twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആറു മണിക്കൂർ 675 ചോദ്യങ്ങൾ! ബിബിസി അവതാരകനെ കടത്തിവെട്ടി ശ്രീകണ്ഠൻ നായർ

    നീണ്ട ആറു മണിക്കൂറിനിടെ വിവിധ വിഷയങ്ങളിൽ നീണ്ട ചർച്ചക്കാണ് അദ്ദേഹം നേതൃത്വം നൽകിയത്.

    |

    ആറു മണിക്കൂർ 675 ചോദ്യങ്ങൾ ലോക ടെലിവിഷൻ ചരിത്രത്തിലെ അപൂർവ്വ റെക്കോർഡ് അവതാരകനായ ശ്രീകണ്ഠൻ നായർ സ്വന്തമാക്കി. 2013 ൽ ബിബിസി ചാനൽ അവതാരകനായ ഗ്രഹാം നേർട്ടൺ സ്വന്തമാക്കിയ റെക്കോർഡാണ് ശ്രീകണ്ഠൻ നായർ മറികടന്നത് പുതിയ ചരിത്രം രചിച്ചിരിക്കുന്നത്.

    sreekhandan nair

    സമയമാകുമ്പോൾ അത് നടക്കും! നടി അനുഷ്ക ഷെട്ടിയുടെ വിവാഹ സങ്കൽപ്പം ഇങ്ങനെ...സമയമാകുമ്പോൾ അത് നടക്കും! നടി അനുഷ്ക ഷെട്ടിയുടെ വിവാഹ സങ്കൽപ്പം ഇങ്ങനെ...

    നീണ്ട ആറു മണിക്കൂറിനിടെ വിവിധ വിഷയങ്ങളിൽ നീണ്ട ചർച്ചക്കാണ് അദ്ദേഹം നേതൃത്വം നൽകിയത്. കേരളത്തിൽ തുടങ്ങി ഫാഷൻ മേഖലയിലെ ഏറ്റവും പുതിയ ട്രെന്റ് വരെ സംവാദത്തിലെ ചൂട് പിടിക്കുന്ന വിഷയങ്ങളായിരുന്നു. അമ്മയിൽ നിന്ന് നിങ്ങൾ എന്ത് പഠിച്ചു, സൈബർ ലോകത്തെ വെല്ലുവിളികൾ, താരാരാധന മലയാള സിനിമയിൽ വെല്ലുവിളി ഉയർത്തുമോ, കേരളത്തിലെ ഫാഷൻ ഉൽപ്പന്നങ്ങളുടെ മാർക്കറ്റ്, മാറുന്ന മലയാളി സമൂഹം ഇതൊക്കെയായിരുന്നു സംവാദത്തിലെ ചൂട് പിടിച്ച മറ്റു വിഷയങ്ങൾ. ശ്രീകണ്ഠൻ നായരുടെ ജന്മസ്ഥലമായ കൊട്ടാരക്കര എംജിഎം സ്കൂളിലാണ് അപൂർവ്വ കാഴ്ചയ്ക്ക് വേദിയായത്.

    മാസ് ഗെറ്റപ്പിൽ അനുഷ്ക എത്തുന്നു! നാച്ചിയാറിൽ ജ്യോതികയുടെ വേഷത്തിൽ അനുഷ്കമാസ് ഗെറ്റപ്പിൽ അനുഷ്ക എത്തുന്നു! നാച്ചിയാറിൽ ജ്യോതികയുടെ വേഷത്തിൽ അനുഷ്ക

    2013 ൽ ബിബിസി അവതാരകൻ ഗ്രഹാം നോര്‍ട്ടണ്‍ ആറു മണിക്കൂർ കൊണ്ട് 175 ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാൽ ശ്രീകണ്ഠൻ നായർ അതിനെ മറികടന്ന് ഇരട്ടിയിലധികം ചോദ്യങ്ങളാണ് ചോദിച്ചത്. ശ്രീകണ്ഠൻ നായർക്കു മാത്രമല്ല ഈ ചരിത്ര റെക്കോഡിൽ അറിയപ്പെടുന്നത് . അദ്ദേഹം ആഴമേറിയ ചോദ്യശരങ്ങൾ ഉന്നയിക്കുമ്പോൾ ഇതിനു ഉത്തരം നൽകി കൊണ്ട് സംവാദത്തിന്റെ മാറ്റു കൂട്ടിയ ഒരോർത്തരുടേയും വിജയം കൂടിയാണിത്. ആറു മണിക്കൂർ നീണ്ട ഗഹനമായ സംവാദം തത്സമയം സംപ്രേഷണം ചെയ്ത ഫ്ലവേഴ്സ് ചാനലും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. നീണ്ട 11 മണിക്കൂർ ലൈവ് നൽകിയാണ് ഫ്ളവേഴ്സ് പ്രേക്ഷകർക്കൊപ്പം ടോക്ക് ഷോ ആഘോഷിച്ചത് .

    English summary
    sreekhandan nair set new guinnees world record
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X