For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാന്ത്വനത്തിലെ ജയന്തി വിവാഹിതയാവുന്നു; നടി അപ്‌സരയെയും വരനെയും പരിചയപ്പെടുത്തി സ്‌നേഹ ശ്രീകുമാര്‍

  |

  മലയാളത്തിലെ ഹിറ്റ് സീരിയലായി മാറിയിരിക്കുകയാണ് സാന്ത്വനം. ശിവനും അഞ്ജലിയും അപ്പുവും ഹരിയുമെല്ലാം ചേര്‍ന്ന് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് കഴിഞ്ഞു. സീരിയലിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ആരാധകരുടെ മനസിലുണ്ടെങ്കിലും ജയന്തിയെ മാത്രമാണ് എല്ലാവരും വെറുക്കുന്നത്. ദേവിയുടെ സഹോദരന്റെ ഭാര്യയും സാവിത്രിയുടെ ആങ്ങളയുടെ മകളുമായ ജയന്തിയാണ് സാന്ത്വനത്തിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയന്തിയുടെ കുത്തിതിരിപ്പുകള്‍ പേര് കേട്ടത് നടി അപ്‌സരയുടെ പ്രകടന മികവ് കൊണ്ടാണ്.

  വില്ലത്തിയാണെങ്കിലും ജയന്തിയെ സ്‌നേഹിക്കുന്ന നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ അപ്‌സരയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷ കാര്യം നടക്കാന്‍ പോവുകയാണ്. നടി സ്‌നേഹ ശ്രീകുമാര്‍ അടക്കമുള്ളവര്‍ ആശംസകളുമായി വന്നതോടെയാണ് അപ്‌സര വിവാഹിതയാവാന്‍ പോവുകയാണെന്ന കാര്യം പുറംലോകം അറിയുന്നത്. നടിയുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം....

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അപ്‌സര വിവാഹിതയാവുകയാണ്. സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസ് ആണ് വരന്‍. നവംബര്‍ ഇരുപത്തിയൊന്‍പതിന് വിവാഹിതരാവുന്ന ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് ആദ്യമെത്തിയത് നടി സ്‌നേഹ ശ്രീകുമാര്‍ ആയിരുന്നു. കല്യാണ ദിവസത്തെ തിരക്കുകള്‍ക്കിടയില്‍ തന്റെ ആശംസ മുങ്ങി പോവാതെ ഇരിക്കാനാണ് ഇന്ന് തന്നെ അതുമായി വന്നതെന്നാണ് സ്‌നേഹ പറയുന്നത്. ഇതോടെയാണ് അപ്‌സര വിവാഹിതയാവുകയാണോ എന്ന ചോദ്യം ഉയര്‍ന്ന് വന്നത്.

  ബൈക്കില്‍ ചുറ്റി ശിവാഞ്ജലിമാർ; ഇപ്പോഴാണ് ഭാര്യയും ഭര്‍ത്താവുമായത്, തമ്പിയുടെ നീക്കത്തിലെ അപകടം മണത്ത് ഹരിയും

  നാളെ വിവാഹിതരാവുന്ന ആല്‍ബിയ്ക്കും അപ്‌സരയ്ക്കും വിവാഹ മംഗളാശംസകള്‍. അപ്‌സര രത്‌നാകരന്‍, ആല്‍ബി ഫ്രാന്‍സിസ്.. നാളെ തിരക്കിനിടയില്‍ മുങ്ങിപ്പോകാതിരിക്കാന്‍ ഇന്നേ ആശംസകള്‍.. God Bless you both and happy married life... എന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെ സ്‌നേഹ പറയുന്നത്. നടിയുടെ പോസ്റ്റിന് താഴെ അപ്‌സരയ്ക്കും ആല്‍ബിയ്ക്കും ആശംസകള്‍ അറിയിച്ച് താരങ്ങളും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് എത്തുന്നത്.

  'വിവാഹ ജീവിതം ആ​ഗ്രഹിക്കുന്നില്ല', കുഞ്ഞിനെ ദത്തെടുക്കാനുള്ള തയ്യാറെടുപ്പിൽ സ്വര ഭാസ്കർ

  അപ്‌സരയുടെ വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ആഘോഷങ്ങളൊക്കെ നടത്തിയിരുന്നു. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് ചില സര്‍പ്രൈസുകളും ഒരുക്കി വെച്ചിരുന്നു. പെട്ടെന്ന് സര്‍പ്രൈസ് നല്‍കിയപ്പോള്‍ അപ്‌സര ഞെട്ടിയതും കരയുന്നതുമൊക്കെ വീഡിയോയിലൂടെ പുറത്ത് വന്നിരുന്നു. എലീന പടിക്കല്‍, സരിഗ, തുടങ്ങി ടെലിവിഷന്‍ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ വീഡിയോ അപ്‌സരയുടെ ഫാന്‍സ് പേജുകളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. നാളത്തെ വിവാഹത്തിനുള്ള എല്ലാവിധ ആശംസകളും ആരാധകര്‍ അറിയിച്ച് കഴിഞ്ഞു.

  ഡിസംബർ 9 ന് കത്രീന കൈഫ് -വിക്കി വിവാഹം, ആദ്യത്തെ അതിഥി സൽമാൻ ഖാൻ അല്ല,സെലിബ്രിറ്റി ലിസ്റ്റ് പുറത്ത്...

  അവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് സ്‌നേഹ| Filmibeat Malayalam

  നെഗറ്റീവ് ഷേഡ് ഉള്ള നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് അപ്‌സര ശ്രദ്ധിക്കപ്പെടുന്നത്. കൈരളി ചാനലിലെ 'ഉള്ളത് പറഞ്ഞാല്‍' എന്ന സീരിയലിലെ സ്നേഹലത എന്ന കഥാപാത്രം അപ്‌സരയ്ക്ക് നിരവധി പ്രശംസകള്‍ നേടി കൊടുത്തിരുന്നു. ശേഷം സാന്ത്വനത്തിലെ ജയന്തിയ്ക്കാണ് ആരാധകര്‍ കൂടുതലുള്ളത്. ഉള്ളത് പറഞ്ഞാല്‍ എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് സാന്ത്വനത്തിലേക്ക് എത്തുന്നത്. അഭിനയ രംഗത്ത് എത്തിയിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അപ്‌സര ഇതിനകം 22 ഓളം സീരിയലുകളില്‍ അഭിനയിച്ച് കഴിഞ്ഞു. ഒപ്പം നിരവധി ടെലിവിഷന്‍ ഷോ കളും അവതാരകയായിട്ടുമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

  'ശരിക്കും ഭർത്താവോ അതോ വാടകയ്ക്ക് എടുത്തവനോ?', രാഖിയോട് സൽമാൻ ഖാൻ

  Read more about: serial സീരിയല്‍
  English summary
  Sneha Sreekumar's Wishes To Santhwanam Serial Fame Apsara Rathnakaran On Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X