twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമിന്റെ മകള്‍ക്ക് താത്പര്യം സിനിമയോടല്ല, മറ്റൊന്നിനോടാണ്, ഈ താരപുത്രി വേറെ ലെവലാണ്!!

    By Aswini
    |

    എത്ര വൈകിയാലും താരപുത്രിമാരും പുത്രന്മാരുമൊക്കെ സിനിമയിലേക്ക് വരും. ബോളിവുഡിലും കോളിവുഡിലും മോളിവുഡിലുമെല്ലാം ഇപ്പോള്‍ ഇത് സര്‍വ്വസാധാരണമാണ്. ഇനി ഏതെങ്കിലും താരങ്ങളുടെ മക്കള്‍ വരാതെ ആയിട്ടുണ്ടെങ്കില്‍ ആരാധകര്‍ ചോദിച്ചുകൊണ്ടിരിയ്ക്കും.

    നസ്‌റിയ അത് ചെയ്താല്‍ ഫഹദിന് ദേഷ്യം വരും, എന്ത് ചെയ്യാം ഭര്‍ത്താവായിപ്പോയില്ലേ...!!നസ്‌റിയ അത് ചെയ്താല്‍ ഫഹദിന് ദേഷ്യം വരും, എന്ത് ചെയ്യാം ഭര്‍ത്താവായിപ്പോയില്ലേ...!!

    ഈ ചോദ്യം ഇപ്പോള്‍ കേട്ടുകൊണ്ടിരിയ്ക്കുന്നത് നടന്‍ ജയറാമാണ്. ജയറാമിന്റെയും പാര്‍വ്വതിയുടെയും മകന്‍ കാളിദാസ് സിനിമയിലേക്ക് മടങ്ങി വന്നു. മകള്‍ ചക്കി എന്ന മാളവിക ഇനി എന്ന് അഭിനയിക്കും എന്നാണ് ആരാധകരുടെ ചോദ്യം. ചോദ്യത്തോട് ജയറാം പ്രതികരിക്കുന്നു.

    ഇന്ദ്രനും പൃഥ്വിയ്ക്കുമൊപ്പം അഭിനയിക്കില്ല, മക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ മല്ലിക പേടിക്കുന്നതാരെ?ഇന്ദ്രനും പൃഥ്വിയ്ക്കുമൊപ്പം അഭിനയിക്കില്ല, മക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ മല്ലിക പേടിക്കുന്നതാരെ?

    പലരും ചോദിക്കുന്നു

    പലരും ചോദിക്കുന്നു

    പല അഭിമുഖത്തിലും ജയറാം ഈ ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ട്. മകള്‍ അഭിനയിക്കുമോ.. ഭാര്യ പാര്‍വ്വതി അഭിനയത്തിലേക്ക് മടങ്ങി വരുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ആ ചോദ്യത്തോട് ഒന്നും ഒന്നും മൂന്ന് എന്ന എപ്പിസോഡില്‍ ജയറാം പ്രതികരിച്ചു.

    മകള്‍ക്ക് അഭിനയത്തിലല്ല താത്പര്യം

    മകള്‍ക്ക് അഭിനയത്തിലല്ല താത്പര്യം

    മകള്‍ അഭിനയിക്കുമോ എന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. പക്ഷെ അവള്‍ക്ക് അഭിനയിക്കാന്‍ താത്പര്യമില്ല. കായിക മേഖലയിലാണ് കക്ഷിക്ക് താത്പര്യം. ലണ്ടനില്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കോഴ്‌സ് ചെയ്യുകയാണ് ഇപ്പോള്‍ ചക്കി - ജയറാം പറഞ്ഞു.

    മകന്റെ സിനിമ

    മകന്റെ സിനിമ

    പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മകന്‍ കാളിദാസിന്റെ പൂമരം എന്ന ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യും എന്ന് ജയറാം പറയുന്നു. ഡബ്ബിങ് ജോലികളൊക്കെ കഴിഞ്ഞു. റിലീസിങ് ഘട്ടത്തിലാണ് ചിത്രം.

    പാര്‍വ്വതി അഭിനയം നിര്‍ത്താന്‍ കാരണം

    പാര്‍വ്വതി അഭിനയം നിര്‍ത്താന്‍ കാരണം

    സിനിമയില്‍ പാര്‍വ്വതി ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വിവാഹം കഴിക്കുന്നത്. ഞാന്‍ നിര്‍ബന്ധിച്ചിട്ടാണോ പാര്‍വ്വതി അഭിനയിക്കാത്തത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ മക്കളെ നന്നായി വളര്‍ത്തി വലുതാക്കുന്നത് വരെ വേറെ ഒരു പരിപാടിയ്ക്കുമില്ല എന്ന് പറഞ്ഞത് പാര്‍വ്വതി തന്നെയാണ്.

    ആ ക്രഡിറ്റ് പാര്‍വ്വതിക്ക്

    ആ ക്രഡിറ്റ് പാര്‍വ്വതിക്ക്

    നൂറ് ശതമാനം നല്ല വീട്ടമ്മയാണ് പാര്‍വ്വതി എന്ന ജയറാമിന്റെ അശ്വതി. മകനെയും മകളെയും നല്ല രീതിയില്‍ വളര്‍ത്തിയതിന്റെ മുഴുവന്‍ ക്രഡിറ്റും പാര്‍വ്വതിക്കുള്ളതാണെന്ന് ജയറാം പറയുന്നു.

    കൂടെ അഭിനയിച്ചതില്‍ സുന്ദരിയായ നടി

    കൂടെ അഭിനയിച്ചതില്‍ സുന്ദരിയായ നടി

    കൂടെ അഭിനയിച്ചതില്‍ ഏറ്റവും സുന്ദരിയായ നടി ആരാണെന്ന് ചോദിച്ചപ്പോള്‍ ജയറാമിന്റെ മറുപടി ഇങ്ങനെയായിരുന്നു, 'നൂറില്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും സുന്ദരിയായി തോന്നിയ നായികയെയാണ് ഞാന്‍ വിവാഹം ചെയ്തത്'

    English summary
    She is not interested to acting; Jayaram says about his daughter entry to film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X