For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബവിളക്കിൽ നിന്ന് പിൻമാറിയത് ഇതുകൊണ്ടാണ്, വിമർശനങ്ങൾക്ക് മറുപടിയുമായി ശ്രീജിത്ത്...

  |

  മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീജിത്ത് വിജയ്. ഫാസിൽ സംവിധാനം ചെയ്ത ലീവിങ് ടുഗദർ എന്ന ചിത്രത്തിലൂടെയാണ് നടൻ ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. എന്നാൽ നടനെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നത് ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത രതിനിർവ്വേദം എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിൽ നടി ശ്വേത മേനോനോടൊപ്പമായിരുന്നു ശ്രീജിത്ത് എത്തിയത്. 2011 ആണ് സിനിമ റിലീസ് ചെയ്തെങ്കിലും ശ്രീജിത്തിന്റെ പപ്പു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. രതിനിർവ്വേദത്തിന് ശേഷം നിരവധി സിനിമകളിൽ നടൻ എത്തിയെങ്കിലും അധികം ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിരുന്നില്ല.

  Sreejith Vijay,

  മിനിസ്ക്രീനിലും ശ്രീജിത്ത് സജീവമാണ്. 2014 ൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രീജിത്ത് അവതാരകനായി എത്തുന്നത്. സീരിയലിലും നടൻ സജീവമായിരുന്നു. സ്വാതി നക്ഷത്രം കുടുംബവിളക്ക് എന്നിവയായിരുന്നു നടന്റെ ശ്രദ്ധിക്കപ്പെട്ട സീരിയലുകൾ. കുടുംബവിളക്കിൽ സുമിത്രയുടേയും സിദ്ധാർത്ഥിന്റേയും മൂത്തമകൻ അനിരുദ്ധ് ആയിട്ടായിരുന്നു നടൻ എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടന് ലഭിച്ചത്. എന്നാൽ ഇടയ്ക്ക് വെച്ച് ശ്രീജിത്ത് സീരിയലിൽ നിന്ന് പിൻമാറുകയായിരുന്നു. പകരം ആനന്ദ് നാരായണൻ ആണ് നിലവിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  ഒട്ടും പറ്റാതെ വന്നപ്പോള്‍ സുഹൃത്തുക്കളെ വിളിച്ചു വരുത്തി, തെലുങ്ക് സിനിമ സെറ്റിനെ കുറിച്ച് ബിജു മേനോൻ

  ഇപ്പോഴിത ഒരു പുതിയ പരമ്പരയുമായി ശ്രിജിത്ത് പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്. സീ കേരളം അവതരിപ്പിക്കുന്ന അമ്മമകൾ എന്ന പരമ്പരയിലൂടെയാണ് നടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ശ്രീജിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'എല്ലാവർക്കും നമസ്കാരം.... ഒക്ടോബർ 25 മുതൽ എന്റെ പുതിയ സീരിയലായ അമ്മമകളിന്റെ സംപ്രേഷണം ആരംഭിക്കാൻ പോവുകയാണ്. നിങ്ങളുമായി പുതിയ സന്തോഷം പങ്കിടുന്നതിൽ ഞാൻ വളരെയേറെ ആഹ്ലാദിക്കുന്നു. എന്നിൽ വിശ്വസിക്കുകയും എനിക്ക് ഈ അവസരം നൽകുകയും ചെയ്ത ചാനലിന് ഒരു വലിയ നന്ദി. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും സ്നേഹവും പിന്തുണയും ആവശ്യമാണ്. മികച്ചത് ചെയ്യാൻ ഞാൻ എപ്പോഴും ആ​ഗ്രഹിക്കുന്നു. മുമ്പുള്ള സീരിയലുകളിൽ നിന്നും ഷോകളിൽ നിന്നും വിട്ടുനിന്നത് ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ടാണ്. എന്നെ സ്നേഹിക്കുന്നവർ അത് മനസിലാക്കുമെന്ന് കരുതുന്നു' ശ്രീജിത്ത് വിജയ് കുറിച്ചിരുന്നു.

  ഏഴ് വര്‍ഷം എങ്കിലും എനിക്ക് കിട്ടി, ജീവിതം അങ്ങനെയാണ്, ചിലത് സംഭവിക്കുന്നു, അച്ഛനെ കുറിച്ച് രഞ്ജിനി ഹരിദാസ്

  ഇപ്പോഴിത തന്റെ പുതിയ പരമ്പരയെ കുറിച്ചും കുടുംബവിളക്കിൽ നിന്ന് പിൻമാറിയതിനെപ്പറ്റിയും വെളിപ്പെടുത്തുകയാണ് നടൻ. ടൈംസ് ഓഫ് ഇന്ത്യ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മമകളിൽ ഡോക്ടർ വിപിൻ വല്ലഭവൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. വളരെ പോസിറ്റീവ് ആയ കഥാപാത്രമാണ് വിപിൻ എന്നാണ് ശ്രീജിത്ത് കഥാപാത്രത്തെ കുറിച്ച് പറയുന്നത്. ഇതിന് മുൻപും ഡോക്ടറായി അഭിനയിച്ചിട്ടുണ്ടെങ്കിലും, ഈ കഥാപാത്രം എല്ലാത്തിനെക്കാളും മികച്ചതായിരിക്കുമെന്നാണ് നടൻ പറയുന്നത് . വിപിനെ തീർച്ചയായും പ്രേക്ഷകർക്കും ഇഷ്ടപ്പെടുമെന്നും നടന്‌ ഇ- ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

  കൂടാതെ തന്നെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന വിമർശനങ്ങളെ കുറിച്ചും ശ്രീജിത്ത് പറയുന്നുണ്ട്. ഹിറ്റ് പരമ്പരകളായിരുന്ന സ്വാതി നക്ഷത്രം ചോതിയിൽ നിന്നും കുടുംബവിളക്കിൽ നിന്നും നടൻ പകുതിയിൽ പിൻമാറിയിരുന്നു. ഈ സീരിയലിൽ നിന്നും നടന് പിൻമാറുമെന്നുള്ള കമന്റുകൾ വന്നിരുന്നു. ഇതിനെ കുറിച്ചും ശ്രീജിത്ത് പ്രതികരിച്ചിരുന്നു, ന്യായമുള്ള കാരണങ്ങൾ കൊണ്ട് മാത്രമാണ് ഷോയിൽ നിന്ന് ഇടയ്ക്ക് വെച്ച് പിൻമാറുന്നത്. അല്ലാതെ ഒരു ഷോ പെട്ടെന്ന് ഉപേക്ഷിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്നു ശ്രീജിത്ത് ചോദിക്കുന്നു. താൻ ക്വാറന്റൈനിൽ ആയിരുന്നത് കൊണ്ടാണ് കുടുംബവിളക്കിൽ നിന്ന് പിൻമാറിയത്.

  ഗായത്രിയുടെ കൂടെ വണ്ടി ഓടിച്ചത് ഞാനല്ല..പ്രേക്ഷകരോട് ജിഷിന്റെ അഭ്യർത്ഥന

  കൊവിഡ് ആദ്യതരംഗത്തിൽ 20 ദിവസത്തിലധികം ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നിരുന്നു. ആ സമയത്ത്, എന്റെ കഥാപാത്രമില്ലാതെ കഥ പുരോഗമിക്കാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് വന്നിരുന്നു. അപ്പോഴാണ് കുടുംബവിളക്കിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചതെന്നു ശ്രീജിത്ത് പറയുന്നു, നിലവിൽ അമ്മമകൾ കൂടാതെ എന്റെ ഭാര്യയിലും നടൻ അഭിനയിക്കുന്നുണ്ട്.

  Read more about: sreejith vijay
  English summary
  Sreejith Vijay Opens Up Quitting Kudumbavilakku Serial And About His New Serial Amma Makal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X