For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദേവി ഗര്‍ഭിണിയാവുന്നു, സാന്ത്വനത്തിലെ ആദ്യ കുഞ്ഞ് പിറക്കുന്നത് ദേവിയിലൂടെ; പ്രേക്ഷകര്‍ കാത്തിരുന്ന നിമിഷം

  |

  സീരിയലാണെങ്കിലും പ്രേക്ഷകരുമായി ഏറ്റവും അടുപ്പം കാത്തുസൂക്ഷിക്കുന്ന കഥയാണ് സാന്ത്വനത്തിന്റേത്. ബാലനും അനിയന്മാരും അനിയത്തിമാരുമൊക്കെ ചേര്‍ന്ന് മലയാളികളുടെ പ്രിയപ്പെട്ടവരായി മാറി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സീരിയലിലുണ്ടായ സംഭവങ്ങള്‍ ആര്‍ക്കും ഉള്‍കൊള്ളാന്‍ സാധിക്കില്ലെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

  സാന്ത്വനം കുടുംബത്തിലേക്ക് ആദ്യമായി ജനിക്കാന്‍ പോവുന്ന കുഞ്ഞിനെ നഷ്ടമായിരിക്കുകയാണ്. അപ്രതീക്ഷിതമായി ഉണ്ടായ സാഹചര്യമാണെങ്കിലും ഇത് ലേശം കടുപ്പമായി പോയെന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാല്‍ അതിനെക്കാളും വലിയൊരു ട്വിസ്റ്റ് ഇനി പരമ്പരയില്‍ ഉണ്ടാവുമെന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍. വായിക്കാം..

  കഥയിതുവരെ: അപ്പു എന്ന് വിളിക്കുന്ന അപര്‍ണയും ഭര്‍ത്താവ് ഹരിയും ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. സാന്ത്വനം കുടുംബത്തില്‍ ജനിക്കാന്‍ പോവുന്ന ആദ്യ കുഞ്ഞായതിന്റെ സന്തോഷം വീട്ടിലെല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ ഹരിയെ സ്വന്തം വീട്ടുകാര്‍ അപകടപെടുത്താന്‍ ശ്രമിക്കുന്നുവെന്ന് അറിഞ്ഞ് പോയ അപ്പു കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടാണ് തിരിച്ച് വരുന്നത്. സാന്ത്വനം വീടിനെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ സംഭവമായി ഇത് മാറുകയും ചെയ്തു.

  സാന്ത്വനം കുടുംബത്തിന് ശാപം കിട്ടിയതാണെന്നും അവിടെ കുഞ്ഞുങ്ങള്‍ വാഴില്ലെന്നുമുള്ള പഴികള്‍ക്ക് ഇതൊരു കാരണമായി മാറുകയും ചെയ്തു. പ്രേക്ഷകരെ പോലും വിഷമിപ്പിക്കുന്ന ഇത്തരം കഥയിലേക്ക് പോവേണ്ടതില്ലെന്നാണ് പരക്കെയുള്ള അക്ഷേപം. എന്നാല്‍ ഒന്നൊന്നര ട്വിസ്റ്റാണ് ഇനി കഥയില്‍ നടക്കാന്‍ പോവുന്നതെന്നാണ് അറിയുന്നത്. അതില്‍ പ്രധാനപ്പെട്ട കാര്യം സാന്ത്വനം വീട്ടിലേക്ക് ആദ്യം കുഞ്ഞുമായി എത്തുന്നത് ദേവി ആണെന്നാണ്.

  ഉണ്ണി മുകുന്ദന്‍ തന്നത് വെറും വാക്കല്ലായിരുന്നു; അത് സംഭവിച്ചു എന്നതാണ് സത്യം, വികാരഭരിതനായി അനീഷ് രവി

  ബാലനുമായി വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ കുഞ്ഞുണ്ടായിട്ടില്ല. അനിയന്മാര്‍ക്ക് വേണ്ടി ദേവിയും ബാലനും ഈ കാര്യം മാറ്റി വെച്ചതാണ്. എന്നാല്‍ കുടുംബത്തിന്റെ ശാപം മാറുന്നത് ദേവിയിലൂടെ തന്നെയായിരിക്കുമെന്നാണ് യൂട്യൂബ് ചാനലുകളിലൂടെയും മറ്റും പ്രചരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നത്. ദേവി ഗര്‍ഭിണിയാണെന്ന സത്യം പുറത്ത് വരികയും ഇതറിഞ്ഞ് എല്ലാവരും ഞെട്ടുന്നതുമൊക്കെ വരാന്‍ പോവുന്ന എപ്പിസോഡുകളില്‍ കാണിച്ചേക്കും.

  നിമിഷ കുളിക്കുന്നതിനിടെ കയറി ചെന്ന് റോബിനും അത് കണ്ട് അശ്ലീലം പറഞ്ഞു രസിച്ച അംഗങ്ങളും തെറ്റുകാരാണ്

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  ഇതാണ് ഞങ്ങള്‍ കാത്തിരുന്ന നിമിഷമെന്നാണ് ആരാധകര്‍ പറയുന്നത്. ശരിക്കും ദേവി തന്നെയാണ് ആദ്യം കുഞ്ഞിന് ജന്മം കൊടുക്കേണ്ടത്. സാന്ത്വനത്തിന്റെ തമിഴ് റീമേക്ക് ആയ പാണ്ഡ്യന്‍ സ്റ്റോഴ്‌സിലും ദേവിയുടെ കഥാപാത്രം ഗര്‍ഭിണിയാവുകയും കുഞ്ഞിനെ പ്രസവിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അവിടുത്തെ അപ്പുവിന് കുഞ്ഞിനെ നഷ്ടപ്പെടുന്നില്ല. എന്തായാലും മുന്നോട്ടുള്ള സാന്ത്വനത്തിന്റെ കഥ പ്രേക്ഷകരെ പോലും ത്രില്ലടിപ്പിക്കുന്നതാണെന്ന് ആരാധകര്‍ക്കും ഉറപ്പിക്കാം..

  ഉണ്ണി മുകുന്ദന്‍ തന്നത് വെറും വാക്കല്ലായിരുന്നു; അത് സംഭവിച്ചു എന്നതാണ് സത്യം, വികാരഭരിതനായി അനീഷ് രവി

  English summary
  Swanthanam: As Audience Expected Devi Becomes Pregnant, New Twist Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X