For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നഷ്ടബോധം ഇല്ലാതില്ല, പക്ഷെ ആ തീരുമാനം തെറ്റിയില്ല, ധൈര്യം ഉണ്ടാകുന്നത് ഇങ്ങനെ: ലക്ഷ്മി നക്ഷത്ര

  |

  രഞ്ജി ഹരിദാസ്, പേളി മാണി ഇങ്ങനെ മലയാളികള്‍ ഒരുപാട് സ്‌നേഹിക്കുകയും തങ്ങളുടെ നെഞ്ചിലേറ്റുകയും ചെയ്ത ഒരുപാട് അവതാരകമാരുണ്ട്. ഈ കൂട്ടത്തിലേക്ക് മലയാളികള്‍ സ്വീകരിച്ച അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് എ്ന്ന ഹിറ്റ് ഷോയിലെ സൂപ്പര്‍ ഹിറ്റ് അവതാരകയാണ് ലക്ഷ്മി. പല പ്രമുഖരും വന്ന് അവതരിപ്പിക്കുകയും പോവുകയും ചെയ്ത ശേഷമാണ് ലക്ഷ്മി ഷോയിലേക്ക് എത്തുന്നതും കലക്കുന്നതും.

  പഞ്ചാബി പെണ്‍കൊടിയായി അമൈറ; സുന്ദരം ഈ ചിത്രങ്ങള്‍

  കൂടെയുള്ളവരെല്ലാം പുലികളും പുപ്പുലികളും ആയതിനാല്‍ സ്റ്റാര്‍ മാജിക്ക് പോലൊരു ഷോയുടെ അവതാരകയാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ 11 വര്‍ഷമായി അവതാരകയായി പല പരിപാടികളിലും എത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ലഭിക്കുന്ന സ്‌നേഹവും അംഗീകാരവുമെല്ലാം വളരെ വലുതാണെന്നാണ് ലക്ഷ്മി പറയുന്നത്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വിശദമായി വായിക്കാം.

  ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ലക്ഷ്മിയെ തേടിയ സ്റ്റാര്‍ മാജിക്കിലേക്കുള്ള അവസരം എത്തുന്നത്. മുമ്പൊന്നും ഇത്രയും വലിയൊരു പരിപാടി അവതരിപ്പിച്ചിട്ടില്ല. മാത്രവുമല്ല ഇതൊരു കോമഡി ഷോയാണ്. മുമ്പ് ചെയ്തിരുന്നതല്ലൊം സംഗീതവുമായി ബന്ധപ്പെട്ട പരിപാടികളായിരുന്നു. അന്നത്തെ വലിയ ആങ്കര്‍മാര്‍ വന്ന് മാറിപ്പോയ ഷോയാണ്. പ്രേക്ഷകര്‍ സ്വീകരിക്കുമോ, പ്രോഗ്രാം നന്നായി മാനേജ് ചെയ്യാന്‍ സാധിക്കുമോ എന്നെല്ലാം ഭയമുണ്ടായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.

  എന്നാല്‍ ഇത്രയും വലിയൊരു ഓഫര്‍ ഇനി വരണമെന്നുമില്ല. അങ്ങനെ ആലോചിച്ച് ആലോചിച്ചാണ് താന്‍ ചെയ്യാമെന്ന് തീരുമാനിക്കുന്നതെന്നും ആ തീരുമാനം തെറ്റിയില്ലെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. കഴിഞ്ഞ 11 വര്‍ഷമായി താന്‍ അവതാരക വേഷത്തിലുണ്ട്. അന്നൊക്കെ നൂറില്‍ നാല് പേരായിരുന്നു തിരിച്ചറിഞ്ഞിരുന്നതെങ്കില്‍ ഇന്ന് പുറത്ത് ഇറങ്ങുമ്പോള്‍ ഇത് നമ്മുടെ ലക്ഷ്മിയല്ലേ എന്ന് ചോദിക്കുന്ന രീതിയിലേക്ക് മാറി അത് തനിക്ക് സ്റ്റാര്‍ മാജിക്ക് തന്ന നേട്ടമാണെന്നും താരം പറയുന്നു.

  പഠിക്കുന്ന സമയം മുതലേ മൈം, മോണോ ആക്ട്, പാട്ട് ഒക്കെ കൂടെയുണ്ടായിരുന്നു. പിന്നീട് അത് പാട്ട് മാത്രമായി ഒതുങ്ങി ചെറുപ്പം മുതലേ കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് അഭിനയമൊക്കെയുണ്ടായിരുന്നു. പക്ഷെ അവസരം കിട്ടിയപ്പോഴൊന്നും വീട്ടില്‍ നിന്ന് വലിയ പിന്തുണ കിട്ടിയിരുന്നില്ല. കൊണ്ടു പോകാന്‍ ആളില്ലെന്ന് പറഞ്ഞ് അപ്പോഴൊക്കെ അമ്മ നോ പറഞ്ഞിട്ടുണ്ട്. വേണ്ടെന്ന് വച്ച സിനിമയൊക്കെ ആലോചിക്കുമ്പോള്‍ നഷ്ട ബോധം ഇല്ലാതില്ലെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നു. പക്ഷെ ഇപ്പോള്‍ കഥകള്‍ കേള്‍ക്കുന്നുണ്ട്. ഒരു സിനിമയായാലും അത് നല്ലതായിരിക്കണമെന്ന ആഗ്രഹമുണ്ടെന്നും താരം പറയുന്നു.

  താൻ ചെയ്തതിൽ ഏറ്റവും നല്ല പോലീസ് വേഷം ഏതെന്ന് പൃഥ്വി പറയുന്നു | FilmiBeat Malayalam

  സ്റ്റേജില്‍ കയറാനുള്ള ധൈര്യം തനിക്ക് ലഭിക്കുന്നത് തലേദിവസം താന്‍ നടത്തുന്ന തയ്യാറെടുപ്പാണെന്നാണ് ലക്ഷ്മി പറയുന്നത്. അത് ചെറിയ ഷോ ആണെങ്കില്‍ പോലും താന്‍ മുടക്കാറില്ലെന്ന് താരം പറയുന്നു. ഒരു നോട്ട് പാഡും പേനയും ഒരു ചെറിയ കണ്ണാടിയും കൈയിലുണ്ടാകും. ആദ്യം ഒരു സ്‌ക്രിപ്പ്റ്റ് എഴുതി കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് പറഞ്ഞു നോക്കും. പ്രശ്‌നങ്ങള്‍ കണ്ടെത്തുമെന്നും ലക്ഷ്മി പറയുന്നു. ക്യാമറയെ തന്റെ മുന്നിലുള്ള ആള്‍ക്കാരായാണ് കാണുന്നതെന്നാണ് ലക്ഷ്മി പറയുന്നത്.

  Read more about: television
  English summary
  Star Magic Anchor Lakshmi Nakshathra Opens Up About Her Journey And Regrets, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X