Don't Miss!
- News
പ്രിയയുടെ നിയമനം നടത്തിയത് സർവ്വകലാശാല; സർക്കാരിന് പങ്കില്ലെന്ന് മന്ത്രി ആർ ബിന്ദു
- Finance
ഈ 8 ബാങ്ക് ഓഹരികള്‍ക്ക് 40 ശതമാനത്തോളം മുന്നേറാനാകും; നോക്കുന്നോ?
- Automobiles
Formula1 റേസിൻ്റെ പുത്തൻ നിയമങ്ങൾ ഇതൊക്കെയാണ്
- Lifestyle
റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്: ഏറ്റവും ശ്രദ്ധിക്കേണ്ടത് ചെറുപ്പക്കാര്‍
- Sports
കോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യ
- Technology
കിടിലൻ ഗ്രാഫിക്സ് കാർഡുകളുമായി വരുന്ന 2 ലക്ഷത്തിൽ താഴെ വിലയുള്ള ലാപ്ടോപ്പുകൾ
- Travel
ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...
'എനിക്ക് എന്നെക്കാളിഷ്ടം ശിവേട്ടനെയാണ്'; മനസ്സുതുറന്ന് അഞ്ജലി, ശിവേട്ടന് നാണം വന്നോ എന്ന് ചോദിച്ച് ആരാധകര്‍
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള സീരിയലും സാന്ത്വനം തന്നെ. സാന്ത്വനം കുടുംബത്തിലെ കളിതമാശകളും ഇണക്കങ്ങളും പിണക്കങ്ങളും ഏറെ താത്പര്യത്തോടെയാണ് ഓരോ പ്രേക്ഷകനും കാണുന്നത്. സീരിയല്‍ എന്നതിനേക്കാള്‍ സാന്ത്വനം കുടുംബം എന്നാണ് പലപ്പോഴും ഇവരെ വിളിക്കുക.
പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയജോടികളാണ് സാന്ത്വനം സീരിയലിലെ ശിവനും അഞ്ജലിയും. ശിവാഞ്ജലിയെന്നാണ് ഇരുവരെയും വളരെ സ്നേഹത്തോടെ ആരാധകര്‍ അഭിസംബോധന ചെയ്യുന്നത്. സാന്ത്വനം സീരിയലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും ഈ കോംബോയ്ക്കാണ്. അഞ്ജലിയായി ഗോപിക അനിലും ശിവനായി സജിന്‍ ടി.പിയും എത്തുന്നു.

സാന്ത്വനം വീട്ടിലെ ശോകമൂകമായ അന്തരീക്ഷമെല്ലാം മാറി ഇപ്പോള്‍ എല്ലാവരും വലിയ സന്തോഷത്തിലാണ്. റൊമാന്റിക് ട്രാക്കിലേക്ക് മാറിയ അഞ്ജലിയേയും ശിവനേയും കണ്ട് ഏറെ സന്തോഷിക്കുകയാണ്
ഇപ്പോള്‍ ആരാധകരും. സുഹൃത്തിന്റെ വീട്ടിലേക്കുള്ള രസകരമായ യാത്രയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡുകളുടെ ഹൈലൈറ്റ്.
കാറിലും ബസിലുമായി യാത്ര ചെയ്ത ശിവാഞ്ജലിമാരുടെ പ്രണയനിമിഷങ്ങളും വര്‍ത്തമാനങ്ങളും ഏറെ രസകരമായി തന്നെ പ്രേക്ഷകര്‍ ആസ്വദിച്ചു.

ഇപ്പോഴിതാ അവിടെച്ചെന്ന ശേഷമുള്ള രസകരമായ സന്തോഷം നിറഞ്ഞ പ്രണയനിമിഷങ്ങള്‍ പങ്കുവെക്കുകയാണ് ഇരുവരും. പരസ്പരം കൂടുതല്‍ അടുത്തറിഞ്ഞ് ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം വര്‍ദ്ധിച്ചിട്ടുണ്ട്.
പുറമെയുള്ള ശിവേട്ടനല്ല, ഉള്ളിലെ ശിവന് വളരെ നല്ലവനും സ്നേഹമുള്ളവനുമാണെന്ന് അഞ്ജലി മനസ്സിലാക്കിക്കഴിഞ്ഞു. ഇപ്പോള്‍ തന്റൈ ജീവിതത്തിലെ ഹീറോയാണ് ശിവേട്ടന് എന്ന് അഞ്ജലി പറയുന്നതും പ്രേക്ഷകര്‍ കണ്ടു.

ഇപ്പോഴിതാ തന്റെ ശിവനോടുള്ള ഇഷ്ടത്തെക്കുറിച്ച് സുഹൃത്തുക്കളോട് പങ്കുവെക്കുകയാണ് അഞ്ജലി. ഇഷ്ടമില്ലാതെ വിവാഹം കഴിച്ചതാണെങ്കിലും പോകെപ്പോകെ ആ ചിന്തയെല്ലാം പോയി, ഇപ്പോള്‍ ശിവനെ ഒത്തിരി സ്നേഹിക്കുന്നുണ്ടെന്ന് പറയുകയാണ് അഞ്ജലി.
പരസ്പരം മനസ്സിലാക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് കിട്ടിയത് സ്നേഹമുള്ള, നന്മയുള്ള മനസ്സുള്ള ഒരാളാണെന്ന് തിരിച്ചറിഞ്ഞു. അപ്പോള്‍ മുതല്‍ താന്‍ അറിയാതെ ശിവേട്ടനെ സ്നേഹിക്കാന്‍ തുടങ്ങി. ഇന്ന് ഇപ്പോള്‍ എന്നേക്കാള്‍ ഇഷ്ടം എന്റെ ശിവേട്ടനെയാണെന്ന് അഞ്ജലി പറയുന്നു.
ഇതുകേട്ട് ശിവന് അതിയായി സന്തോഷിക്കുകയാണ്. തന്നെ ഏറ്റവും വെറുക്കുന്നുവെന്ന് പറഞ്ഞ അഞ്ജലി ഇപ്പോള്‍ ഇങ്ങനെ പറയുന്നത് കേട്ട് ഒരുപാട് സന്തോഷം പ്രകടിപ്പിക്കുകയാണ് ശിവന്.

അഞ്ജലിയുടെ തുറന്നുപറച്ചിലിനെ ഏറ്റെടുക്കുകയാണ് ശിവാഞ്ജലി ഫാന്‍സ്. ഇന്നത്തെ ശിവാഞ്ജലി സീനുകള്‍ സൂപ്പറായിരുന്നുവെന്നാണ് എല്ലാവരും പറയുന്നത്. അഞ്ജലിയുടെ ഡയലോഗ് കേട്ട് ശിവേട്ടനും ഒപ്പം പ്രേക്ഷകര്‍ക്കും നാണം വന്നുവെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. എപ്പോള്‍ ശിവാഞ്ജലി സീനുകള്‍ കണ്ടാലും മുഖത്ത് ചിരി വരുമെന്നാണ് മറ്റൊരു കമന്റ്.
തമിഴ് പരമ്പരമായ പാണ്ഡ്യന് സ്റ്റോറീസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി ചിപ്പി നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യയാണ്.