For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്റ്റാര്‍ മാജിക്കിലെ തങ്കച്ചന്‍ വിവാഹിതനാവുന്നു; പെണ്‍കുട്ടിയുമായി വീഡിയോ ചാറ്റിലൂടെ കണ്ടിട്ടുണ്ടെന്ന് ലക്ഷ്മി

  |

  സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷക പ്രശംസ നേടി എടുത്ത അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ചാനലിലെ പരിപാടികള്‍ക്ക് പിന്നാലെ യൂട്യൂബ് ചാനലിലൂടെയും വീഡിയോസുമായി ലക്ഷ്മി എത്താറുണ്ട്. സഹതാരങ്ങളുടെ വീടുകളില്‍ പോയിട്ടും അവര്‍ക്കൊപ്പം പാചകം നടത്തിയുമൊക്കെ വേറിട്ട വീഡിയോസാണ് ലക്ഷ്മി പങ്കുവെക്കാറുള്ളത്. ഏറ്റവുമൊടുവില്‍ സ്റ്റാര്‍ മാജിക്ക് താരവും നടനും മിമിക്രി താരവുമായ തങ്കച്ചന്‍ വിതുരയുടെ നാട്ടിലേക്കാണ് ലക്ഷ്മി എത്തിയത്. പുഴക്കരയില്‍ വെച്ച് നടത്തിയ പാചക വീഡിയോയില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ഒരു സന്തോഷ വിവരം കൂടി അവതാരക സൂചിപ്പിച്ചു.

  തങ്കച്ചന്‍ ഉടനെ വിവാഹിതനാവാന്‍ പോവുകയാണെന്ന കാര്യമായിരുന്നു ലക്ഷ്മി പറഞ്ഞത്. പെണ്‍കുട്ടി ആരാണെന്നോ എന്ത് ചെയ്യുന്നുവെന്നോ തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടെങ്കിലും തനിക്ക് അറിയാവുന്ന ആളാണെന്നും തങ്കു തന്നെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ലക്ഷ്മി സൂചിപ്പിച്ചു. ഏതായാലും കാത്തിരുന്നത് പോലെ തങ്കുവിനൊരു പെണ്ണ് കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചുള്ള കമന്റുകളുമായി ആരാധകരും എത്തുകയാണ്.

  'തങ്കുവിന്റെ കല്യാണം ഉടനെ ഉണ്ടെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. എപ്പോഴാണ് കല്യാണെന്ന ചോദ്യത്തിന് അതൊക്കെ ഉണ്ടെന്നാണ് താരം പറഞ്ഞത്. ചില സര്‍പ്രൈസുകളൊക്കെ തങ്കു പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും അതൊക്കെ ഞാന്‍ മണത്ത് അറിഞ്ഞു. ആളാരാണെന്ന് എനിക്ക് അറിയാം. പക്ഷേ ഞാനത് പറയുന്നില്ല. തങ്കു തന്നെ ആളെ എനിക്ക് കാണിച്ച് തന്നിരുന്നു എന്ന് ലക്ഷ്മി പറയുമ്പോള്‍ അതാരാണെന്നാണ് തങ്കു തിരിച്ച് ചോദിക്കുന്നത്. വീഡിയോ കോളിലൂടെ എന്നെ കാണിച്ച് തന്ന ആളുടെ പേര് താന്‍ പറയട്ടേ എന്ന് ചോദിച്ചപ്പോള്‍ നമ്മള്‍ സഹോദരങ്ങളെ പോലെയല്ലേ, അതൊന്നും വിളിച്ച് പറയരുതെന്ന് തങ്കച്ചന്‍ സൂചിപ്പിച്ചു.

  ഇപ്പോള്‍ എനിക്ക് പറയാനുള്ള അനുവാദമില്ലെന്ന് പറഞ്ഞ ലക്ഷ്മി പെട്ടെന്ന് തന്നെ കല്യാണം ഉണ്ടാവുമെന്ന് സൂചിപ്പിച്ചു. അത് തങ്കച്ചന്‍ സമ്മതിക്കുകയും ചെയ്തു. തങ്കു ഇപ്പോള്‍ കമ്മിറ്റഡ് ആണ്. പുള്ളി ഇതേ കുറിച്ചൊന്നും പറയില്ല. അതുകൊണ്ട് ഞാന്‍ തന്നെ എല്ലാം പറയാം. ഒരു ലവ് കം അറേഞ്ച്ഡ് മ്യാരേജ് ആയിരിക്കും തങ്കുവിന്റേത്. അധികം താമസിക്കാതെ തന്നെ അതുണ്ടാവും. ആ സമയത്ത് ഞങ്ങളത് ലൈവ് ആയി നിങ്ങളിലേക്ക് എത്തിക്കുമെന്നും ലക്ഷ്മി പറഞ്ഞ് നിര്‍ത്തുന്നു. തീര്‍ച്ചയായും അങ്ങനെയുണ്ടാവുമെന്ന് തങ്കച്ചനും സൂചിപ്പിച്ചു.

  സീരിയലില്‍ താരങ്ങളുടെ പ്രണയവും ഒളിച്ചോട്ടവും; ടിആര്‍പി റേറ്റിങ്ങില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ റിസള്‍ട്ട്

  ഒരു ദിവസം ഞങ്ങള്‍ ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലില്‍ വരുന്നതായിരിക്കുമെന്ന് കൂടി നടന്‍ പങ്കുവെച്ചു. അതേ സമയം തങ്കുവിനും ലക്ഷ്മിയ്ക്കും ആശംസകള്‍ അറിയിച്ചാണ് ആരാധകരെത്തുന്നത്. താരത്തിനൊപ്പമുള്ള വീഡിയോയുടെ മൂന്നാമത്തെ പാര്‍ട്ടാണ് ലക്ഷ്മിയിപ്പോള്‍ പുറത്ത് വിട്ടത്. മൂന്ന് വീഡിയോയില്‍ ഏറ്റവും രസകരമായിട്ടുള്ളത് ഈ വീഡിയോ ആയിരുന്നു. ഒപ്പം നില്‍ക്കുന്ന ആളുടെ വൈബ് അനുസരിച്ച് അവരെയും പ്രേക്ഷകരേയും ഒരുപോലെ കംഫര്‍ട്ടബിള്‍ ആക്കിയും എന്റര്‍ടെയിന്‍ ചെയ്യുകയും ചെയ്തു. വളരെ മനോഹരമായിട്ടുണ്ടെന്നാണ് ഒരു ആരാധിക എഴുതിയത്.

  16 വയസിലെ എന്റെ വിവാഹം; ആദ്യ ഭര്‍ത്താവിനൊപ്പം വീണ്ടും ഒന്നിക്കുന്നു, സന്തോഷ വാര്‍ത്ത പങ്കുവെച്ച് ദയ അശ്വതി

  തങ്കുവിന്റെ ആ സംസാര ശൈലിയാണ് എനിക്ക് ഏറ്റവും ഇഷ്ടമെന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്. തങ്കച്ചന്‍ ചേട്ടന്‍ മണി ചേട്ടനെ പോലെ പകരം വെക്കാത്ത ഒരു കലാകാരന്‍ ആണ്. എത്രയും പെട്ടെന്ന് നല്ലൊരു ജീവിതം ഉണ്ടാകട്ടെ. അദ്ദേഹത്തിന്റെ അമ്മ ഏറ്റവുമധികം ആഗ്രഹിച്ചിരുന്നത് മകന്റെ വിവാഹമായിരുന്നു. അത് കാണാന്‍ സാധിക്കാതെ അവര്‍ പോയി. എന്നാല്‍ നല്ലൊരു പെണ്‍കുട്ടി തന്നെ താരത്തിന്റെ ജീവിതത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത പങ്കുവെച്ചതിനും തങ്കച്ചന്‍ ചേട്ടനെ വീണ്ടും നമ്മുടെ മുന്നില്‍ എത്തിച്ച ചിന്നു ചേച്ചിക്ക് ഒരായിരം നന്ദി എന്നുമാണ് ആരാധകര്‍ ലക്ഷ്മി നക്ഷത്രയോട് പറയുന്നത്.

  പിള്ളേര് എടുത്ത് വെട്ടും നിന്നെ ..മുക്തയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ച് ഒരു ഡോക്ടർ

  വീഡിയോ കാണാം

  Read more about: television actor
  English summary
  Starmagic Fame Lakshmi Nakshthra Revealing Actor Thankachan Vithura's Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X