For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദേവിയായി അഭിനയിച്ച് ഇപ്പോ മൂധേവിയായെന്ന് സുചിത്ര! റിമിക്ക് മുന്നില്‍ പ്രണയം വെളിപ്പെടുത്തി താരം!

  |

  ഗായികയായി മാത്രമല്ല അവതാരകയായും തിളങ്ങുകയാണ് റിമി ടോമി. പിന്നണി ഗായികയാവുന്നതിന് മുന്‍പ് വിവിധ ചാനലുകളിലായി നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് റിമി. വ്യത്യസ്തമായ ശബ്ദം മാത്രമല്ല അവതരണവും കൂടിയാണ് താരത്തിന്റേത്. മീശമാധവനെന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയായിരുന്നു റിമി സിനിമയില്‍ തുടക്കം കുറിച്ചത്. അടിപൊളി മാത്രമല്ല മെലഡിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ഗായികയെ മലയാളക്കര ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അവതരണവും പാട്ടും മാത്രമല്ല അഭിനേത്രിയായും റിമി എത്തിയിരുന്നു.

  ഗാനമേള വേദികളില്‍ സജീവമായ റിമി സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഗാനങ്ങളുമായാണ് എത്താറുള്ളത്. എങ്ങനെയാണ് ഇത്രയും എനര്‍ജി നിലനിര്‍ത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളുമായി സഹപ്രവര്‍ത്തകരും റിമിക്ക് മുന്നിലേക്ക് എത്തിയിരുന്നു. അതിന് പ്രത്യേകിച്ച് സീക്രട്ടുകളൊന്നുമില്ലെന്ന് പറഞ്ഞ് ചിരിച്ചൊഴിയാറാണ് താരം. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ ഒന്നും ഒന്നും മൂന്നിന്റെ പുതിയ സീസണ്‍ അടുത്തിടെയായിരുന്നു തുടങ്ങിയത്.

  രജിത്തില്ലെങ്കില്‍ ബിഗ് ബോസും വേണ്ട! കോടീശ്വരനെ ഏറ്റെടുത്ത് ഫാന്‍സ്! ഇത് ഞങ്ങളുടെ വേറെ ലെവല്‍ കളി!

  പ്രേക്ഷകരുടെ പ്രിയതാരങ്ങളും സംവിധായകരുമൊക്കെയാണ് ഈ പരിപാടിയിലേക്ക് എത്താറുള്ളത്. വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പമായി രസകരമായ ടാസ്‌ക്കും റിമി ഇവര്‍ക്ക് നല്‍കാറുണ്ട്. മികച്ച സ്വീകാര്യതയാണ് ഷോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച നായികമാരാണ് ഇത്തവണ പരിപാടിയിലേക്ക് എത്തുന്നത്. വെള്ളിയാഴ്ച സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  Suchitra Nair

  സീതയായെത്തുന്ന ധന്യമേരി വര്‍ഗീസും വാനമ്പാടിയിലെ പത്മിനിയെ അവതരിപ്പിക്കുന്ന സുചിത്രയുമാണ് ഇത്തവണ അതിഥികളായി എത്തുന്നത്. പ്രിയനായികമാരെ ഒരുമിച്ച് കാണാന്‍ കഴിയുന്നതിന്‍രെ സന്തോഷത്തിലാണ് ആരാധകര്‍. ദേവിയായി അഭിനയിച്ച് അവസാനം താനൊരു മൂധേവിയായെന്നായിരുന്നു സുചിത്രയുടെ കമന്റ്. ലാലേട്ടന്റെ ആ സിനിമയിലെ കണ്ണാടിയാണോ ഇതെന്നായിരുന്നു ധന്യയോട് റിമി ചോദിച്ചത്.

  ഇതിനിടയില്‍ തന്റെ പ്രണയത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളും സുചിത്ര നടത്തുന്നുണ്ട്. ധന്യയോടും ഇതേക്കുറിച്ച് റിമി ചോദിക്കുന്നുണ്ട്. വാനമ്പാടിയിലൂടെ ശക്തമായ പിന്തുണയാണ് സുചിത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവുണ്ട് തനിക്കെന്ന് സുചിത്ര വ്യക്തമാക്കിയിരുന്നു. സ്വന്തമായി നൃത്തവിദ്യാലയം തുടങ്ങാനുള്ള പ്ലാനിലാണ് താനെന്നും താരം പറഞ്ഞിരുന്നു. നീണ്ട നാളത്തെ ഇടവേളയ്‌ക്കൊടുവിലായി അടുത്തിടെയായിരുന്നു ധന്യ മേരി വര്‍ഗീസ് അടുത്തിടെയായിരുന്നു അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

  English summary
  Suchitra Nair And Dhanya Mary Varghese In Onnum Onnum Moonnu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X