For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സരസ്വതിയമ്മയ്ക്ക് സുമിത്രയുടെ അവസാന താക്കീത്; ഇത് പണ്ടേ പറഞ്ഞിരുന്നെങ്കില്‍ സരസു നന്നായേനെയെന്ന് ട്രോളന്മാര്‍

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെയും ട്രോളന്‍മാരുടെയും ഇഷ്ടസീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയല്‍. ഒരു വര്‍ഷത്തിലധികമായി സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന് ഇപ്പോഴും റെക്കോര്‍ഡ് കാഴ്ചക്കാരാണ് ഉള്ളത്. നടി മീരാ വാസുദേവാണ് സീരിയലിലെ ശക്തമായ സ്ത്രീ കഥാപാത്രമായി എത്തുന്നത്. കുടുംബജീവിതത്തിലെ ഒറ്റപ്പെടലുകള്‍ക്കിടയിലും ജീവിതത്തെ പോസിറ്റീവായി കാണുന്ന സുമിത്രയ്ക്ക് ആരാധകരേറെയാണ്

  സുമിത്രയുടെ ഭര്‍ത്താവായിരുന്ന സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിച്ച് വേദിക എന്ന സ്വാര്‍ത്ഥമതിയായ സ്ത്രീയെ രണ്ടാമതും വിവാഹം കഴിക്കുന്നു. സുമിത്രയേക്കാളേറെ തന്റെ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കും എന്ന ചിന്തയിലാണ് സിദ്ധാര്‍ത്ഥ് വേറൊരു വിവാഹം കഴിക്കുന്നത്. എന്നാല്‍ വേദിക ജീവിതത്തിലേക്ക് എത്തിയതോടെ സുമിത്രയായിരുന്നു ശരിയെന്ന് സിദ്ധാര്‍ത്ഥിന് പലപ്പോഴും തോന്നുന്നു. വേദികയ്ക്ക് സുമിത്രയോട് പകയുമുണ്ട്. ഈ പകയാണ് പരമ്പരയെ മുന്നോട്ടു നയിക്കുന്നത്.

  സീരിയലില്‍ സുമിത്രയെ തോല്‍പ്പിക്കാന്‍ നടക്കുന്ന രണ്ടു പേരാണ് സിദ്ധാര്‍ത്ഥിന്റെ രണ്ടാം ഭാര്യ വേദികയും അമ്മായിയമ്മ സരസ്വതിയും. സുമിത്രയെ വീഴ്ത്താന്‍ ഇരുവരും ചേര്‍ന്ന് പല അടവുകളും പുറത്തെടുക്കുന്നു. പക്ഷെ, ഒന്നും നടന്നില്ല. സുമിത്രയുടെ ദുബായ് യാത്ര മുടക്കാന്‍ നടത്തിയ പ്ലാനുകളും ചീറ്റിപ്പോയി. അതിനായി സരസ്വതിയമ്മയെ കോണിപ്പടിയില്‍ നിന്നും വീഴിച്ച വേദിക തന്നെ ഒടുവില്‍ സരസ്വതിയമ്മയെ ശുശ്രൂഷിക്കേണ്ട അവസ്ഥയിലെത്തി.

  എട്ടിന്റെ പണി കിട്ടിയ വേദിക സരസ്വതിയമ്മയെ ഒഴിവാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല. സ്വന്തം വീട്ടിലേക്കോ മകളുടെ അടുത്തേക്കോ മടങ്ങിപ്പോകാന്‍ അവര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഒരു സൂത്രപ്പണിയിലൂടെ അമ്പലനടയില്‍ ഉപേക്ഷിച്ച് വേദിക കടന്നുകളയുന്നു. എന്നാല്‍ ഏറെ വൈകാതെ വേദികയുടെ കള്ളക്കളി എല്ലാവരും കണ്ടുപിടിക്കുന്നു. സിദ്ധാര്‍ത്ഥ് അമ്മയെ അമ്പലത്തില്‍നിന്നും കൂട്ടിക്കൊണ്ടുവന്ന് തിരികെ വീട്ടിലെത്തിച്ചു.

  വേദിക തന്നെ അമ്പലനടയില്‍ കൊണ്ടുപോയി തള്ളുമെന്ന് സരസ്വതിയമ്മ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ വേദികയും സരസ്വതിയമ്മയുമായി തെറ്റി. ഇനി വേദികയുടെ അടുത്തേക്ക് പോകുന്നില്ലെന്ന് സരസ്വതിയമ്മ തീര്‍ച്ചപ്പെടുത്തുന്നു. തനിക്ക് ശ്രീനിലയത്തില്‍ പോയാല്‍ മതിയെന്ന് സിദ്ധാര്‍ത്ഥിനോട് സരസ്വതിയമ്മ പറയുന്നു. ഇതേത്തുടര്‍ന്ന് മകന്‍ അമ്മയെ സ്വന്തം വീട്ടില്‍ തന്നെ കൊണ്ടാക്കുകയാണ്.

  എന്നാല്‍ പത്തി താഴ്ത്തിയെന്ന് വിചാരിച്ച സരസ്വതിയമ്മ വീട്ടിലെത്തിയതോടെ തന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുക്കുന്നു. സുമിത്രയോട് തന്നെ ശുശ്രൂഷിക്കണമെന്ന് ആജ്ഞാപിക്കുന്നു. പക്ഷെ, സുമിത്ര സരസ്വതിയമ്മയ്ക്ക് തക്ക മറുപടി കൊടുക്കുകയാണ്. തന്റെ ദുബായ് യാത്ര മുടക്കാന്‍ വേണ്ടി മനഃപൂര്‍വ്വം വേദിക തട്ടിവീഴിച്ചതല്ലേ എന്ന് സരസ്വതിയമ്മയോട് സുമിത്ര വെട്ടിത്തുറന്ന് ചോദിക്കുന്നു. ഇതുകേട്ട് സരസ്വതിയമ്മയ്ക്ക് ഉത്തരം മുട്ടിപ്പോയി. തിരിച്ചൊന്നും പറയാനില്ലാതെ അവര്‍ അപ്പോഴേക്കും നാവടക്കി.

  എപ്പോഴൊക്കെ സുമിത്രയോട് ആജ്ഞാപിക്കുന്ന സ്വരത്തില്‍ സംസാരിക്കുന്നുവോ അപ്പോഴൊക്കെ സുമിത്ര തക്ക മറുപടി കൊടുത്താണ് സരസ്വതിയമ്മയുടെ വായടപ്പിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ബോള്‍ഡായ സുമിത്രയെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുമെന്നാണ് പലരും പറയുന്നത്.

  സീരിയലിന്റെ പ്രമോയ്ക്കും നിരവധി കമന്റുകളാണ് വരുന്നത്. സുമിത്രയില്‍ നിന്നും നല്ല മറുപടി കിട്ടിയ സരസ്വതിയമ്മയേയും കുടുംബവിളക്ക് പ്രേക്ഷകര്‍ ട്രോളുന്നുണ്ട്. സുമിത്ര ബോള്‍ഡായതോടെ സീരിയലിന്റെ നിലവാരം കൂടിയെന്നാണ് ചിലര്‍ പറയുന്നത്. 'ഇത് പണ്ടേ പറഞ്ഞിരുന്നെങ്കില്‍ സരസു നന്നായേനെ', 'ആ പാല്‍ക്കഞ്ഞി ഈ കലത്തില്‍ വേവൂല്ല അമ്മായി',' സരസ്വതി പ്ലിങ്ങി', 'സരസ്വതിയമ്മയ്ക്ക് ഒന്നു മനസ്സിലായി, ഇതിലും ഭേദം വേദിക തന്നെ'. 'ഈ സരസു ആറാടി മെഴുകുവാണല്ലോ, പാവം സരസു', 'സുമിത്രയുടെ മറുപടി കലക്കി', 'അയ്യോ! സരസു നന്നായാല്‍ ഈ സീരിയല്‍ രസമുണ്ടാകില്ല,' 'ഹാവൂ! ഒടുവില്‍ സുമിത്ര ഇവരോട് ഒന്നു നോ പറഞ്ഞു', 'സുമിത്ര എപ്പോഴും ഇതുപോലെയായാല്‍ മതി', എന്നിങ്ങനെ നിരവധി കമന്റുകളാണ് പ്രമോ വീഡിയോയ്ക്ക് താഴെ പ്രേക്ഷകര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  Read more about: Kudumbavilakku asianet
  English summary
  Sumithra gives one last chance to Saraswathiyamma, Kudumbavilakku serial new episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X