For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ പേടി ഒടുവില്‍ മാറി, അത് സംഭവിച്ചു, സന്തോഷം പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര

    |

    അവതാരകയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക്ക് പോലുളള ഷോകളിലൂടെയാണ് ലക്ഷ്മി എല്ലാവരുടെയും ഇഷ്ടതാരമായത്. റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ച ശേഷമാണ് ടിവി അവതാരകയായും ലക്ഷമി സജീവമായത്. ടമാര്‍ പഠാര്‍ വലിയ വിജയമായതിന് പിന്നാലെ ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിലും താരം എത്തിയത്. പരിപാടിയുടെ മിക്ക എപ്പിസോഡുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ലക്ഷ്മിക്കൊപ്പം പരിപാടിയില്‍ മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളെല്ലാം തന്നെ എത്തിയിരുന്നു.

    വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് മുന്‍നിര അവതാരകമാരില്‍ ഒരാളായി ലക്ഷ്മി നക്ഷത്ര മാറിയത്. അവതരണത്തിനിടെ മാര്‍ക്കോണി മത്തായി എന്ന വിജയ് സേതുപതി ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. അതേസമയം ചിത്രീകരണതിക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ലക്ഷ്മി നക്ഷത്ര.

    തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടി എത്താറുണ്ട്. ലക്ഷ്മിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്റ്റാര്‍ മാജിക്ക് താരത്തിന്റെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുളളത്. ഇത്തവണ ജീവിതത്തില്‍ ആദ്യമായി താന്‍ ടാറ്റു കൂത്തിയ സന്തോഷം പങ്കുവെച്ചാണ് നടി എത്തിയത്.

    ഒടുവില്‍ സൂചികളോടുളള തന്റെ പേടി മാറിയതായി ലക്ഷ്മി നക്ഷത്ര പറഞ്ഞു. ദീ ഡീപ് ഇങ്ക് ടാറ്റൂസിലെ കുല്‍ദീപ് കൃഷ്ണയാണ് തനിക്ക് ടാറ്റു ചെയ്തതെന്നും ലക്ഷ്മി നക്ഷത്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അടുത്തിടെ തന്റെ മോഡലിംഗ് ചിത്രങ്ങളും അവതാരക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വേറിട്ട ലുക്കിലും കോസ്റ്റ്യൂമിലുമുളള ലക്ഷ്മിയുടെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

    അതേസമയം പുതിയ ടാറ്റു ചിത്രത്തിന് താഴെയും കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു. സ്റ്റാര്‍ മാജിക്കിന് പുറമെ നിരവധി സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചും ലക്ഷ്മി നക്ഷത്ര കൈയ്യടി നേടിയിരുന്നു. മുന്‍ നിര അവതാരകരായ രഞ്ജിനി ഹരിദാസ്, ആര്യ, അശ്വതി, മിഥുന്‍ രമേശ്, പേളി മാണി തുടങ്ങിയവരുടെ ലിസ്റ്റിലേക്ക് ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷ്മിയും എത്തിയത്.

    സിൽക്കിന്റെ ഇതിഹാസ ജീവിതത്തിലൂടെ | FilmiBeat Malayalam

    സ്റ്റാര്‍ മാജിക്കിന് പുറമെ ലക്ഷ്മി നക്ഷത്രയുടെതായി വരാറുളള ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധേയമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ആരാധകരുളള അവതാരക കൂടിയാണ് ലക്ഷ്മി. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അവതാരക തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുളളത്. അവതരണത്തിന് പുറമെ പാട്ടിലും കമ്പമുളള ആളാണ് ലക്ഷ്മി നക്ഷത്ര.

    ലോക് ഡൗണ്‍ കാലത്ത് പാട്ടുകള്‍ പാടിയും ലക്ഷ്മി എത്തിയിരുന്നു. പാട്ട് പാടുന്ന വീഡിയോകളും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു താരം മുന്‍പ് പങ്കുവെച്ചിരുന്നത്. തന്റെ യൂടൂബ് ചാനലിലൂടെയും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര എത്താറുണ്ട്. അടുത്തിടെ സ്റ്റാര്‍ മാജിക്കിലെ സഹതാരം ഷിയാസ് കരീമിന്റെ ജിമ്മില്‍ നിന്നുളള ഒരു വീഡിയോയും ലക്ഷ്മിയുടെതായി ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരുന്നു.

    Read more about: lakshmi
    English summary
    star magic fame lakshmi nakshathra tatoo picture trending in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X