For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്രതീക്ഷിതമായി അച്ഛന്റെ വാക്ക് കേട്ട് നിറ കണ്ണുകളോടെ സ്വാസിക, താരത്തിന് ഗംഭീര സർപ്രൈസ്...

  |

  മനിസക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് സ്വാസിക വിജയ്. നർത്തകി കൂടിയായ സ്വാസിക സിനിമയിലൂടെയാണ് അഭിന ജീവിതം ആരംഭിക്കുന്നത്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്ക്രീനി്ലൂടെയാണ്. മഴവിൽ മനോരമ സംപ്രേക്ഷണ ചെയ്ത ദത്ത്പുത്രിയിലൂടെയാണ് മിനിസ്ക്രീനിൽ എത്തുന്നത്. ഈ സീരിയലിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീത എന്ന പരമ്പരയാണ് നടിയുടെ കരിയർ തന്നെ മാറ്റിയത്. ഈ സീരിയലിലൂടെ താരത്തിന് മികച്ച ആരാധകരെ നേടാൻ കഴിഞ്ഞിരുന്നു. സീരിയൽ അവസാനിച്ചിട്ടും ഇന്നും സീതയും ഇന്ദ്രനും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നുണ്ട്.

  നിരവധി ഫാൻസ് പേജുകളുമുണ്ട് ഇവർക്കുണ്ട്. ആദ്യമൊന്നും ഇതിനെ കുറിച്ച് അറിയില്ലായിരുന്നു സ്ത്രീയിൽ നിന്ന് പുരുഷനായതിനെ കുറിച്ച് ആദം ഹാരി

  സിനിമയിൽ നിന്നും മികച്ച അവസരങ്ങൾ സ്വാസികയെ തേടി എത്തുന്നുണ്ട്. വാസന്തി എന്ന ചിത്രത്തിന്റെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു. നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അഭിനേത്രി നർത്തകി എന്നതി ഉപരി അവതാരക കൂടിയാണ് സ്വാസിക. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന റെഡ് കർപെറ്റ് എന്ന ടോക്ക് ഷോ അവതരിപ്പിക്കുന്നത് സ്വാസികയാണ്. താരങ്ങൾ അതിഥികളായ എത്തുന്ന ടോക്ക് ഷോയാണ് ഇത്.. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് റെഡ് കാർപെറ്റിന്റെ ഒരു എപ്പിസിഡോണ്. അച്ഛന്റെ വാക്ക് കേട്ട് പൊട്ടിക്കരയുന് സ്വാസികയെയാണ് വീഡിയോ കാണിക്കുന്നത്.

  കടുപ്പമുള്ള ഈ യാത്രയെക്കാൾ കരുത്തരാണ് നിങ്ങൾ, അർബുദത്തെ തോൽപ്പിച്ച നടി മനീഷ കൊയ്രാളയുടെ വാക്കുകൾ

  നവംബർ 5 ന് സ്വാസികയുടെ ജന്മദിനമായിരുന്നു. ഇതന്റെ ഭാഗമായിട്ടാണ് താരത്തിന് ഒരു സർപ്രൈസ് റെഡ് കാർപെറ്റ് ഒരുക്കിയത്. ദേവി ചന്ദനയും കിഷോറും അതിഥികളായി എത്തിയ എപ്പിസോഡിലായിരുന്നു സ്വാസികയ്ക്ക് സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കിയത്. കേക്ക് മാത്രമല്ല നിരവധി സർപ്രൈസുകൾ സ്വാസികയ്ക്കായി അമൃത ടിവി ഒരുക്കിയിരുന്നു. താരത്തിന്റെ കുട്ടിക്കാലത്തെ ചിത്രങ്ങൾ കേർത്തിണക്കി കൊണ്ട് ഒരു രസകരമായ ട്രോൾ വീഡിയോ ഒരുക്കിയിരുന്നു.

  വീഡിയോയ്ക്കിടയിൽ പിതാവ് ആശംസയുമായി എത്തിയിരുന്നു . വിദേശത്തുള്ള അച്ഛനെ അപ്രതീക്ഷിതമായി കണ്ടപ്പേൾ സ്വാസിക ഇമോഷണലാവുകയായിരുന്നു. സന്തോഷം കൊണ്ട് കരയുന്ന സ്വാസികയെ ആയിരുന്നു പിന്നീട് കണ്ടത്. ഇതിന് ശേഷം അമ്മയും കേക്ക് മുറിക്കാനായി സ്വാസികയ്ക്കൊപ്പം എത്തിയിരുന്നു. പിറന്നാൾ ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

  ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam

  പ്രിയപ്പെട്ട താരത്തിന് പിറന്നാൾ ആശംസയുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. ചിരിച്ചു നിന്ന ഞങ്ങളുടെ കുട്ടിയെ കരയിപ്പിച്ചു റെഡ് കാർപെറ്റ് എന്നിങ്ങനെയുള്ള കമന്റുകളും ആശംസയ്ക്കൊപ്പം വരുന്നുണ്ട്. ദേവിയും കിഷോറും ഈ എപ്പിസോഡിൽ വന്നതിൽ സന്തോഷം, ഇതൊരു സ്പെഷ്യൽ എപ്പിസോഡ് ആയിരുന്നു വെന്ന് പറഞ്ഞ് കൊണ്ട് റെഡ് കാർപെറ്റ് ടീമിനോട് നന്ദിയും പറയുന്നുണ്ട്. കൂടാതെ ട്രോൾ വീഡിയോല പൊളിച്ചെന്നും പ്രേക്ഷകർ പറയുന്നുണ്ട്. റെഡ് കാർപെറ്റിലൂടെ തങ്ങളുടെ പ്രണയകഥയും ദേവിയും കിഷോറും പങ്കുവെച്ചിരുന്നു. സാധാരണ രീതിയിൽ കണ്ടു വന്നിരുന്ന ഒരു പ്രണയമായിരുന്നില്ല തങ്ങളുടെതെന്നാണ് പറഞ്ഞ് കൊണ്ടായിരുന്നു ദേവി പ്രണയ കഥ പറയുന്നത്. ആദ്യമൊക്കെ കിഷോർ തന്നോട് അധികം മിണ്ടിയിരുന്നില്ലെന്നും താൻ ബഹളം വയ്ക്കുന്നതിന് ഭയങ്കര ദേഷ്യമായിരുന്നു എന്നും ദേവി പറയുന്നു.

  ഒരു അമേരിക്കൻ ഷോയിൽ വെച്ചായിരുന്നു പ്രണയം തിരിച്ചറിയുന്നത്.. കിഷോറിന്റെ പെരുമാറ്റത്തിൽ നിന്ന് കാര്യം മനസിലാക്കിയദേവി അങ്ങോട്ട് ചോദിക്കുകയായിരുന്നു. ''എനിക്ക് ഇങ്ങനെ തോന്നുന്നു എന്നോട് അങ്ങനെ വല്ലതും ഉണ്ടോ എന്നായിരുന്നു ദേവിയുടെ ചോദ്യം. '' ഇഷ്ടം ഇല്ലെങ്കിൽ ഇപ്പോൾ പറയരുത് കാരണം കുറെ ഷോ ഇനിയും ബാക്കിയുണ്ട്. ഇഷ്ടമാണെങ്കിൽ തന്റെ സൗകര്യം പോലെ എന്നായിരുന്നു കിഷോറിന്റെ മറുപടി. വിവാഹം കഴിഞ്ഞിട്ട് 16 വർഷം പൂർത്തിയായിരിക്കുകയാണ്. ഫെബ്രുവരിയിൽ ആയിരുന്നു വിവാഹവാർഷികം. ഒരു ഹൃദയസ്പർശിയായ കുറിപ്പ് ദേവി പങ്കുവെച്ചിരുന്നു. '' ഒരുമിച്ച് 16 വർഷം പൂർത്തിയാക്കി. എന്നെ മനസിലാക്കി ഒപ്പം നിന്നതിന് നന്ദി. വർഷങ്ങൾ കഴിയുന്തോറും നമ്മൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നു. വിവാഹ വാർഷികാശംസകൾ," കിഷോറിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ദേവി ചന്ദന കുറിച്ചിരുന്നു.

  Read more about: swasika
  English summary
  Swasika Vijay Surprise Birthday Celebration With Devi Chandana And Kishore Video went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X