For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാടാത്ത പൈങ്കിളിയില്‍ നിന്നും നായകന്‍ പുറത്തായോ? ദേവനെ അന്വേഷിക്കുന്ന ആരാധകരോട് പ്രതികരിച്ച് നടന്‍ സൂരജ്

  |

  ഒരൊറ്റ സീരിയലിലൂടെ തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. ടിക് ടോക് വീഡിയോസിലൂടെ ശ്രദ്ധേയനായ താരം പാടാത്ത പൈങ്കിളി സീരിയലിലെ ദേവന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി സീരിയലില്‍ ദേവനെ കാണാതെ വന്നതിന്റെ നിരാശയിലായിരുന്നു പ്രേക്ഷകര്‍.

  ബെഡ് റൂമിൽ നിന്നുള്ള വേറിട്ട ഫോട്ടോഷൂട്ടുമായി നടി ശ്രദ്ധ ആര്യ, ചിത്രങ്ങൾ കാണാം

  ഇതോടെ സൂരജ് സീരിയലില്‍ നിന്ന് പിന്മാറിയോ എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. ദേവന്‍ വേഗം തിരികെ വരണമെന്ന ആവശ്യവുമായി ആരാധകര്‍ സൂരജിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും എത്തി. ഒടുവില്‍ മാതൃദിനത്തോട് അനുബന്ധിച്ച് പ്രേക്ഷകരുടെ ചില ചോദ്യങ്ങള്‍ക്കുള്ള മറുപടികളുമായി എത്തിയിരിക്കുകയാണ് താരം.

  അന്നും ഇന്നും മാറ്റങ്ങള്‍ രൂപത്തിന് മാത്രമല്ല സ്‌നേഹത്തിനുമുണ്ട് സ്‌നേഹത്തിന്റെ മൂര്‍ച്ച കൂടി കൂടി വരുന്നു.ജീവിതത്തിലെ ആഗ്രഹങ്ങളില്‍ ഏറ്റവും വലുതായി തോന്നുന്നത് ഒന്നുകൂടി ഒരുപാട് വര്‍ഷം പിറകോട്ട് പോയി ഈ അച്ഛന്റെയും അമ്മയുടെയും മകനായി ആ സ്‌നേഹം മതിയാവോളം വീണ്ടും വീണ്ടും അനുഭവിക്കണം എന്നാണ് . ജീവിതത്തില്‍ പിന്നീടൊരിക്കല്‍ നഷ്ടപ്പെട്ടു പോയി എന്ന് തോന്നുമ്പോള്‍ എന്തുവിലകൊടുത്തും വാങ്ങാന്‍ സാധിക്കാത്ത ഒരേയൊരു കാര്യം സ്‌നേഹമാണ്.അതുകൊണ്ട് ഇനിയുള്ള ദിവസങ്ങളില്‍ നമ്മുടെ മാതാപിതാക്കള്‍ക്ക് വേണ്ടി കുറച്ചു സമയമെങ്കിലും നമ്മള്‍ കണ്ടെത്തണം. എന്നാണ് കുറിപ്പില്‍ സൂര്ജ പറയുന്നത്.

  എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ എനിക്ക് കുറച്ച് സമയം ആവശ്യമാണ്. ആ സമയം എനിക്ക് തരണം നിങ്ങള്‍. നിങ്ങളുടെ ചോദ്യം ഞാന്‍ കാണാതെ പോകുന്നതല്ല എന്ന് യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റിലൂടെയും സൂരജ് അറിയിച്ചിരുന്നു. ഇതോടെ താരം തിരികെ വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. ദേവനായി മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ലെന്ന് അറിയിച്ച് കമന്റുകളുമായി എത്തുകയാണ് ആരാധകര്‍.

  പാടാത്ത പൈങ്കിളി എന്ന് കേട്ടാല്‍ ആദ്യം മനസില്‍ തെളിയുന്ന മുഖം ദേവന്റേതാണ്. ചേട്ടനല്ലാതെ മറ്റൊരു താരത്തെ ദേവയായി കാണാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. എന്ത് വന്നാലും നിങ്ങള്‍ തിരിച്ച് വന്നേ തീരൂ. പാടാത്ത പൈങ്കിളിയിലെ ദേവേനെ ഞങ്ങള്‍ കണ്ടത് ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിട്ടാണ്. പെട്ടെന്ന് ഇങ്ങനെ മാറി നില്‍ക്കുന്നത് സഹിക്കാന്‍ പറ്റുന്നില്ല. നിങ്ങള്‍ക്ക് പകരം ആ സ്ഥാനം ഞങ്ങള്‍ മറ്റാര്‍ക്കും കൊടുക്കില്ല. എത്രയും വേഗം തിരിച്ച് വരണം. അത് വരെ സീരിയല്‍ കാണില്ല തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്.

  Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

  പാടാത്ത പൈങ്കിളി തന്റെ ജീവിതവും കരിയറും മാറ്റി മറിച്ച പ്രോജക്ട് ആണെന്ന് സൂരജ് മുന്‍പ് പറഞ്ഞിരുന്നു. അഭിനയ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയൊരു അവസരത്തെ താരം ഇട്ടേച്ച് പോവില്ലെന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്. ഇനി താരത്തെ സീരിയലില്‍ നിന്ന് പുറത്താക്കിയതാണോ എന്ന തരത്തിലുള്ള സംശയങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്.

  Read more about: serial സീരിയല്‍
  English summary
  Sooraj Sun Hints One Day He Will Reveal Why He Step Back From Padatha Painkili
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X