For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്റര്‍കാസ്റ്റ് വിവാഹത്തിന് ഞങ്ങള്‍ക്കിടയില്‍ വില്ലന്മാരില്ലായിരുന്നു, വിവാഹത്തെ കുറിച്ച് ചന്ദ്രയും ടോഷും

  |

  സൂര്യ ടിവി യിലെ ഹിറ്റ് സീരിയലായ സ്വന്തം സുജാതയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരങ്ങളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സീരിയലില്‍ ഇരുവരും നായിക-നായകന്മാരെ അവതരിപ്പിച്ച് വന്നതോടെയാണ് ശ്രദ്ധേയരാവുന്നത്. പരമ്പരയില്‍ വിവാഹാലോചന വരെ നടന്നെങ്കിലും അത് നടക്കാതെ പോയി. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ വിവാഹിതരായ താരങ്ങളെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുന്നത്.

  ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച പ്രണയഭാവങ്ങള്‍ ഒരു രക്ഷയുമില്ല; ജോജുവിനോട് ഭദ്രന്‍ പറയുന്നു

  ചന്ദ്രയും ടോഷും രണ്ട് മതവിഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ ആണെങ്കിലും വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെയും ഇഷ്ടത്തോടെയുമാണ് വിവാഹിതരാവുന്നത്. കഴിഞ്ഞ നവംബറില്‍ വിവാഹിതരായ താരങ്ങള്‍ വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് ചെയ്തത്. ഏറ്റവുമൊടുവില്‍ തങ്ങളുടെ വിവാഹവിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് ടോഷും ചന്ദ്രയും. സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരങ്ങള്‍.

  chandra-tosh

  'മുന്‍പേ അറിയാമായിരുന്നെങ്കിലും ഈ പ്രൊജക്ടില്‍ വെച്ചാണ് ടോഷുമായി പരിചയത്തിലാവുന്നത്. ടോഷ് ക്രിസ്റ്റി എന്നതിനെക്കാളും കായംകുളം കൊച്ചുണ്ണിയിലെ മുളമൂട്ടില്‍ അടിമ എന്ന കഥാപാത്രത്തിലൂടെയാണ് ടോഷിനെ അറിഞ്ഞിരുന്നത്. ഒരേ പ്രൊജക്ടില്‍ ഞങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ കോംബിനേഷന്‍ സീനുകള്‍ ഇല്ലാത്തത് കൊണ്ട് അന്ന് പരിചയമില്ലാതെ പോവുകയാണ് ചെയ്തത്. സ്വന്തം സുജാതയില്‍ നിന്നും പരിചയപ്പെട്ട് സൗഹൃദമായി. എവിടെയോ ഒരു ബള്‍ബ് കത്തി മണിയടിച്ചു. അങ്ങനെ ഞങ്ങള്‍ സംസാരിച്ചു. ഐ ലവ് യു എന്ന് പോലും പറഞ്ഞിരുന്നില്ല. ഒന്നിനും സമയം കിട്ടിയിരുന്നില്ല.

  ഞങ്ങളുടേതായ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പറഞ്ഞു. അത് രണ്ട് പേര്‍ക്കും ഓക്കെ ആയിരുന്നു. ഒരാഴ്ചത്തെ സമയമേ എടുത്തുള്ളു. ഓണത്തിന് രണ്ട് വീട്ടുകാരോട് കാര്യം പറഞ്ഞു. അവര്‍ക്ക് സമ്മതമായിരുന്നു. ഞങ്ങളുടെ വിവാഹത്തിന് വില്ലന്മാര്‍ ആരും ഇല്ലായിരുന്നു എന്നാണ് ചന്ദ്ര പറയുന്നത്. ചന്ദ്ര ബ്രഹ്മാണനും ടോഷ് ക്രിസ്ത്യനുമാണ്. ഇന്റര്‍കാസ്റ്റ് വിവാഹം ആണെങ്കിലും എവിടെ നിന്നും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എല്ലാവരും സപ്പോര്‍ട്ടായിരുന്നു. മാത്രമല്ല എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിട്ടാണ് വിവാഹം കഴിച്ചതെന്നും താരങ്ങള്‍ പറയുന്നു.

  നവ്യ നായര്‍ ദിലീപിനെ ഫോണില്‍ വിളിക്കുന്നതാണ്; ബാക്കി എല്ലാം ദിലീപ് തന്നെ കൈയ്യില്‍ നിന്ന് ഇട്ടതാണെന്ന് ഷാഫി

  chandra-tosh

  ടോഷ് ആദ്യമായി അഭിനയിക്കുന്നത് കായംകുളം കൊച്ചുണ്ണി എന്ന സീരിയലായിരുന്നു. അതിലെ കഥാപാത്രത്തിലൂടെ തന്നെ ആയോധനകല പഠിക്കാന്‍ സാധിച്ചുവെന്നാണ് ടോഷ് പറഞ്ഞത്. നടന്‍ എന്ന കാര്യത്തില്‍ ഭയങ്കര പാഷനുള്ള ആളാണ്. എന്ത് റിസ്‌കും എടുക്കാന്‍ താല്‍പര്യമുണ്ട്. നീന്തല്‍ അറിയാതെ വെള്ളത്തില്‍ ചാടിയിട്ടുണ്ട്. അങ്ങനെയുള്ള സ്വഭാവം എനിക്കേറെ ഇഷ്ടമുള്ള കാര്യമാണെന്നാണ് ചന്ദ്ര ടോഷിനെ പറയുന്നത്. ടോഷേട്ടന് ടെക്‌നിക് അറിയാം. ഞാന്‍ അതൊന്നും അറിയാതെ ചെയ്യുന്ന ആളാണെന്നാണ് ചന്ദ്ര വ്യക്തമാക്കുന്നത്.

  ഐശ്വര്യ റായിയെ പ്രണയിക്കുന്നതിന് മുന്‍പ് വിവേകിന്റെ വിവാഹ നിശ്ചയം വരെ കഴിഞ്ഞതാണ്; ആ കഥയിങ്ങനെയാണ്

  Recommended Video

  വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat

  അതേ സമയം പൃഥ്വിരാജിന്റെ കൂടെ വയലന്‍സ് എന്ന സിനിമയില്‍ അഭിനയിച്ചതിനെ പറ്റിയുള്ള ഓര്‍മ്മകളും നടി പങ്കുവെച്ചിരുന്നു. അന്നൊരു ടൈംസ് പാസിന് വേണ്ടി ചെയ്തതാണ്. പൃഥ്വിരാജ് അന്നും സിനിമയോടുള്ള പാഷന്‍ കൊണ്ട് നടക്കുന്ന ആളാണ്. സുകുമാരന്റെ മകന്‍ എന്ന ലേബലിലാണ് അറിയപ്പെട്ടിരുന്നത്. ആ സിനിമയ്ക്ക് ശേഷമാണ് അഭിനയത്തെ സീരിയസായി കണ്ട് തുടങ്ങിയതെന്നാണ് ചന്ദ്ര പറയുന്നത്. അവിടുന്നിങ്ങോട്ട്് നിരവധി സിനിമകൡും സീരിയലുകളിലുമെല്ലാം ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചു'.

  അഭിമുഖത്തിൻ്റെ പൂർണരൂപം വായിക്കാം

  English summary
  Swantham Sujatha Actress Chandra Lakshman And Tosh Christy About Therir Marriage Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X