For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ ടോഷേട്ടനെ നോക്കി,എന്നെ നോക്കി ഇരിക്കുന്നു, ഇഷ്ടം തിരിച്ചറിഞ്ഞ നിമിഷത്തെ കുറിച്ച് ചന്ദ്ര

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ചന്ദ്രലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സ്വന്തം സുജാത എന്ന പരമ്പരയിലൂടെ ആദവും സുജാതയുമായി എത്തിയവര്‍ പിന്നീട് ജീവിതത്തിലും ഒന്നാവുകയായിരുന്നു. പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ച വിവാഹമായിരുന്നു ഇവരുടേത്. സീരിയലിലെ കോമ്പോ ശ്രദ്ധിക്കപ്പെട്ടതോടെയാണ്, ഇവര്‍ ജീവിതത്തിലും ഒന്നാകണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ചത്. രണ്ട് സംസ്‌കാരത്തിപ്പെട്ടവര്‍ ഇവര്‍ വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ഒന്നായത്. രണ്ട് ആചരപ്രകാരമായിരുന്നു വിവാഹം.

  അഞ്ജുവിനേയും അപ്പുവിനേയും തെറ്റിക്കാന്‍ ശ്രമം,സാന്ത്വനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി രാജലക്ഷ്മി

  സ്വന്തം സുജാതയുടെ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. സീരിയലിന്റെ ആദ്യഭാഗങ്ങളില്‍ ടോഷ് ഇല്ലായിരുന്നു. പിന്നീടാണ് നടന്‍ അവതരിപ്പിക്കുന്ന ആദം എന്ന കഥാപാത്രം വരുന്നത്. ഇരുവരുടേയും കോമ്പോ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത പരസ്പരം ഇഷ്ടം തിരിച്ചറിഞ്ഞ നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ചന്ദ്ര ലക്ഷ്മണ്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ്. ഇക്കാര്യം വെളിപ്പെടുത്തിയത്. സെറ്റിലുണ്ടായ സംഭവമായിരുന്നു താരം പറഞ്ഞത്.

  ഡയലോഗ് പറയാന്‍ താമസിക്കുന്നു, മോഹന്‍ലാലിനെ കുറിച്ച് പരാതി പറഞ്ഞ് തെലുങ്ക് സംവിധായകന്‍, നടന്റെ മറുപടി

  ചന്ദ്രയുടെ വാക്കുകള്‍ ഇങ്ങനെ...'' ഒരിക്കല്‍, സെറ്റില്‍ ബാക്കിയുള്ളവരെല്ലാം ഷൂട്ടിന്റെ തിരക്കിലായിരുന്നു. ഞങ്ങള്‍ രണ്ടു പേര്‍ മാത്രം വെറുതെയിരിക്കുന്നു. പെട്ടെന്ന് എന്തിനോ ടോഷേട്ടനെ ശ്രദ്ധിച്ചപ്പോള്‍ കക്ഷി എന്നെ നോക്കിയിരിക്കുന്നു. അത് എന്നില്‍ ഒരു തിരിച്ചറിവുണ്ടാക്കി. അതുപോലെ തന്നെ തിരഞ്ഞെടുക്കുന്ന പാട്ടുകളില്‍ പോലും ഒരു ഐക്യം തോന്നിയെന്നും'' മറ്റൊരു സംഭവം പങ്കുവെച്ച് കൊണ്ട് താരം പറഞ്ഞു.

  ''സെറ്റില്‍ നിന്നു റൂമിലേക്കുള്ള യാത്രയ്ക്കിടയില്‍ തിരഞ്ഞെടുക്കുന്ന പാട്ടുകളില്‍ പോലും ഒരു ഐക്യം തോന്നിയിരുന്നു. ഒരു ദിവസം ഞങ്ങള്‍ക്കിരുവര്‍ക്കും ഇഷ്ടപ്പെട്ട പാട്ടുകേട്ട് യാത്ര ചെയ്യുകയായിരുന്നു. എന്റെ ഫ്‌ലാറ്റ് എത്താറായി. 'അയ്യോ ഫ്‌ലാറ്റ് എത്താറായല്ലോ' എന്ന് ഒന്നും ചിന്തിക്കാതെ പെട്ടെന്നു ഞാന്‍ പറഞ്ഞു പോയി. പറഞ്ഞത് അബദ്ധമായോ എന്നൊരു തോന്നല്‍. 'സോറി ഞാന്‍ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്ന്' ടോഷേട്ടനോട് പറഞ്ഞിട്ട് ഫ്‌ലാറ്റിലേക്ക് പോയി. ആ സമയം അദ്ദേഹം ഒന്നു ചിരിക്കുക മാത്രം ചെയ്തത്''; ചന്ദ്ര പറയുന്നു.

  ഒരു നിയോഗം പോലെ ഒന്നായവരാണെന്നും ചന്ദ്ര പറയുന്നുണ്ട്. ''പരസ്പര ബഹുമാനത്തോടെയാണ് വിവാഹം എന്ന തീരുമാനത്തിലേയ്ക്ക് എത്തിയത്. കൂടാതെ വിവാഹത്തിന് ശേഷമാണ് തങ്ങള്‍ പരസ്പരം പ്രണയിക്കാന്‍ തുടങ്ങിയത്. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ പ്രണയിക്കുന്ന സമയത്ത് പരസ്പരം 'ഐ ലവ് യു' പറഞ്ഞിട്ടില്ല. എന്നാല്‍ വിവാഹത്തിനുശേഷം എന്നും പറയുന്നുമുണ്ട്. എപ്പോഴാണ് പരസ്പരം ഇഷ്ടം തോന്നിത്തുടങ്ങിയത് എന്നു കൃത്യമായി പറനാവില്ല. ഒരു നിയോഗം പോലെ ഒന്നായവരാണ് ഞങ്ങളെന്നും'' ചന്ദ്ര ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

  വളരെ കരുതലുള്ള വ്യക്തിയാണ് ടോഷ് ക്രിസ്റ്റിയെന്നും ചന്ദ്ര പറയുന്നുണ്ട്. ''വളരെ കരുതലുള്ള നല്ലൊരു സുഹൃത്താണ്. എനിക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നത്.. അര്‍പ്പണ മനോഭാവത്തോടെ കലയെ സ്‌നേഹിക്കുന്ന കലാകാരനാണ്. അദ്ദേഹം അഭിനയത്തോട് പുലര്‍ത്തുന്ന ആത്മാര്‍ഥതയോട് എനിക്ക് എന്നും ബഹുമാനവും ഇഷ്ടവുമാണെന്നും താരം പറയുന്നു. തന്നെ കൂടുതല്‍ ടോഷ് ആണ്് റൊമന്റിക് എന്നും ചന്ദ്ര പറയുന്നു.സര്‍പ്രൈസ് സമ്മാനങ്ങളും മറ്റും നല്‍കുമെങ്കിലും സ്‌നേഹം വാക്കുകളില്‍ പ്രകടിപ്പിക്കുന്നതില്‍ താന്‍ അദ്ദേഹത്തോളം വരില്ലെന്നാണ് ചന്ദ്ര'' പറയുന്നത്.

  Recommended Video

  Ranbir Kapoor and Alia Bhatt to get married in April 2022? Here’s what we know

  ശരിക്കും വിവാഹശേഷമാണ് പ്രണയം ആരംഭിച്ചെന്നും ചന്ദ്ര പറയുന്നുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ പ്രണയകാലത്തിലൂടെ കടന്നു പോകുകയാണ്.ഇപ്പോള്‍ ഒരു ദിവസം പോലും കാണാതിരിക്കാനാവില്ല. ഏതു സാഹചര്യത്തിലും ടോഷേട്ടന്‍ കൂടെയുണ്ടെന്നുള്ള വിശ്വാസമാണ് എന്നെ സംബന്ധിച്ച് പ്രണയം. അദ്ദേഹം എന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. അതല്ലേ പ്രണയം; ചന്ദ്ര ലക്ഷ്മണ്‍ പറയുന്നു

  Read more about: chandra lakshman
  English summary
  Swantham Sujatha Serial Fame Chandra Lakshman Opens Up About Her And Tosh Christy Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X