For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അപമാനിതനായി എന്ന് പറഞ്ഞിട്ടും വീണ്ടും അവിടെ പോയതെന്തിന്?', സന്തോഷ് പണ്ഡിറ്റിനെതിരെ നിർമൽ പാലാഴി

  |

  കഴിഞ്ഞ കുറച്ച് ദിവങ്ങളായി നവമാധ്യമങ്ങിൽ ഏറ്റവും കൂടുതൽ ചർച്ചക്ക് വിധേയമായിരിക്കുന്നത് ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്ക് ഷോയും സന്തോഷ് പണ്ഡിറ്റും തമ്മിലുള്ള വാക്കുതർക്കങ്ങളാണ്. അടുത്തിടെ ഷോയിൽ പങ്കെടുത്ത സന്തോഷ് പണ്ഡിറ്റിനെ സ്റ്റാർ മാജിക്കിലെ മറ്റ് താരങ്ങളും നടിമാരായ നവ്യാ നയരും നിത്യാ ദാസും ചേർന്ന് അപമാനിച്ചുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഷോയിലേതായി പുറത്തിറങ്ങിയ ചില വീഡിയോകളാണ് ഷോയിലെ മറ്റ് താരങ്ങൾക്കെതിരെ ആരാധകരും ഷോയുടെ പ്രേക്ഷകരും തിരിയാനുള്ള കാരണം.

  സന്തോഷ് പണ്ഡിറ്റിനെ സ്റ്റാർ മാജിക് ടീം വിളിച്ചുവരുത്തി അപമാനിച്ചുവെന്നാണ് സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ചവർ ആരോപിച്ചത്. പ്രശ്നം വലിയ തർക്കങ്ങളിലേക്ക് വഴിമാറിയതോടെ സ്റ്റാർ മാജിക്ക് ടീമിൽ അം​ഗങ്ങളായ നിർമൽ പാലാഴി അടക്കമുള്ള താരങ്ങളുടെ സോഷ്യൽമീഡിയ പേജുകളിൽ കയറി ചിലർ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തെറിവിളികളും ഭീഷണികളും ഉയർന്നതോടെ തനിക്ക് പറയാനുള്ളത് വ്യക്തമാക്കികൊണ്ട് നിർമൽ പാലാഴി രം​ഗത്തെത്തുകയും ചെയ്തിരുന്നു.

  സംഭവങ്ങൾക്ക് എല്ലാം ശേഷം വീണ്ടും സ്റ്റാർ മാജിക്കിൽ പങ്കെടുക്കുകയും വളരെ മോശമായ ഭാഷയിൽ നടൻ ബിനു അടിമാലിയെ കളിയാക്കുകയും ചെയ്ത സന്തോഷ് പണ്ഡിറ്റിനെതിരെ വീണ്ടും രം​ഗത്തെത്തിയിരിക്കുകയാണ് നിർമൽ പാലാഴി. ബിനു അടിമാലി എന്ന കലാകാരനെ തരംതാണ ഭാഷയിൽ ആക്ഷേപിച്ചതിനെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ നിർമൽ പാലാഴി ചോദ്യം ചെയ്യുന്നുണ്ട്. 'അപമാനിതനായി എന്ന് തിരിച്ചറിഞ്ഞിട്ടും വീണ്ടും എന്തിന് ഷോയിൽ പങ്കെടുക്കാൻ പോയി...?' എന്നാണ് കുറിപ്പിലൂടെ നിർമൽ പാലാഴി ചോദിക്കുന്നത്. നവ്യയ്ക്കും നിത്യാ ദാസിനുമെതിരെ ആദ്യത്തെ എപ്പിസോഡിന് ശേഷം ആരധകർ രം​ഗത്തെത്തിയിരുന്നു. ശേഷം ടെലികാസ്റ്റ് ചെയ്ത എപ്പിസോഡിലാണ് ബിനു അടിമാലിയെ മോശമായ ഭാഷയിൽ അപമാനിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ ദൃശ്യങ്ങൾ ഉള്ളത്.

  നൂറ് കോടി സിനിമയിൽ നായകനായ ഇദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുന്നേ ഈ ഷോയിൽ അപമാനിതനായി എന്നും പറഞ്ഞ് വീഡിയോ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ കുറച്ച് ആരാധകർ ഞാൻ ഉൾപ്പെടെ ഉള്ള കലാകാരന്മാരുടെ പേജുകളിൽ കയറി തെറി വിളിച്ചിരുന്നു. ഈ തെറി വിളിച്ച ആരാധകരോട് ഒന്ന് പറഞ്ഞോട്ടെ... അപമാണിതൻ ആയി എന്ന് പറഞ്ഞിട്ട് വീണ്ടും അവിടെ പോവാതെ ഇരിക്കുവാൻ ഉള്ള ബുദ്ധിയെങ്കിലും കാണിക്കുവാൻ പറയൂ നിങ്ങളുടെ താരത്തിനോട്. ആ ഷോ കാണുന്നവർക്ക് അറിയാം പരസ്പരം കളിയാക്കിയും ട്രോളിയും ഉള്ളതാണ്. അതാണ് ആ ഷോയുടെ വിജയവും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ള പ്രോഗ്രാമും ആണ് ഇത്. പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ... നിങ്ങളുടെ ഈ താരത്തിന് മറ്റുള്ളവരെ നിലവാരമില്ലാത്ത ഏത് ഭാഷയിലും എന്തും പറയുവാൻ ഉള്ള ലൈസൻസ് നിങ്ങൾ കൊടുത്തത് ആണോ..? അങ്ങനെ ആണെങ്കിൽ തിരിച്ച് എന്തെങ്കിലും കേട്ടാൽ ദയവ് ചെയ്ത് പരാതിയുമായി വരരുത്. ഒരു തുടക്കകാരൻ എന്ന നിലയിൽ അവിടെ പോയപ്പോൾ എനിക്ക് കിട്ടിയ സപ്പോർട്ട് ചെറുത്തൊന്നും അല്ല. ബിനു ചേട്ടൻ, സുധി ഏട്ടൻ, ഷിയാസ്, ബിനീഷ്, ഡയാന, അനു, ഐശ്വര്യ, ശ്രീവിദ്യ.... എല്ലാവരും തുടക്കക്കാരൻ ആയത് കൊണ്ട് മാറിനിന്ന എന്നെ ചേർത്ത് പിടിച്ചു കൂടെ നിർത്തിയിട്ടെ ഉള്ളു. ഈ ഷോയിൽ അവസരം തന്ന ഡയറക്ടർ അനൂപ് ഏട്ടനോടും നിറഞ്ഞ സ്നേഹം മാത്രം.' എന്നായിരുന്നു നിർമൽ പാലാഴി കുറിച്ചത്.

  സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ,അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍

  സന്തോഷ് പണ്ഡിറ്റിനെ സ്റ്റാർ മാജിക്ക് ടീം അപമാനിച്ചുവെന്ന തരത്തിൽ ചർച്ചകൾ വന്നപ്പോൾ മുതൽ ബിനീഷ് ബാസ്റ്റിൻ അടക്കമുള്ളവർ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സന്തോഷ് പണ്ഡിറ്റിന് ബിനു അടിമാലിയെ അപമാനിച്ച ശേഷം സന്തോഷ് പണ്ഡിറ്റിനോടുള്ള ആരാധകരുടെ സമീപനത്തിലും മാറ്റം വന്നിട്ടുണ്ട്. ചിലർ അനുകൂലിക്കുകയും ചിലർ പ്രതികൂലിക്കുകയും ചെയ്യുന്നുണ്ട്.

  English summary
  Star Magic controversy, actor Nirmal Palazhi facebook post against Santhosh Pandit goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X