For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഹായ് ജീവ, ഞാന്‍ നിങ്ങളുടെ ഫാന്‍ ആണ്'; സുരാജ് പറഞ്ഞത് കേട്ട് കിളി പോയ ശ്രീറാം

  |

  ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമയിലെത്തിയ നിരവധി പേരെ നമുക്കറിയാം. ആ പട്ടികയില്‍ മുന്‍പന്തിയിലുള്ള താരമാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. ടെലിവിഷന്‍ പരമ്പരകളിലും പരിപാടികളും സജീവമായിരുന്നു സുരാജ്. പിന്നീട് സിനിമയിലെത്തി മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളടക്കം സുരാജ് സ്വന്തമാക്കി. സിനിമയില്‍ വിജയങ്ങള്‍ താണ്ടി കുതിക്കുമ്പോഴും അദ്ദേഹം ടെലിവിഷന്‍ ചാനലുകളെ കൈവിട്ടിരുന്നില്ല. അവതാരകനായും മറ്റും ടിവിയിലും സുരാജ് നിറഞ്ഞു നിന്നു.

  സിനിമാതാരം ആയെങ്കിലും സീരിയലുകള്‍ കാണുകയും താനൊരു സീരിയല്‍ ആരാധകനാണെന്ന് തുറന്നു പറയുകയും ചെയ്യുന്ന വ്യക്തിയാണ് സുരാജ്. ഇപ്പോഴിതാ സുരാജിനെ കുറിച്ചുള്ള സീരിയല്‍ താരം ശ്രീറാം രാമചന്ദ്രന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയും സീരിയല്‍ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. കസ്തൂരിമാന്‍ പരമ്പരയിലെ ജീവ എന്ന നായകനെ അവതരിപ്പിക്കുന്നത് ശ്രീറാമാണ്. പരമ്പരയെ കുറിച്ച് സുരാജ് പറഞ്ഞതാണ് ശ്രീറാം സോഷ്യല്‍ മീഡിയ പോസറ്റിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

  തന്റെ ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തുവെക്കുന്ന അനുഭവം എന്നാണ് സംഭവത്തെ കുറിച്ച് ശ്രീറാം പറയുന്നത്. സുരാജിനൊപ്പമുള്ള ചിത്രങ്ങളും ജീവ പങ്കുവച്ചിട്ടുണ്ട്. സുരാജ് ഏട്ടന്‍ വരുന്നത് കണ്ട് ഓടി പോയി ഒന്ന് പരിചയപ്പെടാന്‍ പോയ തന്നെ കണ്ട അദ്ദേഹം പറഞ്ഞത് എന്താണെന്ന് അറിയുമോ എന്നാണ് ശ്രീറാം കുറിച്ചിരിക്കുന്നത്. ഹായ് ജീവ, ഞാന്‍ നിങ്ങളുടെ ഒരു ഫാന്‍ ആണെന്നായിരുന്നു സുരാജിന്റെ പ്രതികരണം.

  തിരികെ പടികള്‍ കയറി വരുമ്പോള്‍ ആവേശത്തില്‍ കിളി പോയ അവസ്ഥയായിരുന്നുവെന്നും ശ്രീറാം പറയുന്നു. താന്‍ സുരാജിന്റെ കടുത്ത ആരാധകനാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. പോസ്റ്റിന് കമന്റുകളുമായി പ്രേക്ഷകരുമെത്തിയിട്ടുണ്ട്. ഏട്ടന്‍ പൊളിയല്ലേ, ഏട്ടനെ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. ഏട്ടനെ ഒരു തവണ കണ്ടാല്‍ മതി ഫാന്‍ ആകാന്‍ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. പിന്നാലെ ഒരു മാധ്യമത്തിന് സുരാജ് നല്‍കിയ അഭിമുഖത്തിലെ വാക്കുകളും ശ്രീറാം പങ്കുവച്ചിട്ടുണ്ട്.

  ''സീരിയല്‍ കാണും. ഞാന്‍ വീട്ടില്‍ ഉള്ളപ്പോള്‍ അമ്മ ഉണ്ടാവും. എന്റെയോ ഭാര്യയുടേയോ അമ്മ. അവര്‍ സീരിയല്‍ കാണും. അപ്പോള്‍ ഞാനും കൂടെ പോയിരിക്കും. കാണും. ശ്രീറാം എന്നൊരു നടനുണ്ട് ഒരു സീരിയലില്‍. എനിക്ക് വലിയ ഇഷ്ടമാണ്. അസലായി അയാള്‍ അത് ചെയ്തിട്ടുണ്ട്. ഈ ഇടയ്ക്ക് ഗോകുലം പാര്‍ക്കില്‍ ഒരു പടത്തിന്റെ പൂജയ്ക്ക് പോയ സമയത്ത് ഞങ്ങള്‍ കണ്ടു. എന്നോട് വന്ന് സംസാരിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണെന്ന്. ശ്രീറാം ആദ്യം വിശ്വസിച്ചില്ല. ഞാന്‍ പറഞ്ഞു സത്യമാണ്. ഞങ്ങള്‍ അന്ന് കുറച്ച് നേരം സംസാരിച്ചു''. എന്നായിരുന്നു സുരാജിന്റെ വാക്കുകള്‍.

  Shine Tom Chacko Exclusive Interview | Operation Java | Jerrys Talk Tube | FilmiBeat Malayala

  തനിക്കിത് സ്വപ്‌നസാക്ഷാത്കാരമാണെന്നാണ് പ്രേക്ഷകരുടെ ജീവ പറയുന്നത്. സുരാജ് ചേട്ടന് നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. പിന്നാലെ ധാരാളം പേരാണ് ശ്രീറാമിനെ അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. കമന്റുകളിലൂടെ അവര്‍ തങ്ങളുടെ സ്‌നേഹം അറിയിക്കുന്നുണ്ട്. അതേസമയം ട്വിസ്റ്റുകളിലൂടെ കടന്നു പോവുകയാണ് കസ്തൂരിമാന്‍. ശ്രീറാമും റെബേക്ക സന്തോഷും പ്രധാന വേഷങ്ങളിലെത്തുന്ന പരമ്പര രസകരമായ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. പിരിഞ്ഞു കഴിയുന്ന ജീവയും കാവ്യയും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  English summary
  Sreeram Ramachandran Reveals What Suraj Venjaramoodu Told About Him And Kasthooriman When They Met. Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X