For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെറ്റ് ചെയ്‌തെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോവുക; താനും തെറ്റ് മനസിലാക്കിയെന്ന് നടന്‍ സൂരജ് സണ്‍

  |

  പാടാത്ത പൈങ്കിളി സീരിയലിലെ ദേവന്‍ എന്ന കഥാപാത്രമാണ് നടന്‍ സൂരജ് സണിന് ജനപ്രീതി നേടി കൊടുത്തത്. സീരിയല്‍ ഹിറ്റായി ഓടി കൊണ്ടിരിക്കവേയാണ് നടന്‍ അതില്‍ നിന്നും പിന്മാറുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സൂരജ് സീരിയലില്‍ നിന്നും മാറിയത്. ഈ വാര്‍ത്ത ആദ്യം പ്രേക്ഷകര്‍ക്ക് ഉള്‍കൊള്ളാന്‍ പോലും സാധിച്ചിരുന്നില്ല. പിന്നീട് പല നായകന്മാരും വന്ന് പോയി.

  നിലവില്‍ ആല്‍ബങ്ങളിലും സിനിമകളിലുമൊക്കെ അഭിനയിച്ച് ശ്രദ്ധേയനായി കൊണ്ടിരിക്കുകയാണ് സൂരജ്. ഇതിനിടെ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ സൂരജിന് തന്നെ വിനയായി വന്നു. ബോബി ചെമ്മണ്ണൂരിന്റെ ഒരു വീഡിയോയ്ക്ക് താഴെ സൂരജ് നല്‍കിയ കമന്റിനെ പറ്റിയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത്.

  'പറയുമ്പോള്‍ അയ്യേ എന്ന് തോന്നുമെങ്കിലും പറഞ്ഞതൊക്കെ പലരും ട്രൈ ചെയ്ത കാര്യം തന്നെയാണ്. സമ്മതിച്ച് തന്നിരിക്കുന്നു അണ്ണാ' എന്നാണ് സൂരജ് നല്‍കിയ കമന്റ്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി നടന്‍ രംഗത്ത് വന്നു. താന്‍ ചെയ്ത തെറ്റെന്താണെന്ന് മനസിലായെന്നും അത് തിരുത്തി മുന്നോട്ട് പോവാന്‍ ശ്രമിക്കുകയാണെന്നുമാണ് സൂരജ് പറഞ്ഞത്. നടന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  എന്റെ മാത്രം കാഴ്ചപ്പാട്.. എന്ന് പറഞ്ഞാണ് സൂരജ് പോസ്റ്റ് തുടങ്ങുന്നത്. 'നല്ല കാര്യങ്ങള്‍ കാണുന്നതിലും കേള്‍ക്കുന്നതിലും കൂടുതല്‍ മനുഷ്യ മനസ്സ് അറിയാന്‍ ആഗ്രഹിക്കുന്നതും, കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതും ചീത്ത കാര്യങ്ങളാണ്. ഞാന്‍ അടക്കമുള്ളവരെ കുറിച്ചാണ് പറയുന്നത്.

  ഉറച്ച ശബ്ദത്തില്‍ ചില പ്രതികരണങ്ങള്‍ നടത്തുന്നവര്‍ പ്രതികരിക്കുമ്പോള്‍ കയ്യടി കിട്ടുമ്പോള്‍, 24 മണിക്കൂറിനുള്ളില്‍ 15 മിനുറ്റെങ്കിലും ചിന്തിച്ചു കാണും, കയ്യടി കിട്ടണമെങ്കില്‍ ന്യായത്തിന്റെ പക്ഷത്ത് നിന്നാല്‍ മതിയെന്ന്. എല്ലാവരും അങ്ങനെയല്ല ചിലര്‍ മാത്രമെന്ന്' നടന്‍ പറഞ്ഞ് വെക്കുന്നു.

  Also Read: രണ്ടാം വിവാഹത്തിന് മക്കളുടെ സമ്മതം വാങ്ങിയോ? മുന്‍ ഭര്‍ത്താവ് പറഞ്ഞതൊക്കെ നുണയാണെന്ന് ഇമ്മൻ്റെ മുൻഭാര്യ മോണിക

  സോഷ്യല്‍ മീഡിയകളിലെ കമന്റ് ബോക്‌സില്‍ ചോര തിളക്കുന്ന ചിലര്‍ സ്വന്തം ജീവിതത്തില്‍ സ്വന്തം സമൂഹത്തോട് അതിന്റെ ഒരംശം കാണിച്ചിരുന്നെങ്കില്‍ ഏപ്രില്‍, മേയ് മാസത്തില്‍ നല്ല ചൂടും, ജൂണ്‍ അഞ്ചിന് മഴപെയ്യുകയും ചെയ്യുമായിരുന്നു.

  ഇന്ന് നടക്കുന്ന ഏറ്റവും വലിയ ചര്‍ച്ച 'സ്ത്രീ', ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉണ്ടാക്കാനും കയ്യടി വാങ്ങാനും കൈ ഓടിക്കാനും ഉപയോഗിക്കുന്ന വിഷയം. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും ഫോളോവേഴ്‌സിനെ കൂട്ടാനും കുറയ്ക്കാനും സാധിക്കുന്ന വിഷയമാണിതെന്ന് സൂരജ് പറയുന്നു.

  Also Read: എവിക്ഷനില്‍ വമ്പന്‍ ട്വിസ്റ്റ്; സേഫ് ഗെയിം കളിച്ചതാണ് അപര്‍ണ പറ്റിയ അബദ്ധം, പരിഭവങ്ങളുമായി ആരാധകരും

  ഞാന്‍ സ്വയം ചിന്തിച്ചു തുടങ്ങിയതിന് ശേഷമാണ് ഞാന്‍ പറയുന്നതിലും തെറ്റുകള്‍ ഉണ്ടെന്ന് സ്വയം മനസ്സിലാക്കിയത്. ആ ബോധം മനസ്സില്‍ വച്ചു കൊണ്ടു തന്നെയാണ് ഇന്ന് മുതല്‍ മുന്നോട്ടു പോകുന്നത്. 100% ഞാന്‍ ശരിയാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. കാരണം നമ്മള്‍ എല്ലാവരും മനുഷ്യരാണെന്ന് നടന്‍ പറയുന്നു.

  തെറ്റുകള്‍ സംഭവിക്കും, ആ തെറ്റുകളെ തിരുത്തി കൊണ്ട് മുന്നോട്ടു പോകാന്‍ ശ്രമിക്കുക. ചെയ്തത് തെറ്റാണെന്ന് തോന്നിയാല്‍ അതിനെ തിരുത്തി കൊണ്ട് മുന്നോട്ടു പോവുക അല്ലാതെ ന്യായീകരിക്കാന്‍ പോകരുത്.. എല്ലാവര്‍ക്കും നല്ലതു മാത്രം സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം.. സൂരജ് സണ്‍ എന്നും പറഞ്ഞാണ് നടന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  സീരിയലില്‍ അഭിനയിച്ചതിലൂടെ സൂരജിന് വലിയ ആരാധക പിന്‍ബലമാണുള്ളത്. പാടാത്ത പൈങ്കിളിയിലേക്ക് തിരിച്ച് വരണമെന്ന് മുന്‍പ് നടനോട് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇനിയൊരു തിരിച്ച് വരവിന് സാധ്യതയില്ലെന്നാണ് സൂരജ് അറിയിച്ചത്. അതേ സമയം പുതിയ പ്രൊജക്ടുകളുടെ ഭാഗമാവുന്നതിനെ പറ്റി നടന്‍ പറഞ്ഞിരുന്നു. ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും വെള്ളിത്തിരയിലും സൂരജ് സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.

  Read more about: actor serial
  English summary
  Sooraj Sun Wrote A Postive Thing About Latest Issues Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X