For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീതയിലെ ഫസ്റ്റ് നൈറ്റ് കണ്ടതിന് ശേഷം ഭാര്യ ഒരു സന്ദേശം അയച്ചു, രസകരമായ മെസേജിനെ കുറിച്ച് ഷാനവാസ്

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു സീത. ഫ്‌ളവേഴ്‌സ് സംപ്രേക്ഷണം ചെയ്ത സീരിയലിന്റെ രണ്ടാംഭാഗമായ സീതപ്പെണ്ണ് ഒരുങ്ങുകയാണ്. മാര്‍ച്ച് 27ന് ആണ് സീരിയല്‍ ആരംഭിക്കുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ തങ്ങളുടെ സീതയേയും ഇന്ദ്രനേയും കാത്തിരിക്കുകയാണ്.

  ബിഗ് ബോസിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റം; ഒരു കാര്യത്തില്‍ മാത്രം സങ്കടമെന്ന് എയ്ഞ്ചല്‍ തോമസ്

  seetha

  സീതയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് ഷാനവാസ് മിസിസ് ഹിറ്റ്‌ലറില്‍ നിന്ന് മാറിയത്. സീ കേരളത്തിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയാണിത്. രണ്ട് സീരിയലും ഒന്നിച്ച് കൊണ്ട് പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു താരത്തിന്റെ പിന്‍മാറ്റം. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് നടന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

  മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കാന്‍ രസമാണ്; മെഗാസ്റ്റാറിന്റെ അച്ഛനാവാന്‍ വിളിച്ചപ്പോള്‍ പറഞ്ഞത്...

  ബിഗ് ബോസില്‍ നിന്ന് വിളിച്ചിരുന്നു, പോകാന്‍ ആഗ്രഹമുണ്ട്; ഈ സീസണില്‍ ഗായത്രി ഉണ്ടാകുമോ

  ഷാനവാസിന്റെ വാക്കുകള്‍ ഇങ്ങനെ...''ഡികെയുടെ കോട്ട് അഴിച്ചുവെച്ച് ഹിറ്റ്‌ലറില്‍ നിന്നും പടിയിറങ്ങുന്നു. കൊടുത്ത വാക്കിന് വില കല്പിച്ച് നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപെട്ടെന്നുവരാം എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടില്‍ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയര്‍ത്തി നില്‍ക്കാം. എന്നില്‍ വിശ്വാസം അര്‍പ്പിച്ച് ഡികെ എന്ന കഥാപാത്രത്തെ എന്റെ കയ്യില്‍ ഏല്‍പ്പിച്ച സീ കേരളം ചാനലിന് 100 ല്‍ 110 ശതമാനം വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാന്‍ പറ്റി എന്ന അഭിമാനത്തോടും ചരുതാര്‍ഥ്യത്തോടും കൂടി ഞാന്‍ ഹിറ്റ്‌ലറിനോട് സലാം പറയുന്നു'' എന്നാണ് ഷാനവാസ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. നടന്റെ വാക്കുകള്‍ പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിരുന്നു. അരുണ്‍ രാഘവാണ് ഇപ്പോള്‍ ഡികെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം സീത ഫാന്‍സിന് ഇത് ഏറെ സന്തോഷകരമായ വാര്‍ത്തയായിരുന്നു.

  ഇപ്പോഴിതാ സീത പരമ്പരയിലെ ആദ്യരാത്രി കണ്ടതിന് ശേഷം ഭാര്യ അയച്ച സന്ദേശത്തിനെ കുറിച്ച് പറയുകയാണ് ഷാനവസ്. സ്വാസികയും ഷാനവാസും ഫ്ളവേഴ്സിലെ ഒരുകോടിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ''ഞങ്ങളിവിടെ അഭിനയിച്ചോണ്ടിരിക്കുന്നതിനിടയിലാണ് ആദ്യരാത്രി സീക്വന്‍സ് സംപ്രേഷണം ചെയ്തത്. ഭാര്യ അത് വീട്ടില്‍ നിന്നും കണ്ടോണ്ടിരിക്കുകയാണ്. വാട്‌സാപില്‍ വോയ്സ് മെസേജ് അയച്ചിരുന്നു. അയ്യട ഫസ്റ്റ് നൈറ്റ്, ഇങ്ങനെയാണോ ഫസ്റ്റ് നൈറ്റ്, കണ്ടാലും മതിയെന്നായിരുന്നു മെസേജ്''.

  ഷാനവാസും സ്വാസികയും യഥാര്‍ത്ഥ ജീവിതത്തില്‍ ഭാര്യഭര്‍ത്താക്കന്‍മാരാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. അതേക്കുറിച്ചും ഇരുവരും തുറന്നു പറഞ്ഞിരുന്നു. കല്യാണത്തിന് വിളിച്ചില്ലല്ലോ, ഞങ്ങളെയൊന്നും ക്ഷണിച്ചില്ലല്ലോയെന്നൊക്കെയാണ് ആള്‍ക്കാര്‍ ചോദിക്കുന്നത്. ഇന്ദ്രന്‍ ഭര്‍ത്താവ് വന്നില്ലേയെന്നൊക്കെ പലരും എന്നോട് ചോദിച്ചിട്ടുണ്ടെന്നായിരുന്നു സ്വാസിക പറഞ്ഞത്.

  പഴയത് പോലെ തന്നെ റൊമാന്‍സ് രംഗം അഭിനയിക്കാനാവുന്നുണ്ടോ എന്നും ശ്രീകണ്ഠന്‍ നായര്‍ ചേദിച്ചിരുന്നു. പഴയതിനേക്കാളും കൂടുതലുണ്ടെങ്കിലേയുള്ളൂവെന്നായിരുന്നു സ്വാസികയുടെ മറുപടി . സ്വാസികയുടെ അമ്മയും ഇവരോടൊപ്പം ഷോയിലേക്ക് എത്തിയിരുന്നു. നടനാവുന്നതിന് മുന്‍പുള്ള ജീവിതത്തെക്കുറിച്ച് ഷാനവാസ് സംസാരിച്ചിരുന്നു. കുടുംബം നോക്കാന്‍ കൂലിപ്പണി വരെ എടുത്തിട്ടുണ്ടെന്നാണ് നടന്‍ പറഞ്ഞത്.

  രണ്ട് വര്‍ഷത്തിന് ശേഷമാണ് സീതയും ഇന്ദ്രനും മടങ്ങി എത്തുന്നത്. സീതയ്ക്ക് ശേഷം ഇവര്‍ മറ്റ് പരമ്പരകളില്‍ എത്തിയിരുന്നുവെങ്കിലും സീത- ഇന്ദ്രന്‍ ജോഡിയായിരുന്നു പ്രേക്ഷകരുടെ മനസ്സില്‍. ഇപ്പോഴും ഈ കഥാപാത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് പേജുകളുണ്ട്. സീതപ്പെണ്ണിന്റെ പ്രൊമോ വീഡിയോ ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്. സീതയെ കുങ്കുമം അണിയിക്കുന്ന ഇന്ദ്രനെയാണ് വീഡിയോയില്‍
  കാണിക്കുന്നത്. പ്രൊമോ വന്നതോടെ ആരാധകരുടെ ആകാംക്ഷയും വര്‍ധിച്ചിട്ടുണ്ട്. അധികവും പോസ്റ്റീവ് കമന്റുകളാണ് ലഭിക്കുന്നത്. രാത്രി 7.30 ആണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. 2017ല്‍ ആരംഭിച്ച സീത 2019 ല്‍ ആണ് അവസാനിക്കുന്നത്.

  English summary
  Seetha Serial: Shanavas Shanu Reveals This Was His Wife Reaction After Watching First Night Scene From The Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X