For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശബരി ഏട്ടന്‍ പോയെന്ന് ഇനിയും വിശ്വസിക്കാന്‍ പറ്റുന്നില്ല; വികാരഭരിതയായി വേദന പങ്കുവെച്ച് സീരിയല്‍ നടി അനു

  |

  സ്റ്റാര്‍ മാജിക് പരിപാടിയിലൂടെ ശ്രദ്ധേയായ സീരിയല്‍ നടിയാണ് അനു. തങ്കച്ചനുമായിട്ടുള്ള അനുവിന്റെ ഓണ്‍സ്‌ക്രീന്‍ പ്രണയവും നിഷ്‌കളങ്കമായിട്ടുള്ള സംസാരങ്ങളെല്ലാണ് നടിയെ പ്രശസ്തിയിലെത്തിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും നായികയാവാന്‍ ഒട്ടും ഇഷ്ടമില്ലെന്ന് പറയുകയാണ് അനുവിപ്പോള്‍.

  അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  മോഹന്‍ലാലിന്റെ നായികയായി വിളിച്ചാല്‍ പോലും ഞാന്‍ വേണ്ടെന്നെ പറയുകയുള്ളു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങളും സിനിമാക്കാര്യവും അനു പങ്കുവെച്ചത്. ഒപ്പം അന്തരിച്ച സീരിയല്‍ നടന്‍ ശബരിനാഥിന്റെ അവസാന സീരിയലില്‍ ഒന്നിച്ച് അഭിനയിച്ചതിന്റെ ഓര്‍മ്മകളും നടി പറയുന്നു.

  പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാവാനുള്ള അവസരം കിട്ടിയാല്‍ അനുവിന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്നായിരുന്നു ഒരു ചോദ്യം. 'സത്യം പറഞ്ഞാല്‍ ഞാന്‍ നായികയായി ചെയ്യില്ലെന്ന് തന്നെ അവരോട് പറയും. കാരണം ലാലേട്ടന്റെ നായികയാവാനുള്ള യോഗ്യത എനിക്കില്ലെന്ന് ഞാന്‍ പറയും. എനിക്ക് ഭയങ്കര ഇഷ്ടമുള്ളതും ഏറ്റവും ബഹുമാനം കൊടുക്കുന്ന നടനാണ് മോഹന്‍ലാല്‍. ഞാനായിട്ട് എന്തിനാണ് അദ്ദേഹത്തെ നാണം കെടുത്തുന്നത്.

  ലാലേട്ടന് ഈ പെണ്‍കൊച്ചിനെ അല്ലാതെ വേറെ ആരെയും നായികയായി കിട്ടിയില്ലേന്ന് ആളുകള്‍ പറയും. ലാലേട്ടന്റെ അനിയത്തിയായിട്ടോ, അല്ലെങ്കില്‍ നല്ലൊരു കഥാപാത്രമായോ ചെയ്യാനാണ് എനിക്കിഷ്ടം. നായിക ഒഴിച്ച് ബാക്കി എന്ത് വേണമെങ്കിലും ഞാന്‍ ചെയ്യും. മോഹന്‍ലാല്‍ അല്ലാതെ വേറെ ആരുടെയെങ്കിലും നായികയായി അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് സത്യം പറഞ്ഞാല്‍ നായികയാവാനുള്ള താല്‍പര്യം തനിക്കില്ലെന്നാണ് അനുവിന്റെ ഉത്തരം.

  ഒരുപാട് അവസരങ്ങള്‍ ഇപ്പോള്‍ വരുന്നുണ്ട്. വലിയ സിനിമകളൊന്നുമല്ല, എങ്കിലും വിളിക്കുന്നുണ്ട്. തമിഴില്‍ നിന്നും നല്ല വേഷങ്ങള്‍ വന്നിരുന്നു. പക്ഷേ നായിക അല്ലാത്തൊരു വേഷം തരാമോന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. നമ്മള്‍ നായികയായൊരു സിനിമ ചെയ്തു. അത് പരാജയമാവുമോ എന്നുള്ള പേടിയാണ് അതിന് കാരണം. ടൊവിനോ തോമസിന്റെ അനിയത്തിയായിട്ടോ മറ്റോ അഭിനയിക്കാന്‍ ഇഷ്ടം. തമിഴില്‍ വിജയിയുടെ സിനിമയില്‍ സഹോദരിയായി അഭിനയിക്കാന്‍ വിളിച്ചിരുന്നു. ഇത് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.

  സ്റ്റാര്‍ മാജിക്കില്‍ ബലൂണും പൊട്ടിച്ച് നടക്കുന്ന എന്നെ വിജയിയുടെ സിനിമയില്‍ വിളിച്ചെന്ന് പറഞ്ഞ് അമ്മയും ചേച്ചിയും വരെ കളിയാക്കിയെന്ന് അനു പറയുന്നു. സീരിയല്‍ നടന്‍ ശബരിനാഥിന്റെ വിയോഗത്തെ കുറിച്ചും അനു സംസാരിച്ചിരുന്നു. ശബരി ചേട്ടന്‍ പോയെന്ന് ഞങ്ങള്‍ ഇനിയും വിശ്വസിക്കുന്നില്ല. അദ്ദേഹത്തെ മാറ്റി മറ്റൊരു താരം ആ വേഷം ചെയ്യുന്നു. ശബരി ചേട്ടന്‍ വേറെ ഏതോ വര്‍ക്ക് ചെയ്യുകയാണെന്നേ വിചാരിക്കുന്നുള്ളു. നല്ലൊരു വ്യക്തിയാണ്. എനിക്ക് ഭയങ്കര ഇഷ്ടവുമാണ്.

  2020ല്‍ സിനിമാലോകത്തോട് വിട പറഞ്ഞവര്‍ | FIlmiBeat Malayalam

  ഇവിടെ വന്നാല്‍ ഒരുപാട് പേരെ സഹായിക്കുന്ന മനുഷ്യനാണ്. അഭിനയിക്കുന്ന സമയത്ത് സഹതാരങ്ങള്‍ക്ക് വേണ്ടി എന്ത് സഹായവും ചെയ്ത് തരുന്ന ആളായിരുന്നു. പുള്ളി മരിച്ചുവെന്ന് ആരും വിശ്വസിക്കുന്നില്ല. അതിനെ കുറിച്ച് ഓര്‍ക്കാറ് പോലുമില്ല. ലൊക്കേഷനില്‍ ചേട്ടനുണ്ടെങ്കില്‍ പിന്നെ സമയം പോകുന്നത് അറിയില്ല. ആരോഗ്യം നന്നായി നോക്കുന്നതും മറ്റ് ദുഃശ്ലീലങ്ങളൊന്നും ഇല്ലാത്ത ആളായിരുന്നു. പക്ഷേ വാര്‍ത്ത കേട്ട എനിക്ക് അത് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ലെന്നും വികാരഭരിതയായിട്ടാണ് അനു പറയുന്നത്.

  English summary
  Star Magic Fame Anumol S Karthu About Late Actor Sabari Nath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X