India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദൈവമേ!! ശിവേട്ടന്‍ ഒരു കോഴിയാകുവാണല്ലോ', അഞ്ജുവിനെ കണ്ട് കണ്ണ് തള്ളി ശിവേട്ടന്‍; പൊളിയെന്ന് ആരാധകരും

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള സീരിയലും സാന്ത്വനം തന്നെ. സാന്ത്വനം കുടുംബത്തിലെ കളിതമാശകളും ഇണക്കങ്ങളും പിണക്കങ്ങളും ഏറെ താത്പര്യത്തോടെയാണ് ഓരോ പ്രേക്ഷകനും കാണുന്നത്. സീരിയല്‍ എന്നതിനേക്കാള്‍ സാന്ത്വനം കുടുംബം എന്നാണ് പലപ്പോഴും ഇവരെ വിളിക്കുക.

  പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയജോടികളാണ് സാന്ത്വനം സീരിയലിലെ ശിവനും അഞ്ജലിയും. ശിവാഞ്ജലിയെന്നാണ് ഇരുവരെയും വളരെ സ്‌നേഹത്തോടെ ആരാധകര്‍ അഭിസംബോധന ചെയ്യുന്നത്. സാന്ത്വനം സീരിയലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും ഈ കോംബോയ്ക്കാണ്. അഞ്ജലിയായി ഗോപിക അനിലും ശിവനായി സജിന്‍ ടി.പിയും എത്തുന്നു.

  സാന്ത്വനം വീട്ടിലെ ശോകമൂകമായ അന്തരീക്ഷമെല്ലാം മാറി ഇപ്പോള്‍ എല്ലാവരും വലിയ സന്തോഷത്തിലാണ്. റൊമാന്റിക് ട്രാക്കിലേക്ക് മാറിയ അഞ്ജലിയേയും ശിവനേയും കണ്ട് ഏറെ ആഹ്‌ളാദിക്കുകയാണ് ഇപ്പോള്‍ ആരാധകരും.

  സുഹൃത്തിന്റെ വീട്ടിലേക്കുള്ള രസകരമായ യാത്രയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ എപ്പിസോഡുകളുടെ ഹൈലൈറ്റ്. കാറിലും ബസിലുമായി യാത്ര ചെയ്ത ശിവാഞ്ജലിമാരുടെ പ്രണയനിമിഷങ്ങളും വര്‍ത്തമാനങ്ങളും ഏറെ രസകരമായി തന്നെ പ്രേക്ഷകര്‍ ആസ്വദിച്ചു.

  ഇപ്പോഴിതാ സുഹൃത്തിന്റെ വീട്ടിലെത്തി അഞ്ജു സാരിയില്‍നിന്നും മാറി ചുരിദാറില്‍ പരീക്ഷണം നടത്തുകയാണ്. സാന്ത്വനം വീട്ടിലായിരുന്നപ്പോള്‍ ദേവിയും അപ്പുവും അഞ്ജുവുമെല്ലാം സാരി മാത്രമേ ധരിച്ചിരുന്നുള്ളൂ.

  എന്നാല്‍ ശിവന്റെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ അവരെ കാത്തിരിക്കുന്നത് മോഡേണായ ശിവന്റെ കളിക്കൂട്ടുകാരാണ്. രാഹുലും മാളുവും ശിവനൊപ്പം കളിച്ചു വളര്‍ന്നവരാണ്. മാളു തന്റെ ഡ്രസ്സുകള്‍ അഞ്ജലിക്ക് നല്‍കി ഒരു മാറ്റം പരീക്ഷിക്കുകയാണ്.

  തന്റെ കൈവശമുള്ള ചുരിദാറാണ് മാളു അഞ്ജുവിന് നല്‍കുന്നത്. അഞ്ജു ചുരിദാറിട്ട് പടികളിറങ്ങി വരുന്നത് കാണുമ്പോള്‍ തന്നെ ശിവന്‍ അമ്പരക്കുകയാണ്. പ്രേക്ഷകരുടെ അവസ്ഥയും അതു തന്നെ. അഞ്ജുവിനെ കണ്ട് മറ്റെല്ലാം മറന്നു നില്‍ക്കുകയാണ് ശിവേട്ടന്‍.

  Also Read: ദിലീപ് കാരണം ടേക്കുകള്‍ വാരിക്കൂട്ടി; മുകേഷുണ്ടെങ്കില്‍ അഭിനയിക്കാനേ തോന്നില്ല; സോന നായര്‍ പറയുന്നു

  അഞ്ജുവിനെ ചുരിദാറില്‍ കാണാന്‍ വളരെ സുന്ദരിയായിട്ടാണെന്നാണ് മിക്ക ആരാധകരും പറയുന്നത്. ശിവന്റെ വാ പൊളിച്ചുള്ള നില്‍പ്പിനേയും പലരും ട്രോളുന്നു. 'എന്തായാലും മാളു കൊള്ളാം, പുള്ളിക്കാരി കാരണം അഞ്ജു ചുരിദാര്‍ ഇട്ടത് കാണാന്‍ വീണ്ടും ശിവന് ഭാഗ്യം ഉണ്ടായല്ലോ', 'ദൈവമേ ശിവേട്ടന്‍ ഒരു കോഴിയാകുവാണല്ലോ' എന്നു തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

  ഇതിനിടയില്‍ ഇരുവരുടെയും പ്രണയരംഗങ്ങളെ വിമര്‍ശിക്കുന്നവരുമുണ്ട്.'ദേവേച്ചിയെ വെളുപ്പിക്കാന്‍ നോക്കി നോക്കി ഒടുവില്‍ എല്ലാവരെയും കൊണ്ട് വെറുപ്പിച്ചപോലെ ഇനി അടുത്തത് ശിവാഞ്ജലിയുടെ ലവ് സീന്‍സും വെറുപ്പിച്ചു കയ്യില്‍ തരുമെന്ന് തോന്നുന്നു ചില സമയത്തെ നോട്ടം, നാണം, അതിശയം ഒക്കെ കണ്ടാല്‍ തോന്നും ഇവര്‍ ഒരാഴ്ച മുന്‍പ് കണ്ട് ഇന്നലെ കല്യാണം കഴിഞ്ഞതാണന്ന്'.

  Also Read: ബ്ലെസ്ലിയെ പുറത്താക്കണമെന്ന് റോണ്‍സണ്‍; പകരം ഈ താരത്തെ കൊണ്ടുവരണം; പക്ഷെ അത് ജാസ്മിനല്ല!

  Dr. Robin's Real Behaviour | ബിഗ്ബോസ് റോബിനെ ദേഷ്യക്കാരനാക്കി | *BiggBoss | FilmiBeat Malayalam

  Also Read: നിര്‍മ്മാതാവിനെ പേടിച്ച് കാറില്‍ നിന്നും പുറത്തിറങ്ങാതെ ദിവ്യ ഭാരതി; ഒടുവില്‍ പുറത്തിറക്കാന്‍ ചെയ്തത്!

  തമിഴ് പരമ്പരമായ പാണ്ഡ്യന്‍ സ്‌റ്റോറീസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി ചിപ്പി നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യയാണ്.

  English summary
  Shivan is surprised to see Anjali in the new attire; Santhwanam new Episode promo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X