Don't Miss!
- News
'ഒറ്റ തിരിഞ്ഞ് ആക്രമിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നു', സ്വപ്നയ്ക്ക് എതിരായ ഹൈക്കോടതി വിധിയിൽ ജലീൽ
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Finance
വിപണിയില്‍ തിരിച്ചടി; സെന്‍സെക്സില്‍ 652 പോയിന്റ് ഇടിവ്; നിഫ്റ്റി 17,800-ന് താഴെ
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ക
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
വൃന്ദാവനത്തിന് ശേഷം സീരിയലില്‍ നിന്ന് ഇടവേള എടുക്കാന്‍ കാരണം, മടങ്ങി വരവിനെ കുറിച്ച് ഷെമി
ചില താരങ്ങളെ എത്ര കാലം കഴിഞ്ഞാലും പ്രേക്ഷകര്‍ മറക്കില്ല. അഭിനയത്തില്‍ നിന്ന് മാറി നിന്നാലും അവരുടെ കഥാപാത്രത്തിലൂടെ എക്കാലവും ഓര്‍മിച്ചിരിക്കും. അത്തരത്തില്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഷെമി മാര്ട്ടിന്. യഥാര്‍ഥ പേരിനെക്കാളും ഓറഞ്ച് എന്നാണ് പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. വൃന്ദാവനംഎന്ന പരമ്പരയിലൂടെ ഓറഞ്ചായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു. പുതിയ പരമ്പരകള്‍ വന്നിട്ടും ഇന്നും ഓറഞ്ചും കൂട്ടുകാരികളും പ്രേക്ഷകരുടെ മനസിലുണ്ട്.
എയര്‍ഹോസ്റ്റസായ ഷെമി ജോലി രാജിവെച്ചിട്ടാണ് അഭിനയത്തിലേയ്ക്ക് എത്തുന്നത്. ചാനല്‍ അവതാരകയായിട്ടായിരുന്നു തുടക്കം. പിന്നീട് സീരിയലില്‍ എത്തി. വളരെ കുറച്ച് പരമ്പരകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ചെയ്ത കഥാപാത്രങ്ങളൊക്കെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തെ തുടര്‍ന്ന് ഇടവേള എടുത്ത താരം ഇപ്പോള്‍ വീണ്ടും അഭിനയത്തില്‍ സജീവമായിട്ടുണ്ട്. സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാതയിലാണ് അഭിനയിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥ ഐഷയായിട്ടാണ് എത്തുന്നത്.
Also Read:അഖിലിന് സുചിത്രയോട് പ്രണയമില്ല, പ്രായവ്യത്യാസം മാത്രമല്ല, കാരണം പറഞ്ഞ് അഖിലിന്റെ ചങ്ക്

അഭിനയവുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്ന് ക്യാമറയ്ക്ക് മുന്നില്‍ എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഷെമി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അഭിനയത്തിലേയ്ക്ക് കടന്നു വന്നതിനെ കുറിച്ചും ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങി വരവിനെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയത്.
എയര്‍ഹോസ്റ്റസായി നല്ല വര്‍ഷം ജോലി ചെയ്തതിന് ശേഷമാണ് അഭിനയത്തിലേയ്ക്ക് എത്തുന്നത്. തുടക്കം അവതാരകയായിട്ടായിരുന്നു. പിന്നീട് സീരിയലുകളില്‍ നിന്ന് ഓഫര്‍ വരുകയായിരുന്നു.

ഷെമിയുടെ വാക്കുകള്‍ ഇങ്ങനെ...' ജോലി ചെയ്തു മടുത്തപ്പോഴാണ് മറ്റൊന്നും ആലോചിക്കാതെ രാജി വയ്ക്കുന്നത്. അടുത്തത് എന്തെന്നുളള ഒരു ധാരണയും അന്ന് ഇല്ലായിരുന്നു. ആ സമയത്താണ് മഴവില്‍ മനോരമ ചാനല്‍ ആരംഭിക്കുന്നത്. അവതാരകര്‍ക്കും അഭിനേതാക്കള്‍ക്കും അവസരങ്ങള്‍ വന്നിരുന്നു. അങ്ങനെ ചാനലിലേയ്ക്ക് ഒരു ബയോഡേറ്റ അയച്ചു. തുടര്‍ന്ന് മഴവില്‍ മനോരമയില്‍ അവതാരകയായി ജോലി കിട്ടി. തനി നാടന്‍ എന്നൊരു ഷോയായിരുന്നു ആദ്യം ചെയ്തത്. ആ ഷോ വന്‍ വിജയമായിരുന്നു'; ഷെമി പറഞ്ഞു.

തനി നാടന്‍ എന്ന പരിപാടിയിലൂടെയാണ് വൃന്ദാവനത്തിലേയ്ക്ക് അവസരം ലഭിക്കുന്നത്. അതുവരെ കണ്ടു വന്ന സ്ത്രീകഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഓറഞ്ച്. ആ സമയത്തെ തന്റെ ആറ്റിറ്റിയൂം അങ്ങനെ തന്നെയായിരുന്നു. ആദ്യം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നൊരു സംശയമുണ്ടായിരുന്നു. അത്തരത്തിലൊരു കഥാപാത്രം ആദ്യമായിരുന്നു. ഇതേ പേടി അണിയറപ്രവര്‍ത്തകര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ സീരിയലിനേയും ഓറഞ്ച് എന്ന കഥപാത്രത്തേയും പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു'; താരം കൂട്ടൂച്ചേര്‍ത്തു.

ഈ സീരിയലിന് ശേഷമാണ് വിവാഹിതയാവുന്നത്. കുടുംബവും കുട്ടികളും ആയതോടെ അഭിനയത്തിന് ഇടവേള എടുത്തു. എന്നാല്‍ മാറി നിന്നപ്പോഴും മനസില്‍ അഭിനയമോഹമുണ്ടായിരുന്നു. പിന്നീട് ചെറിയ പ്രതിസന്ധികള്‍ കടന്നു വന്നപ്പോള്‍ അഭിനയം ആശ്വാസമായി. പിന്നീട് വീണ്ടും സജീവമാവുകയായിരുന്നു'; മടങ്ങി വരവിനെ കുറിച്ച് ഷെമി വ്യക്തമാക്കി.

ഇനി അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചെങ്കിലും എന്നാല്‍ ഉള്ളില്‍ ഒരു പാഷന് ഉണ്ടെന്ന തിരിച്ചറിവാണ് ഒന്നര വര്‍ഷം മുമ്പ് വീണ്ടും അഭിനയരംഗത്തേക്കു തിരിച്ചുവരാനുള്ള കാരണമെന്ന് നേരത്തെ ഷെമി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഒരിക്കല്‍ താന്‍ ഡിപ്രഷനിലേക്ക് പോയിരുന്നതായും അതില്‍ നിന്നെല്ലാം പുറത്തു വരാനായി ആത്മീയമായ കാര്യങ്ങളിലേക്കും മെഡിറ്റേഷനിലേക്കും നീങ്ങി എന്നും താരം അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു.
-
ഉണ്ണിമുകുന്ദൻ്റെ സിനിമയിൽ വില്ലനായി റോബിൻ! സിനിമയിൽ വില്ലനായാലും ഞങ്ങളുടെ ഹീറോയാണ് റോബിനെന്ന് ആരാധകർ
-
ആലിയയുടെ അക്കാര്യം ഇന്നും ഞാന്‍ മിസ് ചെയ്യുന്നുണ്ട്! മുന്‍കാമുകിയെക്കുറിച്ച് സിദ്ധാർത്ഥ് മല്‍ഹോത്ര
-
'പുറത്തെ ജീവിതം മറക്കും, സ്വപ്നങ്ങളിൽ പോലും ബിഗ് ബോസ് വീടും മത്സരാർത്ഥികളും മാത്രമാകും'; അപർണ മൾബറി പറയുന്നു