For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ കണ്ണന്‍ എന്തിനുള്ള പുറപ്പാടാണ്? ജയന്തി എത്ര ഭേദം! എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കണ്ണനാണെന്ന് പ്രേക്ഷകര്‍

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പരമ്പരയിലെ അഭിനേതാക്കളും സ്വന്തം വീട്ടിലെന്ന പോലെ ആളുകള്‍ക്ക് സുപരിചിതരാണ്. സാന്ത്വനം കുടുംബത്തിലെ കളിതമാശകളും ഇണക്കങ്ങളും പിണക്കങ്ങളും ഏറെ താത്പര്യത്തോടെയാണ് ഓരോ പ്രേക്ഷകനും കാണുന്നത്. സീരിയല്‍ എന്നതിനേക്കാള്‍ സാന്ത്വനം കുടുംബം എന്നാണ് പലപ്പോഴും ഇവരെ വിളിക്കുക. കുടുംബപ്രേക്ഷകരേക്കാള്‍ യുവജനങ്ങളാണ് സീരിയലിന്റെ പ്രധാന പ്രേക്ഷകര്‍.

  സാന്ത്വനം വീടു വിട്ട് ബാലന്റെയും കുടുംബത്തിന്റെ തറവാട്ടുവീട്ടിലാണ് ഇപ്പോള്‍ കുടുംബാംഗങ്ങളെല്ലാം താമസിക്കുന്നത്. തറവാട്ടിലെ അമ്പലത്തില്‍ ദോഷപരിഹാരത്തിനായി വഴിപാടുകള്‍ ചെയ്യാനായി എത്തിയതാണ് എല്ലാവരും. എന്നാല്‍ ബാലനോടും കുടുംബത്തോടും ശത്രുത പുലര്‍ത്തുന്ന ഭദ്രന്‍ ചിറ്റപ്പനും മറ്റ് ബന്ധുക്കളും അവരെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കുന്നു.

  എന്നാല്‍ അതൊന്നും ബാധിക്കാതെ എല്ലാവരേയും നേരിട്ട് തന്നെയാണ് ബാലന്‍ മുന്നോട്ടു പോകുന്നത്. അഞ്ജലിയുമൊത്ത് അടിമാലിയില്‍ പോയിരുന്ന ശിവന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല.

  ശിവന്റെ സ്വഭാവം അറിയാമായിരുന്നതു കൊണ്ടുതന്നെ ഇക്കാര്യങ്ങളൊന്നും ശിവന്റെ അറിയിക്കേണ്ടെന്നായിരുന്നു ബാലന്റെയും ഹരിയുടെയും തീരുമാനം. കണ്ണനോടും ഇക്കാര്യം പ്രത്യേകം പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു.

  Also Read: എൻ്റെ സ്വഭാവം അറിയുന്നതിന് മുൻപേ കെട്ടി!ദാവണി ഉടുത്ത് നിന്ന ഡിഗ്രിക്കാരിയെ ഭാര്യയാക്കി; ശ്രീജിത്ത് രവി പറഞ്ഞത്

  എന്നാല്‍ ശിവന്‍ വീട്ടിലേക്ക് തിരികെയെത്തിയതു മുതല്‍ വീട്ടില്‍ നടന്ന സംഭവങ്ങള്‍ പറയാനാകാതെ ശ്വാസം മുട്ടി നില്‍ക്കുകയാണ് കണ്ണന്‍. ഇതിനിടയില്‍ ശിവേട്ടനെ അടുത്തു കിട്ടിയപ്പോള്‍ തനിക്ക് ചിലതെല്ലാം പറയാനുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട് കണ്ണന്‍. പക്ഷെ, ഒന്നും പറയാന്‍ പറ്റാത്ത രീതിയില്‍ തന്റെ നാവ് വലിച്ചു മുറുക്കി കടിഞ്ഞാണ്‍ ഇട്ട് കെട്ടിയിട്ടിരിക്കുകയാണെന്നാണ് കണ്ണന്‍ പറയുന്നത്.

  ഇതുകേട്ട് ശിവന്‍ സംശയിക്കുകയാണ്. എല്ലാവരും തന്നില്‍ നിന്ന് എന്തോ മറയ്ക്കുന്നുണ്ടെന്ന കാര്യം അഞ്ജലിയോട് ശിവന്‍ പങ്കുവെക്കുന്നുമുണ്ട്. ഭദ്രന്‍ ചിറ്റപ്പന്‍ കേസ് കൊടുത്തു എന്നല്ലാതെ ഹരിയേട്ടന്‍ മറ്റൊന്നും പറഞ്ഞിട്ടില്ലെന്നാണ് ശിവന്‍ അഞ്ജലിയോട് പറയുന്നത്.

  Also Read: 'ഒന്നാം വിവാഹ വാർഷികം ഉറക്കിമിളച്ച് ഇരുന്ന് ഡയപ്പറുകൾ മാറ്റി ആഘോഷിക്കുന്നു'; മനോഹരമായ കുറിപ്പുമായി റേച്ചൽ മാണി

  എന്നാല്‍ പുതിയ പ്രമോ കണ്ട് സാന്ത്വനത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം കണ്ണനാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. സ്വാന്ത്വനം കുടുംബത്തിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം കണ്ണന്‍ ആണ്.

  നാരദന്റെ സ്വഭാവം കാണിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക, പ്രശ്‌നം ഉണ്ടായ ശേഷം ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ...എന്ന ഭാവത്തോടെ ഇരിക്കുക തുടങ്ങി കണ്ണന്റെ കുറ്റങ്ങള്‍ ഓരോന്നായി കണ്ടുപിടിയ്ക്കുകയാണ് പലരും.

  'കണ്ണന് സ്വന്തം കാര്യം മാത്രം ആണ് പ്രധാനം... അവന് പ്രതികാരം ചെയ്യാന്‍ വേണ്ടി വെറുതെ ഇരിക്കുന്ന ശിവനെ ഇളക്കി വിടുന്നു', 'അവര്‍ വന്നു ഡ്രസ് പോലും മാറിയില്ല, അതിനു മുന്നേ കണ്ണന്‍ നാരദപണി തുടങ്ങി..', 'ശിവനെ എങ്ങനെയും ഗുണ്ട ആക്കി മാറ്റുക അത് മാത്രമേ അവന്റെ മനസ്സില്‍ ഉള്ളൂ എന്നാ തോന്നണേ', എന്ന് തുടങ്ങി സാന്ത്വനം വീട്ടിലെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം കണ്ണനാണെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് പല ആരാധകരും.

  എന്തായാലും വരാനിരിക്കുന്ന എപ്പിസോഡുകള്‍ ഒട്ടും മോശമാകില്ല എന്ന സൂചിപ്പിക്കുകയാണ് പുതിയ പ്രമോ.

  Recommended Video

  Shalini Nair On Dilsha | ദിൽഷ കപ്പടിച്ചപ്പോൾ മിണ്ടാതിരുന്നത് എന്തുകൊണ്ട്? | *Interview

  Also Read: പത്തല് വെട്ടി അടിക്കണം! രണ്ട് കുട്ടികളെ കൊഞ്ചിക്കുമ്പോള്‍ ഒരാളെ മാറ്റി നിര്‍ത്തി; ജഡ്ജസിനെതിരെ സോഷ്യല്‍ മീഡിയ

  തമിഴ് പരമ്പരമായ പാണ്ഡ്യന്‍ സ്‌റ്റോറീസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി ചിപ്പി നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യയാണ്.

  Read more about: Santhwanam asianet
  English summary
  Shivan gets suspicious when Kannan tries to open up to him, Santhwanam new promo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X