For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയില്‍ നിന്ന് വിവാഹം; ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്നു, കുടുംബജീവിതത്തെ കുറിച്ച് ഷെമി

  |

  'മക്കളാണ് ഇപ്പോഴത്തെ എന്റെ ലോകം. അവരുടെ സന്തോഷത്തിന് പ്രധാന്യം കൊടുത്തു കൊണ്ടാണ് ജീവിക്കുന്നത്' നടി ഷെമി മാര്‍ട്ടിന്‍ പറഞ്ഞു. സീരിയലിലെ കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും ഷെമി സ്‌ട്രോങ്ങാണ്. സിംഗിള്‍ മദറാണെന്ന് അഭിമാനത്തോടെ പറയുന്ന ഷെമി തന്റെ ജീവിതത്തിലെ മോശം സമയത്തെ കുറിച്ച് മനസ് തുറക്കുകയാണ്. .

  Also Read:കുഞ്ഞിനെ നഷ്ടമായി, ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് ശാന്തി കൃഷ്ണ, ശ്രീനാഥിനെ പിന്നെ നേരില്‍ കണ്ടിട്ടില്ല

  മക്കളെ കുറിച്ച് പറയുമ്പോള്‍ സ്വാഭാവികമായും സമൂഹം ഉയര്‍ത്തുന്ന ഒരു ചോദ്യമാണ് ഭര്‍ത്താവിനെപ്പറ്റി. എന്നാല്‍ ഷെമിയെ സംബന്ധിച്ചടത്തോളം അത് അത്ര നല്ല അധ്യായമല്ല. മക്കളെ ചേര്‍ത്ത് പിടിച്ച് ജീവിതം മുന്നോട്ട് പോകുമ്പാഴും വിവാഹം ഉണങ്ങാത്ത മുറിവ് പോലെ ഷെമിയെ കുത്തി നോവിക്കുന്നുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളുടെ നിറപുഞ്ചിരി കണുമ്പോള്‍ ആ നീറ്റല്‍ സുഖമുള്ള ഒരു നോവായി മാറുകയാണെന്നാണ് മുന്‍പ് വനിതയോട് പറഞ്ഞത്.

  Also Read:ബാലുവും നീലുവും മക്കളും വീണ്ടും എത്തുന്നു; ഉപ്പും മുളകും രണ്ടാം ഭാഗം, ഡേറ്റ് പുറത്ത്, ലച്ചുവുമുണ്ട്...

  Also Read:ദില്‍ഷയുടെ ചേച്ചിയെ രണ്ട് തവണ വിളിച്ചു; ഫോണ്‍ എടുത്തില്ല, മുപ്പത് ദിവസത്തിന് ശേഷം തീരുമാനം അറിയാം

  മക്കളെ കുറിച്ച് നൂറ് നാവില്‍ സംസാരിച്ചെങ്കിലും വിവാഹ ജീവിതത്തെ കുറിച്ച് പറഞ്ഞപ്പോള്‍ നടിയുടെ വാക്കുകള്‍ ഇടറി. 'ജീവിതത്തിലെ ഏറെ വേദനിപ്പിക്കുന്ന അധ്യായമാണത്. ഇപ്പോഴും അതില്‍ നിന്ന് പൂര്‍ണ്ണമായി പുറത്ത് വന്നിട്ടില്ല. എങ്ങനെ അതിനെ കുറിച്ച് പറയണമെന്ന് അറിയില്ല. മറ്റുള്ളവരെ വേദനപ്പിക്കാതെ പറയാന്‍ കഴിയില്ല'; അല്‍പം ഇടറിയ ശബ്ദത്തില്‍
  ഷെമി പറഞ്ഞു.

  'പ്രണയ വിവാഹമായിരുന്നു'. സങ്കടം ചിരിയിലൂടെ മറച്ച് കൊണ്ട് ഷെമി തുടര്‍ന്നു. 'സിനിമ മേഖലയിലുള്ള ആളാണ്. 2013 ല്‍ ആയിരുന്നു ഞങ്ങളുടെ വിവാഹം. കല്യാണം കഴഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം മകള്‍ ജനിച്ചു. പിന്നാലെ മകനുമെത്തി. അതോടെ അഭിനയം പൂര്‍ണ്ണമായി വിട്ട് കുടുംബിനിയായി ഒതുങ്ങി കൂടി'; ഷെമി ഇടവേളയെ കുറിച്ച് പറഞ്ഞു.

  'എന്നാല്‍ അപ്പോഴേയ്ക്കും കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തലപൊക്കിയിരുന്നു. ഭര്‍ത്താവുമായി ചേര്‍ന്ന് പോകില്ലെന്ന് തോന്നിയതോടെ പിരിഞ്ഞു. ഇപ്പോള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ്'; ഷെമി കൂട്ടിച്ചേർത്തു

  ആഗ്രഹിച്ച് ജീവിതം കൈവിട്ട് പോയിട്ടും ജീവിക്കാന്‍ പ്രേരിപ്പിച്ചത് മക്കളാണ്; ഉള്ളിലുള്ള സങ്കടത്തെ അടക്കി പിടിച്ചു കൊണ്ട് നടി സംസാരിച്ചു. 'മക്കളെ കരുതി, അവര്‍ക്ക് വേണ്ടി മാത്രമാണ് വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ വന്നത്. കുഞ്ഞുങ്ങളെ നന്നായി വളര്‍ത്തണമെങ്കില്‍ വരുമാനം വേണം. അതുപോലെ ഏറെ ഇഷ്ടപ്പെട്ട തൊഴില്‍ വിട്ടപ്പോള്‍ ഡിപ്രഷന്‍ അനുഭവവിച്ചിരുന്നു. അതില്‍ നിന്നൊല്ലാം ഒരു മാറ്റം വേണമായിരുന്നു'; ചുണ്ടില്‍ മനോഹരമായ പുഞ്ചിരിയോടെ പറഞ്ഞു നിര്‍ത്തി.

  അഭിനയവുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഷെമി ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. സ്വന്തം പരിശ്രമം കൊണ്ട് വളരെ ചെറിയ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ നടിയ്ക്ക് കഴിഞ്ഞു. മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിവാഹം. പിന്നീട് നടിയെ കുറിച്ച് യാതൊരുവിധ അറിവും ഇല്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

  നല്ല ജോലി വിട്ടിട്ടാണ് ഷെമി ക്യാമറയുടെ മുന്നില്‍ എത്തിയത്. എയര്‍ഹോസ്റ്റസായിരുന്നു. ആകാശത്ത് കൂടി പറന്ന് നടക്കുമ്പോഴും ക്യാമറയ്ക്ക് മുന്നിലെത്തുന്ന ദിവസമായിരുന്നു ഷെമിയുടെ മനസ് നിറയെ.

  അപ്രതീക്ഷിതമായിട്ടായിരുന്നു ആ അവസരം തേടി എത്തിയത്. അവതാരകയായിട്ടായിരുന്നു തുടക്കം പിന്നീട് മിനിസ്‌ക്രീനില്‍ അവസരം ലഭിച്ചു. സുഹൃദത്തിന്റെ കഥ പറയുന്ന വൃന്ദാവനമായിരുന്നു തുടക്കം. ഈ സീരിയല്‍ നടിയുടെ കരിയര്‍ മാറ്റി മറിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ് ഷെമിയുടെ ഓറഞ്ച് എന്ന കഥാപാത്രം. നിലവില്‍ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്.

  Read more about: ടിവി tv serial
  English summary
  Swantham Sujatha Serial Fame Shemi martin Opens Up About Her Marriage Life Issues
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X