For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്റ്റാര്‍ മാജിക്ക് താരം ലക്ഷ്മി നക്ഷത്ര പങ്കുവെച്ച പുതിയ വീഡിയോ! പെരുത്തിഷ്ടമായെന്ന് ആരാധകര്‍

  |

  അവതാരകയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക്ക് പരിപാടിയിലൂടെയാണ് ലക്ഷ്മി ശ്രദ്ധിക്കപ്പെട്ടത്. റേഡിയോ ജോക്കിയായി തിളങ്ങിയ ശേഷമായിരുന്നു ലക്ഷ്മി ടെലിവിഷനിലും അവതാരകയായും എത്തിയത്. വളരെ കുറച്ച് സമയം കൊണ്ടാണ് കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന അവതാരകയായി ലക്ഷ്മി നക്ഷത്ര മാറിയിരുന്നത്.

  സ്റ്റാര്‍ മാജിക്കിന് പുറമെ നിരവധി സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചും ലക്ഷ്മി കൈയ്യടി നേടിയിരുന്നു. സ്റ്റാര്‍ മാജിക്കിന് മുന്‍പ് ടമാര്‍ പഠാര്‍ എന്ന ഷോയിലും ലക്ഷ്മി അവതാരകയായി എത്തിയിരുന്നു. മുന്‍ നിര അവതാരകരായ രഞ്ജിനി ഹരിദാസ്, ആര്യ, അശ്വതി, മിഥുന്‍ രമേശ്, പേളി മാണി തുടങ്ങിയവരുടെ ലിസ്റ്റിലേക്ക് ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷ്മിയും എത്തിയത്.

  കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam

  തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് ലക്ഷ്മി. തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ലക്ഷ്മി നക്ഷത്രയുടെതായി പുറത്തിറങ്ങാറുളള മിക്ക പോസ്റ്റുകള്‍ക്കും മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കാറുളളത്. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കല്‍ നടന്ന സമയത്ത് ലക്ഷ്മിയുടെ പഴയകാല ചിത്രങ്ങളും തരംഗമായി മാറിയിരുന്നു.

  അവതാരകയ്ക്ക് പുറമെ പാട്ടിലും കമ്പമുളള ആളാണ് ലക്ഷ്മി നക്ഷത്ര. ലോക് ഡൗണ്‍ കാലത്ത് പാട്ടുകള്‍ പാടിയും ലക്ഷ്മി എത്തിയിരുന്നു. പാട്ട് പാടുന്ന വീഡിയോകള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു താരം മുന്‍പ് പങ്കുവെച്ചിരുന്നത്. മലയാളത്തില്‍ നിരവധി ആരാധകരുളള അവതാരക കൂടിയാണ് ലക്ഷ്മി.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെ നിരവധി നൊസ്റ്റാള്‍ജിക്ക് പോസ്റ്റുകളും പങ്കുവെച്ചിരുന്നു. ലക്ഷ്മിക്ക് മൂന്നും നാലും വയസുളളപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അടുത്തിടെ ലക്ഷ്മി പങ്കുവെച്ചിരുന്നു. ലോക് ഡൗണിന് പിന്നാലെ അടുത്തിടെയാണ് സ്റ്റാര്‍ മാജിക്ക് വീണ്ടും ആരംഭിച്ചത്. പരിപാടിയുടെ പുതിയ എപ്പിസോഡുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

  "കേട്ടിരുന്ന എനിക്ക് തന്നെ രോമാഞ്ചം വന്നു! അപ്പോള്‍ പിന്നെ രമേഷേട്ടന്റെ കാര്യം പറയണ്ടല്ലോ"

  അതേസമയം ലക്ഷ്മി നക്ഷത്രയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ ചെറുപ്പത്തില്‍ ആലപിച്ച ഒരു കുഞ്ഞ് കവിത വീണ്ടും ചൊല്ലുന്നതിന്റെ ഒരു വീഡിയോ ആണ് ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോക്കൊപ്പം നടി കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.

  വാരിയംകുന്നന്‍ ഒരുങ്ങുന്നത് 80 കോടി ബഡ്ജറ്റില്‍? ബ്രഹ്മാണ്ഡ ചിത്രവുമായി പൃഥ്വിരാജും ആഷിക്ക് അബുവും

  നമ്മളൊക്കെ വളര്‍ന്നു വളര്‍ന്നു വലിയ ആള്‍ക്കാരായി പോവുന്നുണ്ടോ എന്നൊരു സംശയം. എത്രയൊക്കെ വളര്‍ന്നാലും മാറാത്ത മറന്നുപോവാത്ത ചില ഓര്‍മ്മകളൊക്കെ എല്ലാവര്‍ക്കും ഉണ്ടാവൂം ലെ. അങ്ങനെ എനിക്കും ഉണ്ടാരുന്നു നല്ല അടിപൊളി കുട്ടിക്കാലം. അതിന്ന് പൊടി തട്ടി. തേച്ചു മിനുക്കി എടുത്ത ഒരു ചെറിയ സാധാനം ദാ ദിവിടെ കാച്ചുന്നു. എന്നാണ് പുതിയ വീഡീയോക്കൊപ്പം ലക്ഷ്മി നക്ഷത്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു. മിക്കവരും നന്നായിട്ടുണ്ടെന്ന് ലക്ഷ്മിയുടെ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നു.

  അന്ന് ഞാനത് പറഞ്ഞപ്പോള്‍ ഡബ്യൂസിസിയിലെ ആഡ്യ സ്ത്രീ ജനങ്ങള്‍ ഒന്നും പ്രതികരിച്ചില്ല:ഹിമ ശങ്കര്‍

  വീഡിയോ

  Read more about: lakshmi
  English summary
  lakshmi nakshathra posted about childhood memmories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X