For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാനുവിനെ കെട്ടിപ്പിടിക്കുമ്പോൾ 'അയ്യോ' എന്ന് തോന്നിയിട്ടില്ല! കാരണം ഇതാണ്, തുറന്ന് പറഞ്ഞ് നടി

  |

  മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാസിക. ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത സീത എന്ന പരമ്പരയാണ് സ്വാസികയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത് മിനി സ്ക്രീനിൽ ഇന്ദ്രന്റെ പാവം സീതയായപ്പോൾ ബിഗ് സ്ക്രീനിൽ ഒന്നാന്തരം തേപ്പ്കാരി എന്ന ലേബലാണ് ലഭിച്ചത്. തേപ്പ്കാരിയായലും സ്വാസിക മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.‌

  മിനി സ്ക്രീനിൽ തിളങ്ങിയതു പോലെ ബിഗ് സ്ക്രീനിലും സജീവമാകുകയാണ് താരം. ഒരു പിടി മികച്ച കഥാപാത്രമാണ് സ്വാസികയെ തേടിയെത്തുന്നത്. ജോഷി ചിത്രമായ പൊറുഞ്ചു മറിയം ജോസ്, മോഹൻലാൽ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. ജീവിതത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത് പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യങ്ങളാണെന്ന് സ്വാസിക. ജീവിതം മാറ്റി മറിച്ചത് സീതയാണെന്നും താരം പറഞ്ഞു. മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

  ജീവിതത്തിൽ പ്രതീക്ഷിക്കാതെ ചില സംഭവങ്ങൾ നടക്കില്ലേ. അങ്ങനെയുണ്ടായ ഒരു സംഭവമാണ് സീത . അതൊരു സാധരണ സീരിയൽ മാത്രമായിരുന്നു. എന്നാൽ അതിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. അതൊരു അത്ഭുതമായ കാര്യമായിരുന്നു. ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. ആള്‍ക്കാര്‍ നമ്മളെ തിരിച്ചറിയുക, പ്രശംസിക്കുക അതൊക്കെ ഒരു കലാകാരി എന്ന നിലയില്‍ എല്ലാവരും ആഗ്രഹിക്കുന്ന അംഗീകാരമാണ്. അത് തനിയ്ക്ക് സീതയിലൂടെ വേണ്ടൂവോളം ലഭിച്ചിട്ടുണ്ടെന്നും സ്വാസിക പറഞ്ഞു.

  തന്നെ സിനിമയിൽ എത്തിച്ചത് സീരിയൽ ആണ്. പൊറിഞ്ചു മറിയത്തിന്റെ നിർമ്മാതാവ് റെജിമോൻ സാറിന്റെ ഭാര്യ എന്റെ സീരിയലുകൾ കാണാറുണ്ടായിരുന്നു. ആന്റിയാണ് എന്നെ ഈ കഥാപാത്രമായി വിളിക്കണമെന്ന് പറഞ്ഞത്. അതുപോലെ തന്നെയാണ് ഇഷ്കിലും . സംവിധായകന്‍ അനുരാജ് മനോഹറിന്റെ അമ്മയും എന്റെ സീരിയലുകള്‍ കാണാറുണ്ടായിരുന്നു. സീരിയലുകള്‍ ചെയ്തത് കൊണ്ട് എനിക്ക് ഒരു മോശം കാര്യങ്ങളും ഉണ്ടായിട്ടില്ല. ലഭിച്ചതെല്ലാം നല്ല കാര്യങ്ങൾ മാത്രമാണ്.

  താനും ഷാനുവും വളരെ നല്ല സുഹൃത്തുക്കളാണ്. തങ്ങളുടെ സൗഹൃദം സീരിയലിൽ ഗുണം ചെയ്തിട്ടുണ്ട്. സീരിയൽ തുടങ്ങി ഒന്നര വർഷത്തിന് ശേഷമാണ് ഇന്ദ്രനും സീതയും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. അപ്പോഴേയ്ക്കു തങ്ങൾ തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നു. അതു കൊണ്ട് തന്നെ തങ്ങൾ തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്കൗട്ടായി.ഒട്ടും പരിചയമില്ലാത്ത ആളോടൊപ്പമാണെങ്കില്‍ അങ്ങനെ പറ്റില്ലായിരുന്നു.

  ഞാൻ അദ്ദേഹത്തിന്റ കടുത്ത ആരാധകൻ! പ്രഭാസിന്റ പ്രിയപ്പെട്ട താരം മലയാളി പ്രേക്ഷകരുടെ സൂപ്പർ ഹീറോ

  ഷാനൂവിന്റെ അടുത്ത് തനിയ്ക്ക് ദേഷ്യപ്പെടാം. ശരിയായില്ലെങ്കിൽ തുറന്ന് തന്നെ പറയാം. അതുപോലെ കെട്ടിപ്പിടിക്കുമ്പോഴുളള ഒരു ചമ്മൽ ഇല്ലായിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുളള അടുപ്പം സ്വഭാവികമായി കൊണ്ടു വരാൻ തങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് കഴിഞ്ഞിരുന്നു.

  ഒരു കുടുംബം പോലെയായിരുന്നു സീ ടീം എന്ന് സ്വാസിക പറഞ്ഞു. റൊമാന്റിക് സീനുകൾ ടീമിനു മുന്നിൽ അഭിനയിക്കാൻ തനിയ്ക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തരത്തിലുള്ള റൊമാന്റിക് രംഗങ്ങൾ പുതിയ ടീമിനോടൊപ്പമാണെങ്കിൽ അഭിനയിക്കാൻ കുറച്ച് ചമ്മലയാിരിക്കുമെന്നും സ്വാസിക കൂട്ടിച്ചേർത്തു.

  Read more about: swasika seetha സീത
  English summary
  swasika says about seetha serial and indran-seetha romance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X