For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്റ്റാര്‍ മാജിക് നിര്‍ത്തിയോ? വീഡിയോ കാണാനില്ല! പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണെന്ന് അമരക്കാരന്‍

  |

  ജനപ്രീയ പരമ്പരയാണ് സ്റ്റാര്‍ മാജിക്. ഒരുപാട് ആരാധകരുള്ള പരിപാടിയില്‍ സിനിമയിലേയും സീരിയിലേയും അഭിനേതാക്കളും മറ്റുമാണ് പങ്കെടുക്കാറുള്ളത്. അനു, തങ്കച്ചന്‍, നോബി, ബിനു അടിമാലി, അസീസ് നെടുമങ്ങാട്, ലക്ഷ്മി പ്രിയ, മൃദുല വിജയ് തുടങ്ങി മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ജനപ്രീതിയിലും റേറ്റിംഗിലും മുന്നിലാണെങ്കിലും എപ്പോഴും വിവാദം ചുറ്റുമുണ്ടാകുന്ന പരിപാടിയുമാണ് സ്റ്റാര്‍ മാജിക്.

  ദീപ്തി സതിയുടെ ഫോട്ടോഷൂട്ട് വൈറലാവുന്നു

  പ്രധാനമായും പരിപാടിയില്‍ കോമഡിയ്ക്ക് വേണ്ടി വംശീയ അധിക്ഷേപവും ബോഡി ഷെയ്മിംഗുമെല്ലാം നടത്തുന്നുവെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ഈയ്യടുത്ത് പരിപാടി വീണ്ടും വിവാദത്തില്‍ ചെന്നു ചാടുകയുണ്ടായി. പരിപാടിയിലെ സ്ഥിരം സാന്നിധ്യമായ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചുവെന്നായിരുന്നു വിമര്‍ശനം. നവ്യ നായരും നിത്യ മേനോനും അതിഥികളായി എത്തിയ എപ്പിസോഡിനെതിരെയായിരുന്നു വിമര്‍ശനം.

  പിന്നാലെ സന്തോഷ് പണ്ഡിറ്റും തനിക്കെതിരെ പ്ലാന്‍ ചെയ്ത് നടന്നൊരു അധിക്ഷേപമാണിതെന്ന തരത്തില്‍ പ്രതികരണവുമായി എത്തുകയുണ്ടായി. ഇതിനെതിരെ ഷോയിലെ താരങ്ങള്‍ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. വലിയ ചര്‍ച്ചകളായിരുന്നു ഈ സംഭവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിനിടെ ഇപ്പോഴിതാ മറ്റൊരു വിഷയവും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍ പെട്ടിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്റ്റാര്‍ മാജിക്കിന്റെ വീഡിയോകള്‍ യൂട്യൂബില്‍ അപ്പ്‌ലോഡ് ചെയ്തിരുന്നില്ല. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് വിഷയത്തോടെ ഷോ നിര്‍ത്തിയോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. വിവാദത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സ്റ്റാര്‍ മാജിക്കിന്റെ ഡയറക്ടര്‍ ആയ അനൂപ് ജോണ്‍. അദ്ദേഹത്തിന്റെ പ്രതികരണത്തിലേക്ക്.

  പ്രചരിക്കുന്നത് പോലെ സ്റ്റാര്‍ മാജിക് നിര്‍ത്തിയിട്ടി്‌ലലെന്നാണ് അനൂപ് ജോണ്‍ പറയുന്നത്. നിലവില്‍ നേരിടുന്ന പ്രശ്‌നം പരിപാടിയിലെ മ്യൂസിക്കുമായി ബന്ധപ്പെട്ടതാണ്. അത് പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. പൂര്‍ണമായി പരിഹരിക്കാന്‍ കുറച്ച് ദിവസങ്ങള്‍ കൂടിയെടുക്കും. അത് കഴിഞ്ഞാല്‍ ഷോയുടെ എപ്പിസോഡുകള്‍ വീണ്ടും യൂട്യൂബില്‍ അപ്പ്‌ലോഡ് ചെയ്യുമെന്നും അദ്ദേഹം പറയുന്നു. മ്യൂസിക്കിന് കോപ്പിറൈറ്റ് ഉണ്ട്. അതിനാല്‍ അവ യൂട്യൂബ് തന്നെ റിമൂവ് ചെയ്യുകയാണ്. ഇത് കാരണം പരിപാടി ഇടയ്ക്ക് മ്യൂട്ട് ആയി പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

  ആ പ്രശ്‌നം പരിഹരിച്ച ശേഷം മാത്രമേ ഇനി സ്റ്റാര്‍ മാജിക്കിന്റെ എപ്പിസോഡുകള്‍ അപ്പ്‌ലോഡ് ചെയ്യുകയുള്ളൂവെന്നും അനൂപ് പറയുന്നു. അല്ലെങ്കില്‍ എഡിറ്റേഴ്‌സിനെ കുറ്റം പറയുമെന്നും അത് ഇല്ലാതാക്കാനാണ് അപ്പ്‌ലോഡിംഗ് നിര്‍ത്തിവച്ചിരിക്കുന്നെതന്നും അദ്ദേഹം പറയുന്നു. പ്രശ്‌നം പരിഹരിച്ചാല്‍ ഉടനെ തന്നെ രണ്ടും മൂന്നും വീഡിയോകള്‍ ഒരേ സമയം അപ്പ്‌ലോഡ് ചെയ്ത് തിരികെ വരുമെന്നാണ് അനൂപ് പറയുന്നത്. അനൂപിന്റെ ഓഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന്. വീഡിയോകള്‍ കാണാതെ ആയതോടെ ചാനലിലെ മറ്റ് വീഡിയോകളുടെ കമന്റിലൂടെ ആരാധകര്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയിരുന്നു.

  Also Read: 'എനിക്ക് കുട്ടികളെ വേണ്ട, ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് അവര്‍ പറയുന്നു'; ഒടുവില്‍ തുറന്നടിച്ച് സാമന്ത

  നടി അനുമോളുടെ ഭീഷണി സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവാവ് | FIlmiBeat Malayalam

  നേരത്തെ സന്തോഷ് പണ്ഡിറ്റ് വിവാദം വലിയ ചര്‍ച്ചയായിരുന്നു. സന്തോഷ് പണ്ഡിറ്റ് പാട്ടു പാടുന്നതിനിടെ നിത്യയും നവ്യയും ചേര്‍ന്ന് അതേ ടൂണിലുള്ള പാട്ടുകള്‍ പാടുകയായിരുന്നു. ഇതിലൂടെ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചുവെന്നായിരുന്നു ആരാധകരുടെ വിമര്‍ശനം. താന്‍ പാട്ടുകള്‍ കോപ്പിയടിച്ചതാണെന്ന തരത്തിലേക്ക് എത്തിക്കുകയാണെന്ന് സന്തോഷ് പണ്ഡിറ്റും ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാം സന്തോഷ് പണ്ഡിറ്റ് അറിഞ്ഞു കൊണ്ട് തന്നെയായിരുന്നുവെന്നും സന്തോഷത്തോടെ തന്നെയാണ് അദ്ദേഹം അവിടെ നിന്നും അന്ന് പോയതെന്നുമായിരുന്നു താരങ്ങളുടെ പ്രതികരണം. പിന്നാലെ ബിനു അടിമാലിയെ സന്തോഷ് കളിയാക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. ഇതും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

  Read more about: santhosh pandit navya nair
  English summary
  Star Magic Is Not Being Uploaded In Youtube Show Director Explains Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X