For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചാക്ക് ചുമട് തോളിലേറ്റി അഞ്ജു, അവസാനം പണി പാളി,സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡ്

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര രസകരമായി മുന്നോട്ട് പോകുകയാണ്. ലോക്ക് ഡൗണിന് ശേഷമുളള ചെറിയ ഇടവേളയ്ക്ക് ശേഷം ഗംഭീരമായിട്ടാണ് സീരിയൽ ആരംഭിച്ചിരിക്കുന്നത്. റേറ്റിങ്ങിൽ ആദ്യസ്ഥാനത്താണ് സീരിയൽ ഇപ്പോഴുള്ളത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖ താരങ്ങളും സാന്ത്വനത്തിൽ എത്തുന്നുണ്ട്. ചെറിയ സമയം കൊണ്ട് ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു ചിപ്പി, രാജീവ് പരമേശ്വരൻ, സജിൻ, ഗിരീഷ് നമ്പ്യാർ, ഗോപിക അനിൽ, രക്ഷ,അച്ചു സുഗന്ധ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

  Santhwanam

  പേരിനോടൊപ്പമുള്ള അക്കിനേനി ഒഴിവാക്കി സാമന്ത, നാഗചൈതന്യയുമായുള്ള ബന്ധത്തിന് എന്ത് സംഭവിച്ചു...

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാന്ത്വനത്തിന്റ പുതിയ പ്രെമോ വീഡിയോയാണ് അഞ്ജുവും ശിവനും തമ്മിലുള്ള റൊമന്റിക് രംഗമാണ് പ്രെമോയുടെ ഹൈലൈറ്റ്. അപ്പു ജോലിക്ക് പോകാൻ തയ്യാറെടുക്കുമ്പേൾ അഞ്ജു ശിവനിലേയ്ക്ക് അടുക്കാനുള്ള മാർഗങ്ങൾ തേടുകയാണ്. ശിവൻ വീട്ടിലേയ്ക്ക് കൊണ്ടു വരുന്ന ചാക്ക് എടുത്ത് കൊണ്ട് പോകുന്ന അഞ്ജലിയെയാണ് പുതിയ പ്രെമൊയിൽ കാണിക്കുന്നത്. വീഡിയോ വൈറലായിട്ടുണ്ട്. അഞ്ജു ചാക്ക് ഉയർത്തുന്ന എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കാത്തിരിക്കുകയാണ്.

  ദേവയും കൺമണിയും മറ്റൊരു സ്ഥലത്ത്, പാടാത്ത പൈങ്കിളിയുടെ കഥ മാറുന്നു, പ്രേക്ഷകർക്ക് ഒരു ആവശ്യം മാത്രം

  ശിവാഞ്ജലിയുടെ റൊമാൻസ് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അമ്മയുടെ അസുഖത്തെ തുടർന്ന് വീട്ടിൽ പോയ അഞ്ജലി മടങ്ങി എത്തിയിരിക്കുകയാണ്. ഇരുവരും പരസ്പരം അടുക്കുമ്പോഴാണ് അഞ്ജലി അമ്മ സാവിത്രിയെ നോക്കാനായി സ്വന്തം വീട്ടിലേയ്ക്ക് പോകുന്നത്. തുടർന്നുണ്ടായ വഴക്കിന് ശേഷം ശിവൻ അഞ്ജലിയെ മടക്കി കൊണ്ട് വരുകയായിരുന്നു. പുറത്ത് വന്ന വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

  അങ്ങനെ അവർ വീണ്ടും ഒന്നിക്കുകയാണ്.. ശിവജ്ഞലി,ഇന്ന് അഞ്ജുവിന്റെ നടുവ് ഒടിയുന്ന സീനിന് വേണ്ടി കാത്തിരിക്കുന്നത്,അങ്ങനെ നമ്മുടെ അഞ്ചു തിരിച്ചു സന്ത്വനം വീട്ടിലേക്കു വന്നു. അപ്പോൾ ഇനി നമ്മുക്ക് ശിവാഞ്‌ജലി സീൻ കാണാം,അഞ്ജലി ചാക്ക് പോകുന്നത് കാണാൻ കാത്തിരിക്കുന്നവരുണ്ടോ,അഞ്ജുവും അപ്പുവും വീണ്ടും ഒന്നിക്കുമ്പോൾ എപ്പോഴാണ് അടുത്ത വഴക്കിനു കാരണം ഉണ്ടാകുക എന്ന് അറിയില്ല, അവരുടെ ഫ്രണ്ട്ഷിപ്പ് നിലനിൽക്കുമ്പോൾ ആണ് സാന്ത്വനം വീട്ടിൽ സന്തോഷം ഉണ്ടാകുന്നത് ,അഞ്ചുവിന് വേദനിച്ചാൽ ശിവേട്ടൻ പറന്നെത്തും....അല്ലെങ്കിലും , അഞ്ജലി വീണ്ടും സാന്ത്വനം വീട്ടിലേക്ക്,അഞ്ജലിയുടെ എല്ലാ ആളാകാൻ ഉള്ള നമ്പറും ശിവേട്ടൻ പൊളിച്ചടുക്കും... അവസാനം എല്ലാരും അറിയുമ്പോൾ രണ്ടും കുടി ഒന്നായി ഇളിച്ചു നിൽക്കും.... അമ്മോ പൊളി. തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്.

  Exclusive interview with Malik fame Sanal Aman | A funny chat | Malayalam

  വീഡിയോ കാണാം

  Read more about: serial
  English summary
  Sivan and anjali Romantic moments, Asianet serial Santhwanam Latest Episode Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X