For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്പിളി ദേവിയ്ക്ക് പിന്നാലെ റിമി ടോമിയും; തുമ്പപ്പൂ സീരിയലിലേക്ക് അഭിനയിക്കാനെത്തിയ റിമിയുടെ വീഡിയോ പുറത്ത്

  |

  മലയാളക്കരയിലെ ഏറ്റവും പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. കിടിലന്‍ പാട്ടിനൊപ്പം ചുവടുകള്‍ വെക്കുന്ന റിമിയുടെ എനര്‍ജിയാണ് പ്രേക്ഷകരെ ഹരം കൊള്ളിപ്പിക്കാറുള്ളത്. ഗായിക എന്നതിലുപരി അഭിനേത്രിയും അവതാരകയുമൊക്കെയാണ്. ജയറാമിന്റെ നായികയായി തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി വെള്ളിത്തിരയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആ സിനിമ വിചാരിച്ചത് പോലെ വിജയിക്കാന്‍ സാധിക്കാതെ വന്നതോടെ താനിനി അഭിനയിക്കാനേ ഇല്ലെന്നുള്ള നിലപാടിലായിരുന്നു റിമി.

  ടെലിവിഷനില്‍ അവതാരകയായിട്ടും റിയാലിറ്റി ഷോ യില്‍ വിധികര്‍ത്താവ് ആയിട്ടുമൊക്കെ റിമി സജീവമാണ്. എന്നാല്‍ വീണ്ടും അഭിനയത്തിലേക്ക് റിമി എത്തിയിരിക്കുകയാണിപ്പോള്‍. രസകരമായ കാര്യം ഇത്തവണ സിനിമയ്ക്ക് പകരം സീരിയല്‍ ആണെന്നുള്ളതാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂവ് എന്ന പുതിയ സീരിയലിലാണ് റിമി അഭിനയിക്കുന്നത്. സീരിയലിലേക്കുള്ള റിമിയുടെ ഇന്‍ട്രോ സീനുള്ള പ്രൊമോ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.


  വീണ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ് എത്തുന്ന സീരിയലാണ് തുമ്പപ്പൂ. വക്കീലാവാന്‍ പഠിച്ചിരുന്ന വീണയുടെ പഠനം പാതി വഴിയില്‍ മുടങ്ങി പോവുകയാണ്. പിന്നീട് പ്രശസ്തനായ ഒരു വക്കീലിന്റെ കീഴില്‍ ഗുമസ്ഥയായി ജോലി ചെയ്യുകയാണ്. വീണയുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നടക്കുകയാണ്. ഇതിനിടയിലാണ് റിമി ടോമി എത്തുന്നത്. വക്കീലിന്റെ ഓഫീസിലേക്ക് വീണയ്‌ക്കൊപ്പം എത്തുന്ന റിമി അവിടെ ഒരു പരാതിയ്ക്ക് പരിഹാരം ഉണ്ടാവാന്‍ ശ്രമിക്കുന്നുണ്ട്. ഇതോടെ കുറച്ച് കാലത്തേക്ക് എങ്കിലും സീരിയലില്‍ ഗായിക ഉണ്ടാവുമെന്ന് കരുതുന്നത്.

  റിമി ടോമി ഡയലോഗുകള്‍ പറയുന്നതടക്കമുള്ള വീഡിയോ ആണ് പുറത്ത് വന്നത്. 'കാറിന്റെ ചില്ല് ഉടഞ്ഞതിനെക്കാളും എന്നെ വിഷമിപ്പിച്ചത് അവരുടെ ആറ്റിറ്റിയൂഡ് ആണ്. പക്ഷേ എനിക്ക് രണ്ട് കാര്യങ്ങള്‍ നിര്‍ബന്ധമുണ്ട്. സ്വന്തം തെറ്റ് അയാള്‍ മനസിലാക്കണം. മാപ്പും പറയണം. എനിക്കെന്റെ കോംപണ്‍സേഷന്‍ കിട്ടുകയും വേണം. ഇക്കാര്യങ്ങള്‍ വീണയുടെ ഓഫീസിലെ സാറിനോടാണ് റിമി പറയുന്നത്. പുതിയ കഥാഗതിയുടെ വര്‍ണ കാഴ്ചകളുമായി, നമുക്ക് ഒന്നിച്ച് അടിച്ച് പൊളിക്കണം. കൂടെ ഉണ്ടാവണം എന്നും പറഞ്ഞാണ് റിമി ടോമി പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

  അത് പൃഥ്വിരാജിനോട് പോയി ചോദിക്കണം; അഭിമുഖത്തിലെ ചോദ്യത്തിന് ഇന്ദ്രജിത്തിന്റെ മറുപടി, എമ്പുരാൻ എല്ലാം രഹസ്യമാണ്

  നടി മൃദുല വിജയ് ആണ് വീണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച സീരിയല്‍ വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തു. റിമി ടോമി എത്തുന്നതിന് മുന്‍പ് നടി അമ്പിളി ദേവിയാണ് സീരിയലിലേക്ക് വന്നത്. വീണയുടെ കൂടെ പണ്ട് പഠിച്ച കൂട്ടുകാരിയുടെ റോളിലാണ് അമ്പിളി അഭിനയിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതേ സമയം റിമി ടോമി വീണ്ടും അഭിനയിക്കാന്‍ എത്തിയതിനെ കുറിച്ചുള്ള രസകരമായ ചോദ്യങ്ങളുമായിട്ടാണ് ആരാധകര്‍ എത്തുന്നത്.

  മരുമകന് ബുള്ളറ്റ് സമ്മാനിച്ച് തമ്പി; മകളെ പിടിച്ച് നിർത്താനുള്ള തന്ത്രം ഫലിക്കുന്നു, സാന്ത്വനത്തിൽ ട്വിസ്റ്റ്

  ഇതിപ്പോ മനോരമയില്‍ റിമി ടോമി ഇല്ലാത്ത ഒരു പ്രോഗ്രാം പോലും ഇല്ലാത്ത അവസ്ഥ ആയല്ലോ. റിമി ചേച്ചീനെ ഇഷ്ട്ടമാണ്. പക്ഷേ അഭിനയം അത്രയ്ക്ക് പോര. ചില സമയത്ത് ആര്‍ട്ടിഫിഷന്‍ ഫീല്‍ ആണ് കാണുമ്പോള്‍ തോന്നുന്നത്. സീരിയല്‍ ആയതോണ്ട് ഓക്കെ ആയിരിക്കും. സീരിയലില്‍ പ്രൊമോഷന്‍ വേണ്ടി സെലിബ്രിറ്റീസ് വരാറുണ്ട്. അങ്ങനെ എന്തെങ്കിലും ആയിരിക്കുമോ എന്ന സംശയങ്ങളും ആരാധകര്‍ ചോദിക്കുന്നുണ്ട്. അതേ സമയം അതിഥി വേഷത്തിന് സമാനമായി ചെറിയൊരു കഥാപാത്രം തന്നെയായിരിക്കും റിമിയുടേത് എന്നാണ് അറിയുന്നത്.

  കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ പോയി; ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും പുതിയ വിശേഷങ്ങള്‍ പറയുന്നു

  കൂടുതല്‍ ഇട്ടതല്ല, ഇഞ്ചക്ഷന്‍ പേടി..അനുഭവം പങ്കുവെച്ച് റിമി ടോമി | FilmiBeat Malayalam

  പ്രൊമോ വീഡിയോ കാണാം

  English summary
  Singer Rimi Tomy's Comeback To Acting In New Serial Thumbapoo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion