For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദികയെ ഒഴിവാക്കാനൊരുങ്ങി സിദ്ധു, രോഹിത്തിനെ വിവാഹം ചെയ്യില്ലെന്ന് സുമിത്ര, ആകാംഷയിൽ പ്രേക്ഷകർ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയതിനുശേഷം, ബിസിനസ് ചെയ്ത് സ്വന്തം കാലിൽ നിൽക്കുന്ന വീട്ടമ്മയുടെ ജീവിതം പറയുന്ന കഥയാണ് കുടുംബവിളക്ക്. നായികയായ 'സുമിത്ര'യുടെ ജീവിതത്തിലുടനീളമുള്ള ജൈത്രയാത്രയാണ് പരമ്പരയുടെ അടിസ്ഥാനം. ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മീരാ വാസുദേവാണ് 'സുമിത്ര'യായി കുടുംബവിളക്കിലുള്ളത്.

  വീട്ടിൽ നിന്നും ചുറ്റുപാടിൽനിന്നും നേരിടുന്ന പ്രശ്‌നങ്ങൾ എങ്ങനെയാണ് സുമിത്ര നേരിടുന്നത് എന്നതെല്ലാം മനോഹരമായാണ് പരമ്പരയിൽ കാണിക്കുന്നത്. സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ പരമ്പര മുന്നോട്ട് പോകുന്നത്.

  sumithra

  വേദികയെ വിവാഹം കഴിച്ച സിദ്ധാർഥ് സ്വന്തം വീടിന് സമീപമാണ് താമസിക്കുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ സിദ്ധാർഥും വേദികയും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. എങ്ങനെയെങ്കിലും സുമിത്രയെ ഒഴിവാക്കി ശ്രീനിലയത്തിൽ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് വേദിക. മാത്രമല്ല സുമിത്രയുടെ ബിസിനസിലെ വളർച്ച കണ്ട് വേദികയ്ക്ക് നല്ല അസൂയയും ഉണ്ട്.

  വേദികയുമായി പ്രശ്നങ്ങൾ കൂടിയതോടെ സിദ്ധാർത്ഥിൻ്റെ തലവേദന കൂടി. എങ്ങനെയെങ്കിലും തൻ്റെ ജീവിതത്തിൽ നിന്ന് വേദികയെ ഒഴിവാക്കിയാൽ മതിയെന്ന ആ​ഗ്രഹമാണ് സിദ്ധാർത്ഥിന് ഇപ്പോൾ.

  Also Read: തൻ്റെ കരിയറിലെ ഹിറ്റ് ​ഗാനങ്ങൾക്ക് നൃത്തം ചെയ്തത് പീരിഡ്സ് ദിവസങ്ങളിലാണെന്ന് സായി പല്ലവി

  ഇക്കാര്യം ശ്രീനിലയത്തിൽ വന്നു പറയുന്ന വേദികയെ ആണ് പുതിയ പ്രൊമോയിൽ കാണുന്നത്. ഇക്കാര്യം സത്യമാണോയെന്ന് വാസുദേവൻ വക്കീലിനോട് അന്വേഷിക്കുന്ന സിദ്ധുവിൻ്റെ അച്ഛനെയും പ്രൊമോയിൽ കാണാം. സിദ്ധാർഥ് - സുമിത്ര ദമ്പതികൾക്ക് വിവാഹമോചനം വാങ്ങി നൽകിയതും വാസുദേവൻ തന്നെയായിരുന്നു.

  kudumbavilakk

  അതേസമയം സുമിത്രയുടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. പഠനകാലത്ത് രോഹിത്തിന് സുമിത്രയോട് പ്രണയം ഉള്ളത് കൊണ്ടാണ് പുനർവിവാഹം ചെയ്യാത്തത് എന്ന് അച്ഛാച്ചൻ ശ്രീയോട് പറഞ്ഞു. അതു കേട്ട് സുമിത്ര ചേച്ചിക്ക് കാര്യം അറിയില്ലേ എന്നും ശ്രീ തിരക്കുന്നുണ്ട്. പിന്നീട് സുമിത്രയോട് രോഹിത്തുമായുള്ള വിവാഹക്കാര്യം പറയുകയാണ് ശ്രീ. സുമിത്ര രോഹിത്തിനെ വിവാഹ ചെയ്യണമെന്നും അതിലൂടെ പൂജയെ മകളായി സ്വീകരിക്കാൻ കഴിയും എന്നൊക്കെ പറഞ്ഞാണ് സുമിത്രയെ വിവാഹത്തിന് നിർബന്ധിക്കുന്നത്.

  Also Read: ഭിന്നശേഷിക്കാരനായ ഒരു അനിയനുണ്ട്, 'അമ്മയായിരുന്നു എനിക്കെല്ലാം', അമ്മയുടെ വിയോഗത്തെക്കുറിച്ച് സാജൻ പള്ളുരുത്തി

  എന്നാൽ രോഹിത്തിനെ വിവാഹം കഴിക്കുന്ന കാര്യത്തിൽ സുമിത്ര അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചിരുന്നില്ല. നല്ല രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും പൂജയുടെ അമ്മയാകാനും രോഹിത്തിനെ വിവാഹം ചെയ്യേണ്ട കാര്യമില്ലെന്നാണ് സുമിത്രയുടെ നിലപാട്.

  സിദ്ധു വേദികയെ ഡിവോഴ്സ് ചെയ്യാൻ പോകുന്നത് കൊണ്ട് ഇനി അമ്മായി അച്ഛൻ മകനെ തന്നെ മരുമകൾക്ക് കല്യാണം ആലോചിക്കും, അച്ഛാച്ചൻ സത്യാവസ്ഥ അന്വേഷിക്കുന്നത് കൊള്ളാം മകനെ വീണ്ടും സുമിത്രയുടെ തലയിൽ കെട്ടിവെക്കാൻ ആണേൽ നടക്കില്ലന്നും പ്രേക്ഷകരിൽ ചിലർ കമൻ്റ് ചെയ്തു.

  Recommended Video

  DIlsha Fangirl Crying: താൻ വരച്ച ദിൽഷയുടെ ചിത്രം കൊടുത്ത ശേഷം കണ്ണീരോടെ ആരാധിക | *BiggBoss

  Also Read: ബികോം വിത്ത് ത്രീ സപ്ലി, ഞാൻ ജോലിക്ക് പോകില്ലാന്ന് വീട്ടുകാർക്ക് മുമ്പേ അറിയാം: അർജുൻ അശോകൻ

  സുമിത്ര വേറെ വിവാഹം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആയിക്കോട്ടെ എന്നാലും സിദ്ധുവിനെ വീണ്ടും ജീവിതത്തിലേക്കു തിരികെ വിളിക്കാതിരുന്നാൽ മതിയെന്നാണ് മറ്റൊരു കമൻ്റ്. സുമിത്ര-രോഹിത്ത് വിവാഹത്തിനായി കാത്തിരിക്കുന്നു എന്നൊക്കെയാണ് പ്രൊമോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. എന്തായാലും ഇനി വരുന്ന സംഭവബഹുലമായ എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  Read more about: Kudumbavilakku
  English summary
  Sidharth take a decision about vedika And Sumitra will not marry Rohit, audience is curious About coming kudumbavilakk episodes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X