For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇടവേള അവസാനിക്കുന്നു, തിരിച്ചുവരവിനൊരുങ്ങി മിനിസ്ക്രീൻ താരം റിച്ചാർഡ് ജോസ്

  |

  കുടുംബപ്രേക്ഷകർക്ക് ഏറെ സുപരിചിതമായ മുഖമാണ് റിച്ചാർഡ് ജോസ്. നിരവധി സീരിയലുകളുടെ ഭാ​ഗമായില്ലെങ്കിലും ചെയ്തതെല്ലാം മനോഹരമായ ജനങ്ങൾ എന്നും ഓർമയിൽവെക്കുന്ന കഥാപാത്രങ്ങളായിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയലിൽ സജീവമാകാൻ ഒരുങ്ങുകയാണ് റിച്ചാർഡ് ഇപ്പോൾ.

  Also Read: 'ചികിത്സയിലായിരുന്നു, അതിനാൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല', നവ്യാ നായർ

  2014ലാണ് റിച്ചാർഡിന്റെ സീരിയൽ കരിയർ ആരംഭിച്ചത്. ആദ്യത്തെ സീരിയൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കറുത്ത മുത്താണ്. ജയൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. കറുത്ത മുത്ത് 2014 ഒക്ടോബർ 20നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോം ഡിസ്നി+ഹോട്ട്സ്റ്റാറിലും സ്ട്രീം ചെയ്യുന്നുണ്ട്. മലയാള ടെലിവിഷനിൽ ഏറ്റവും കൂടുതൽ എപ്പിസോഡുകൾ പൂർത്തീകരിച്ച രണ്ടാമത്തെ പരമ്പരയാണ് ഇത്. ഈ പരമ്പര നാല് സീസണുകളായി 1,450 എപ്പിസോഡുകൾ വിജയകരമായി ടെലികാസ്റ്റിങ് പൂർത്തിയാക്കിയിട്ടുണ്ട്.

  Also Read: തെന്നിന്ത്യയിൽ ചർച്ചയായ താര വിവാഹങ്ങളും വിവാഹമോചനങ്ങളും

  കറുത്ത മുത്തിലൂടെ ശ്രദ്ധിക്കപ്പെട്ട റിച്ചാർഡിനെ പിന്നീട് പട്ടുസാരി, സുമം​ഗലി ഭവ തുടങ്ങിയ സീരിയലുകളിലും കാണാൻ സാധിച്ചു. ഇവയിലും ശ്രദ്ധേയമായ വേഷങ്ങളാണ് റിച്ചാർഡ് അവതരിപ്പിച്ചത്. സുമം​ഗലി ഭവ എന്ന സീരിയലിൽ സ്വാർഥനായ സംശയരോ​ഗിയായ ഭർത്താവായിട്ടാണ് റിച്ചാർഡ് അഭിനയിച്ചത്. ദർശന ദാസ് ആയിരുന്നു സീരിയലിൽ റിച്ചാർഡിന്റെ നായിക. ഭാര്യയോടുള്ള അമിത സ്നേഹം മൂത്ത് എന്തും ചെയ്യാൻ തയ്യാറെടുക്കുന്ന കഥാപാത്രത്തെയാണ് സൂര്യൻ എന്ന റിച്ചാർഡിന്റെ കഥാപാത്രം സുമംഗലീഭവയിലൂടെ അവതരിപ്പിച്ചത്. ഒരു അസ്സൽ സൈക്കോ ആയിട്ടാണ് റിച്ചാർഡ് സീരിയലിൽ എത്തുന്നത്. തന്നെ ആളുകൾ സൈക്കോ എന്ന് വിളിക്കുന്നത് കേൾക്കുന്നതിനെ സ്വീകരിച്ചിട്ടുണ്ട് കാരണം അത് തന്റെ കഥാപാത്രത്തെ ജനങ്ങൾ അംഗീകരിച്ചത് കൊണ്ടാണ്‌ എന്നാണ് സീരിയലിനെ സംബന്ധിച്ചുള്ള അഭിമുഖത്തിൽ റിച്ചാർഡ് പറഞ്ഞിട്ടുള്ളത്.

  2019ൽ തന്റേതല്ലാത്ത കാരണത്താൽ എന്നൊരു ഹ്രസ്വചിത്രം റിച്ചാർഡ് സംവിധാനം ചെയ്തിരുന്നു. സിനിമയിൽ അഭിനയിക്കാനാണ് ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ചിരുന്നതെന്നും അപ്രതീക്ഷിതമായാണ് സീരിയലിന്റെ ഭാ​ഗമായതെന്നും പലപ്പോഴും റിച്ചാർഡ് പറഞ്ഞിട്ടുണ്ട്. 'പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായി അലഞ്ഞുതിരിയുന്ന സമയത്താണ് ഒരു സുഹൃത്ത് സീരിയലിന്റെ ഓഡിഷന്റെ കാര്യം അറിയിക്കുന്നത് അങ്ങിനെയാണ് പട്ടുസാരിയിൽ അഭിനയിക്കാനായി 2102 നവംബറിൽ എത്തുന്നത്. എ.എം നസീറാണ് തനിക്ക് സീരിയലിൽ അഭിനയിക്കാൻ അവസരം തന്നത്' റിച്ചാർഡ് പറഞ്ഞു.

  കുടുംബം നൽകുന്ന പിന്തുണ കൊണ്ടാണ് ഇപ്പോഴും സീരിയൽ രം​ഗത്ത് പിടിച്ചുനിൽക്കുന്നതെന്നും റിച്ചാർഡ് പറഞ്ഞിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സീരിയലിൽ സജീവമാകാൻ ഒരുങ്ങുമ്പോൾ പുത്തൻ സീരിയൽ വിശേഷങ്ങൾ പങ്കുവെക്കുകയാണ് റിച്ചാർഡ്. ഇതുവരെ കണ്ട രൂപത്തിലല്ല പുത്തൻ മേക്കോവറുകളും പുതിയ സീരിയലിന് വേണ്ടി റിച്ചാർഡ് നടത്തിയിട്ടുണ്ട്. മുടി നീട്ടി വളർത്തി ഫ്രീക്ക് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടാൻ പോകുന്നത്. പ്രണയവർണങ്ങൾ എന്ന സീരിയലിലാണ് ഇനി റിച്ചാർഡ് അഭിനയിക്കാൻ പോകുന്നത്. ഫാഷൻ ഡിസെനറുടെ വേഷമാണ് ചിത്രത്തിൽ റിച്ചാർഡിന്. കെ.കെ രാജീവാണ് സീരിയലിന്റെ സംവിധാനം. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ സാധിക്കും എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും റിച്ചാർഡ് പറയുന്നു. സുമം​ഗലി ഭവ എന്ന സീരിയലിന് ശേഷം എട്ട് മാസമായി മിനി സ്ക്രീൻ രം​ഗത്ത് നിന്നും റിച്ചാർഡ് വിട്ടുനിൽക്കുകയായിരുന്നു.

  'ചില കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നത് ഒരുപാട് ​ഗുണം ചെയ്യും. അതുപോലൊരു കഥാപാത്രമാണ് സിദ്ധാർഥ്. എട്ട് മാസം സീരിയലൊന്നും ചെയ്തില്ലെങ്കിലും അതിനെ മറകടക്കുന്നതായിരിക്കും എനിക്ക് പ്രണയവർണങ്ങളിലെ സിദ്ധാർഥ് എന്ന കഥാപാത്രം. സുമം​ഗലി ഭവയ്ക്ക് ശേഷമാണ് ഈ സീരിയലിന്റെ കഥയെ കുറിച്ച് ഞാൻ അറിയുന്നത്. ശേഷം സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരവും ലഭിച്ചു. അതും കെ.കെ രാജീവിന്റെ പരമ്പര... ഇതിൽപരം ഇനി എനിക്ക് എന്ത് വേണം? ആരും ഇത്തരത്തിൽ ഒരു കഥാപാത്രം ചെയ്യാൻ കാത്തിരിക്കില്ലെന്ന് എനിക്കറിയാം. പക്ഷെ കാത്തിരിക്കാൻ മാത്രം എന്തൊക്കയോ ആ കഥാപാത്രത്തിന് ഉള്ളതായി എനിക്ക് തോന്നിയിരുന്നു' റിച്ചാർഡ് പറയുന്നു. മുടി വളർത്തുക മാത്രമല്ല ഏഴ് കിലോയോളം ശരീര ഭാരവും കഥാപാത്രത്തിന് വേണ്ടി റിച്ചാർഡ് കുറച്ചിട്ടുണ്ട്.

  അച്ഛനും മകനും ഒരുപോലെയുണ്ടെന്ന് ആരാധകര്‍ | FIlmiBeat Malayalam

  'പലപ്പോഴും സിനിമാതാരങ്ങളുടെ മേക്കോവറുകൾ ആഘോഷിക്കപ്പെടാറുണ്ട്. പക്ഷേ ഞങ്ങളെപ്പോലുള്ള ടിവി അഭിനേതാക്കളുടെ പരിശ്രമങ്ങൾ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. എന്റെ കഥാപാത്രങ്ങളിൽ പുതുമയുള്ള എന്തെങ്കിലും പരീക്ഷിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. സുമംഗലി ഭവയ്ക്കായി ഞാൻ മുടി മൊട്ടയടിച്ചിരുന്നു. സിദ്ധാർത്ഥിനായി ഞാൻ വളരെക്കാലം പരിശ്രമിച്ചശേഷമാണ് ഈ ഹെയർസ്റ്റൈലിലേക്ക് എത്തിയത്' റിച്ചാർഡ് പറയുന്നു. സ്വാതി നിത്യാനന്ദാണ് ചിത്രത്തിൽ റിച്ചാർഡിന്റെ നായിക.

  Read more about: television serial malayalam actor
  English summary
  Sumangali Bhava Actor Richard Jose About His New Serial With Swathy Nithyanand
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X