For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അദിതിക്കെതിരെ തിരിഞ്ഞ് സൂര്യയുടെ അമ്മ', ​ഗാലറിയിൽ ഇരുന്ന് കളി ആസ്വദിച്ച് റാണിയമ്മ

  |

  മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് കൂടെവിടെ. കോളജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഋഷിസീരിയലിലെ കേന്ദ്രകഥാപാത്രങ്ങൾ ഋഷിയും സൂര്യയുമാണ്. നടി അൻഷിദയും സീത പരമ്പരയിലൂടെ ശ്രദ്ധേയനായ ബിബിൻ ജോസുമാണ് നായികാ നായകന്മാർ. കുടുംബ പ്രേക്ഷകരെല്ലാം ഹൃദയത്തിലേറ്റിയ പരമ്പര ഓരോ എപ്പിസോഡുകളിലും പുതിയ ട്വിസ്റ്റുകളുമായാണ് ഇപ്പോൾ എത്തുന്നത്. റേറ്റിങിൽ വളരെയേറെ പിന്നിലായിരുന്ന പരമ്പര കഴിഞ്ഞ കുറച്ച് എപ്പിസോഡുകൾ കൊണ്ട് തന്നെ ടോപ്പ് ഫൈവ് ചാർട്ടിൽ ഇടം കണ്ടെത്തിയിരിക്കുകയാണ്.

  Also Read: 'ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നുവെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു'; മേഘ്ന രാജ്

  ഋഷിയേയും സൂര്യയേയും നാട്ടിൽ നിന്നും കാണാതായതിന് ശേഷമാണ് പരമ്പരയുടെ ​ഗതിമാറിയതും കാഴ്ചക്കാരുടെ എണ്ണം കൂടിയതും. കോളജ് അധ്യാപകനായ ഋഷിയെ ഒരുപാട് പെൺകുട്ടികൾ സ്നേഹിക്കുന്നുണ്ടെങ്കിലും ഋഷിയുടെ മനസിൽ ഇടം ലഭിച്ചത് സൂര്യയ്ക്ക് മാത്രമാണ്. അധ്യാപകൻ എന്ന നിലയിലായത് കൊണ്ടുതന്നെ പരസ്പരം ഇരുവരും പ്രണയം തുറന്നുപറഞ്ഞിരുന്നില്ല. അവസാനം സൂര്യ സാബുവിന്റെ കൈയ്യിൽ അകപ്പെട്ടപ്പോൾ ഋഷിയാണ് സൂര്യയെ കണ്ടെത്തിയതും സാബുവിന്റെ കൈയ്യിൽ നിന്നും രക്ഷിച്ചതും.

  Also Read: 'വീട്ടിൽ ചോദിച്ചപ്പോൾ അമ്മ ചൂലെടുത്തു, പിന്നെ ഒന്നും നോക്കിയില്ല ഒളിച്ചോടി'; പാഷാണം ഷാജി

  ബന്ധുവായ മിത്രയുമായി ഋഷിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അതിനിടയിൽ സൂര്യയെ സാബു അപായപ്പെടുത്തിയതിനാൽ ഋഷി സൂര്യയെ അന്വേഷിച്ചിറങ്ങുകയും കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീടാണ് ഇരുവരും പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിച്ചതും മനസറിഞ്ഞ് സ്നേഹിക്കാൻ തുടങ്ങിയതും. നാട്ടിലെ പ്രശ്നങ്ങൾ അവസാനിക്കാത്തതിനാൽ ഇതുവരെയും സൂര്യയ്ക്കും ഋഷിക്കും നാട്ടിലേക്ക് തിരികെയെത്താൻ സാധിച്ചിട്ടില്ല. ഇരുവരുമിപ്പോൾ ഋഷിയുടെ അമ്മ അതിഥിയുടെ പഴയൊരു തറവാട്ടിലാണ് ഒളിച്ച് താമസിക്കുന്നത്. നാട്ടിലെ പ്രശ്നങ്ങൾക്ക് പുറമെ ജ​ഗന്നാഥൻ എന്നൊരു പുതിയ കഥാപാത്രം കൂടി സീരിയലിൽ രം​ഗപ്രവേശനം നടത്തിയിട്ടുണ്ട്.

  അദിതിയുടെ ശരിക്കുള്ള മകനാണ് ഋഷിയെങ്കിലും പല കാരണത്താല്‍ ഋഷിയെ വളര്‍ത്തുന്നത് റാണിയമ്മയാണ്. ഋഷിയാണ് തന്റെ മകനെന്ന് അദിതിക്ക് അറിയാമെങ്കിലും സാമൂഹിക ചുറ്റുപാടുകളുടെ സമ്മര്‍ദ്ദത്താല്‍ അത് വെളിപ്പെടുത്താന്‍ കഴിയാതെ പോകുന്നുണ്ട്. എങ്കിലും മകനെ സ്നേഹിക്കാൻ അദിതി ശ്രമിക്കുന്നുണ്ട്. അദിതിയുടെ പഴയ തറവാട്ടിലാണ് ഋഷിയും സൂര്യയും ഇപ്പോൾ താമസിക്കുന്നത് എന്നതിനാൽ തന്നെ തന്റെ യാഥാർഥ അമ്മയെ ഋഷി ഉടൻ തിരിച്ചറിയാനും സാധ്യതയുണ്ടെന്നാണ് പ്രമോകൾ സൂചിപ്പിക്കുന്നത്. ഋഷിയെ മിത്രയെന്ന ബന്ധുവിന് വിവാഹം ചെയ്ത് കൊടുക്കാനാണ് ഋഷിയുടെ വളർത്തമ്മയായ റാണിയമ്മയ്ക്ക് താൽപര്യം. അതിനാൽ തന്നെ ഋഷിയും സൂര്യയും തമ്മിൽ അടുക്കാതിരക്കാനുള്ള എല്ലാ സാധ്യതകളും നേരത്തെ മുതൽ റാണിയമ്മ പരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇതുവരേയും ഋഷിയും സൂര്യയും എവിടേയാണ് ഒളിച്ച് താമസിക്കുന്നത് എന്ന് കണ്ടെത്താൻ റാണിയമ്മയ്ക്ക് കഴിഞ്ഞിട്ടില്ല. പുതിയ പ്രമോയിൽ അദിതി ടീച്ചറെ ചോദ്യം ചെയ്യുന്ന സൂര്യയുടെ അമ്മയാണുള്ളത്.

  നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പ് ലോകമാകെ റിലീസ് | FilmiBeat Malayalam

  അദിതി തന്റെ മകളെ മനപൂർവം ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണെന്നും തനിക്ക് മകളെ കാണണമെന്നും അവളെ തിരികെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് സൂര്യയുടെ അമ്മ അദിതിയോട് രോഷ പ്രകടനം നടത്തുന്നതും പുതിയ പ്രമോയിൽ കാണാം. റാണിയമ്മയുടെ കുബുദ്ധിയുടെ ഫലമായാണ് സൂര്യയുടെ അമ്മ അദിതി ടീച്ചറോട് മോശമായി പെരുമാറുന്നത്. വരും ദിവസങ്ങളിൽ ഒരുപക്ഷെ അദിതി ടീച്ചർ സത്യങ്ങൾ സൂര്യയുടെ അമ്മയോട് തുറന്ന് പറഞ്ഞേക്കാം. ഉദ്യോ​​ഗജനകമായ നിമിഷങ്ങൾ നിറച്ചാണ് ഇപ്പോൾ എപ്പിസോഡുകൾ മുമ്പോട്ട് പോകുന്നത്. അതേസമയം ഋഷി സൂര്യ പ്രണയം വെറും മരം ചുറ്റി പ്രേമമായി മാത്രമാണ് ഇപ്പോൾ കാണിക്കുന്നതെന്നും പഴയ നിലവാരത്തിലേക്ക് കൊണ്ടുവരണമെന്നുമെല്ലാമാണ് ആരാധകർ പ്രമോയ്ക്ക് താഴെ കമന്റായി കുറിച്ചത്. ഋഷി-സൂര്യ വിവാഹം നടക്കുന്നതാണ് ഇനി വരാനുള്ള പ്രധാന സംഭവം. അത് ഉടൻ സംഭവിക്കുമെന്നുള്ള തരത്തിലാണ് ‍അടുത്തിടെ പ്രമോകൾ എല്ലാം പുറത്തിറങ്ങിയത്.

  Read more about: serial malayalam asianet
  English summary
  'വീട്ടിൽ ചോദിച്ചപ്പോൾ അമ്മ ചൂലെടുത്തു, പിന്നെ ഒന്നും നോക്കിയില്ല ഒളിച്ചോടി'; പാഷാണം ഷാജി
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X