For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ പുരുഷനാണ്, നടി സ്വാസിക പ്രണയത്തിലാണോ? ബദ്രിനാഥിനെ പരിചയപ്പെടുത്തി ചിത്രവുമായി നടി, ആശംസയുമായി ആരാധകരും

  |

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാസിക വിജയ്. സീരിയലുകളിലെ റൊമാന്റിക് സീനുകളിലെ സ്വഭാവിക പ്രകടനമാണ് സ്വാസികയ്ക്ക് കൂടുതലും ആരാധകരെ നേടി കൊടുത്തത്. സീരിയലില്‍ അഭിനയിക്കുന്നതിനൊപ്പം സിനിമയിലും സ്വാസിക മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  ഇത്തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ അംഗീകാരം നേടിയ നടി പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. നടന്‍ ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളായിരുന്നു ഏറ്റവും കൂടുതലായി പ്രചരിച്ചത്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ സ്വാസിക പങ്കുവെച്ച ചിത്രത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നത്.

  സീത എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് സ്വാസിക ജനപ്രീതി നേടിയെടുക്കുന്നത്. പിന്നീട് സിനിമയില്‍ തേപ്പുക്കാരിയായിട്ടെത്തി. ഒരേ സമയം സീരിയലിലും സിനിമയിലും നിറഞ്ഞ് നിന്ന സ്വാസികയ്ക്ക് ഇത്തവണത്തെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. വാസന്തി എന്ന ചിത്രത്തിലെ പ്രകടനമാണ് സ്വാസികയ്ക്ക് കേരള സര്‍ക്കാരിന്റെ പുരസ്‌കാരം നേടി കൊടുത്തത്. കഴിഞ്ഞ ദിവസമാണ് അവാര്‍ഡ് വിതരണം നടന്നത്. ചടങ്ങിനിടയില്‍ നിന്നുള്ള ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു.

  ഇതില്‍ നടനും എഴുത്തുകാരനുമായ ബദ്രിനാഥിനൊപ്പമുള്ള ചിത്രം കണ്ടതോടെ സ്വാസിക വിവാഹിതയാവുകയാണോ എന്ന ചോദ്യം ഉയര്‍ന്ന് വന്നു. മുന്‍പ് ഒരു സിനിമയിലും വെബ് സീരിസിലുമൊക്കെ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ ആത്മസഖിയാണെന്ന് ഹാഷ്ടാഗില്‍ സൂചിപ്പിച്ച് കൊണ്ടാണ് ബദ്രിയ്‌ക്കൊപ്പമുള്ള ഫോട്ടോ നടി പോസ്റ്റ് ചെയ്തത്.

  'നിങ്ങള്‍ മാതൃകാപരമായി സ്‌നേഹിക്കുന്നവനാണ്. കരുതലും സമപര്‍പ്പണവുമുള്ള ബോസ് ആണ് ബദ്രിനാഥ് കൃഷ്ണന്‍. എനിക്ക് ചുറ്റും എല്ലായിടത്തുമായി മാജിക്കും സ്‌നേഹവുമായി ഉണ്ട'്. എന്നാണ് ബദ്രിയ്‌ക്കൊപ്പമുള്ള ചിത്രത്തിന് സ്വാസിക നല്‍കിയ ക്യാപ്ഷന്‍. ഒപ്പം എന്റെ പുരുഷന്‍; ജീവിതത്തിലെ നായകനാണെന്ന് കൂടി ബദ്രിനാഥിനെ നടി പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ്. എന്റെ പുരുഷന്‍ എന്ന് ടാഗ് ലൈനില്‍ കൊടുത്തതോടെ ഇത് ആരാണെന്നുള്ള ചോദ്യങ്ങള്‍ക്ക് തുടക്കമായി.

  Actress Athmeeya reception video

  രചന നാരായണന്‍കുട്ടി, സാധിക വേണുഗോപാല്‍, സ്‌നേഹ ശ്രീകുമാര്‍, മൃദുല വിജയ് തുടങ്ങി നിരവധി നടിമാരടക്കം സ്വാസികയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. മേഡ് ഫോര്‍ ഈച്ച് അദര്‍ എന്നാണ് സാധികയുടെ കമന്റ്. ഇതിന് താഴെ നന്ദിയുണ്ടെന്ന് പറഞ്ഞ് സ്വാസികയും എത്തി. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് കുറച്ച് കൂടി ശക്തിയായിരിക്കുകയാണ്. 'ഏറെ കാത്തിരുന്ന സമ്മാനമാണ്. നീയത് ശരിക്കും അര്‍ഹിച്ചിരുന്നു. എന്ന് സൂചിപ്പിച്ച് പുരസ്‌കാരം കൈയില്‍ പിടിച്ച് നില്‍ക്കുന്ന സ്വാസികയുടെ ചിത്രം ബദ്രിനാഥും പങ്കുവെച്ചിട്ടുണ്ട്.

  Read more about: swasika സ്വാസിക
  English summary
  Swasika Vijay Introduces Her Soul Mate Badrinath Krishnan, Wishes From Friends And Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X