For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുള്ളിക്കാരന്‍ മകളായി അംഗീകരിച്ചിട്ടുണ്ട്, മകന്‍ മാത്രമേയുള്ളൂവെന്ന് ആര്‍ക്കാണ് സംശയം? ശ്രുതി ചോദിക്കുന്നു

  |

  കഴിഞ്ഞ ദിവസമായിരുന്നു സീരിയില്‍ സിനിമാ നടന്‍ രമേശ് വലിയശാലയുടെ മരണം. ആരാധകരേയും സിനിമാ-സീരിയില്‍ മേഖലകളേയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു ആ മരണ വാര്‍ത്ത്. വീട്ടിലെ മുറിയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ എന്തുകൊണ്ടാണ് തന്റെ ജീവനെടുക്കാന്‍ രമേശ് തീരുമാനിച്ചതെന്ന ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു ആരാധകരും സുഹൃത്തുക്കളും.

  നീലയണിഞ്ഞ് അതിസുന്ദരിയായി തമന്ന; തെന്നിന്ത്യന്‍ താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍

  മരണത്തിന് രണ്ട് ദിവസം മുമ്പ് വരെ വരാല്‍ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു രമേശ്. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കണ്ടിട്ടുള്ള രമേശ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതിന് പിന്നിലെ കാരണം അറിയില്ലെന്നായിരുന്നു അടുത്ത സുഹൃത്തുക്കളുടെ പ്രതികരണം. ഇതിന് പിന്നാലെ അച്ഛന്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്നും അതിനാല്‍ പോലീസില്‍ പരാതി നല്‍കുകയാണെന്നും മകന്‍ ഗോകുല്‍ രമേശ് അറിയിച്ചിരുന്നു. പിന്നാലെ മകള്‍ ശ്രുതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ചര്‍ച്ചയായിരുന്നു.

  Ramesh Valiyasala

  രമേശിന്റെ രണ്ടാം ഭാര്യയുടെ മകളാണ് ശ്രുതി. ശ്രുതിയുടെ പോസ്റ്റ് ചര്‍ച്ചയായി മാറിയതോടെ ചിലര്‍ മോശം കമന്റുകളുമായി എത്തിയിരുന്നു. രമേശിന് ഒരു മകന്‍ മാത്രമാണുള്ളതെന്നായിരുന്നു ചിലരുടെ കമന്റുകള്‍. ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രുതി. അച്ഛനൊപ്പമുള്ള അഭിമുഖത്തിന്റെ വീഡിയോയടക്കം പങ്കുവച്ചു കൊണ്ടായിരുന്നു ശ്രുതിയുടെ പ്രതികരണം. ശ്രുതിയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇത് അവിട്ടം നാളില്‍ ടെലികാസ്റ്റ് ചെയ്ത അഭിമുഖമാണ്. നിങ്ങളുടെ സംശയങ്ങളുടെ ഉത്തരം ഇതിലുണ്ട്. ഇതില്‍ നിങ്ങള്‍ പറയുന്ന രമേശ് തന്നെ പറയുന്നുണ്ട് ഞാന്‍ ആളുടെ മകള്‍ ആണെന്ന്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കേണ്ടത്. എന്റെ ആധാര്‍ ആണോ, ഐഡി കാര്‍ഡ് ആണോ, അതിലും ഫാദറിന്റെ സ്ഥാനത്ത് അച്ഛന്റെ പേരാണ്. അച്ഛന്റെ സ്വയം ഇഷ്ടപ്രകാരം അച്ഛന്‍ മാറ്റിയതാണ് പേര്. പുള്ളിക്കാരന്‍ മകളായി അംഗീകരിച്ചിട്ടുണ്ട്. പിന്നെ നിങ്ങള്‍ക്ക് എന്താ പ്രശ്‌നം?

  ഇനി ആര്‍ക്കാണ് മകന്‍ മാത്രമാണ് ഉള്ളുവെന്നൊരു സംശയം? ജന്മം കൊണ്ട് മാത്രമേ അച്ഛന്‍ ആകാന്‍ കഴിയത്തുള്ളുവോ? കര്‍മം കൊണ്ട് പറ്റില്ലേ? കര്‍മം കൊണ്ട് എന്റെ സ്വന്തം, ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന അച്ഛനാണ്. എന്റെ അമ്മയെ കല്യാണം കഴിച്ച ആളാണ്. അപ്പോള്‍ അച്ഛന്‍ എന്നല്ലേ. അതില്‍ രണ്ടാനച്ചന്‍ ആദ്യത്തെ അച്ഛന്‍ എന്നുണ്ടോ? എന്തായാലും ഞാന്‍ രണ്ടാനച്ഛനായി കണ്ടിട്ടില്ല. എന്റെ സ്വന്തം അച്ഛന്‍. എന്റെ കൂട്ടുകാരന്‍ ആയിട്ടേ കണ്ടിട്ടുള്ളൂ.

  ഇനി ആര്‍ക്കെങ്കിലും സംശയം ഉണ്ടോ? പുള്ളിക്കാരന്‍ പരസ്യമായി അംഗീകരിച്ചതാണ്. അതിന്റെ തെളിവ് ആണ്. ഇനി എന്തേലും സംശയം ഉണ്ടേല്‍ പറഞ്ഞാ മതി. ബാക്കി തെളിവുകളും തരാം. പെണ്ണുങ്ങള്‍ മാത്രം ആയത് കൊണ്ട് പ്രതികരിക്കാനുള്ള ശക്തി ഇല്ലായെന്ന് വിചാരിച്ചിട്ടാണോ പുതിയ കഥകള്‍ ചമയുന്നതും വളരെ മ്ലേച്ഛമായ കമന്റ് ഇടുന്നതും. നിങ്ങള്‍ ചോദിക്കും എന്തിനാ തിടുക്കപ്പെട്ട് ഞാന്‍ പ്രതികരിക്കുന്നതെന്ന്. ഇത്രയും നാള്‍ സൈലന്റ് ആയി ഇരുന്നത് കൊണ്ടാണ് ഇവിടെ ഫേക്ക് ടോക്‌സ് നടന്നത്. അപ്പോ തന്നെ ഞാന്‍ സംസാരിച്ചിരുന്നുവെങ്കില്‍ വേറെ കഥകള്‍ വരില്ലായിരുന്നു.

  ബോളിവുഡിലെ പ്രമുഖ താരപുത്രന്റെ മുഖം കരീന കപൂറിനെ പോലെ ഉണ്ട്; മകനെ കുറിച്ചുള്ള പരിഹാസത്തിന് ജാക്കിയുടെ മറുപടി

  നാടകത്തിലൂടെ നടനായി മാറിയ രമേശ് പിന്നീട് സീരിയലുകളിലേക്കും സിനിമകളിലേക്കും എത്തുകയായിരുന്നു. ജ്വാലയായ് മുതല്‍ പൗര്‍ണമിത്തിങ്കള്‍ വരെയുള്ള നിരവധി ഹിറ്റ് പരമ്പരകളിലെ നിറ സാന്നിധ്യമായിരുന്നു രമേശ്. സഹപ്രവര്‍ത്തകന്റെ മരണത്തില്‍ വേദനരേഖപ്പെടുത്തി കൊണ്ടുള്ള നടന്‍ ബാലാജി ശര്‍മയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൊരു നൊമ്പരമായി മാറുകയായിരുന്നു. 'രണ്ട് ദിവസം മുന്‍പ് വരാല്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂര്‍ണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങള്‍ ? എന്ത് പറ്റി രമേഷേട്ടാ? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങള്‍ക്ക് എന്ത് സഹിക്കാന്‍ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ....,,, ഞെട്ടല്‍ മാത്രം ! കണ്ണീര്‍ പ്രണാമം .... നിങ്ങള്‍ തന്ന സ്‌നേഹവും കരുതലും എന്നും മനസ്സിലുണ്ട്. ആദരാഞ്ജലികള്‍' എന്നായിരുന്നു ബാലാജിയുടെ വാക്കുകള്‍.

  സീരിയൽ താരം രമേശ്‌ വലിയശാല ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

  ചിത്രത്തിന് കടപ്പാട്: ശ്രുതിയുടെ ഫെയ്‌സ്ബുക്ക് പേജ്‌

  Read more about: serial
  English summary
  Sruthy MS Daughter Of Ramesh Valiyasala Slams Social Media Questioning Their Relationship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X