോട്ട് അമ്മയറിയതെ മൂന്നാം സ്ഥാനത്ത് തുടരുകയായിരുന്നു. അമ്മയെ അന്വേഷിച്ച് വന്ന അലീനയും അമ്പാടിയും തമ്മിലുള്ള വിവാഹക്കാര്യവും മറ്റുമൊക്കെയായി സീരിയലില്‍ വലിയ ആഘോഷം നടക്കുകയാണ്. ഇതിനിടയിലാണ് നീരജയുടെ മരണ വാര്‍ത്ത എത്തുന്നത്. ഇതോടെ സീരിയലിലും മറ്റൊരു ട്വിസ്റ്റ് സംഭവിച്ചതാണ് ഇനിയുള്ള എപ്പിസോഡുകളില്‍ കാണിക്കുക. മൗനരാഗം, തൂവല്‍സ്പര്‍ശം, കൂടെവിടെ എന്നീ സീരിയലുകളാണ് ഇതിന് പിന്നിലായി ടിആര്‍പി ലിസ്റ്റിലുള്ളത്.

  Read more about: serial
  English summary
  Serial TRP: Kudumbavilakku Slips From First To Second, Santhwanam Bounced Back
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X