For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആണുങ്ങള്‍ക്ക് എന്തും ആകാം, സ്ത്രീകള്‍ ബിക്കിനിയിട്ടാലാണ് കുഴപ്പം; ഇരട്ടത്താപ്പിനെതിരെ താപ്‌സി

  |

  തെന്നിന്ത്യന്‍ സിനിമയിലൂടെ അരങ്ങേറി ഇന്ന് ബോളിവുഡിന്റെ സൂപ്പര്‍താരമായി മാറിയ നടിയാണ് താപ്‌സി പന്നു. അഭിനേത്രി എന്നതിലുപരിയായി സാമൂഹിക വിഷയങ്ങളിലുള്ള നിലപാടുകളുടെ പേരിലും താപ്‌സി ധാരാളം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. കര്‍ഷകസമരത്തെയും ജെഎന്‍യു സമരത്തേയും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തേയുമെല്ലാം പിന്തുണച്ച് രംഗത്ത് എത്തിയ താരമാണ് താപ്‌സി.

  നാടന്‍ സുന്ദരിയായി അനു സിത്താര; എത് ലുക്കിലും പൊളിയെന്ന് ആരാധകർ

  സിനിമയ്ക്ക് അകത്തും പുറത്തുമുള്ള സ്ത്രീ വിരുദ്ധതയ്‌ക്കെതിരേയും താപ്‌സി ശബ്ദമുയര്‍ത്താറുണ്ട്. ഇപ്പോഴിതാ നടിമാരുടെ ബിക്കിനി ചിത്രങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് താപ്‌സി പന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താപ്‌സി തന്റെ നിലപാട് വ്യക്തമാക്കിയത്.

  നടിമാരായ റുബീന ദിലൈക്, ജൂഹി പാര്‍മര്‍, നിധി അഗര്‍വാള്‍ എന്നിവരും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. തന്റെ നിരീക്ഷണത്തില്‍ നിന്നും മനസിലായത് സമൂഹത്തില്‍ സ്ത്രീകള്‍ തങ്ങളുടെ ബിക്കിനി ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ മാത്രമാണ് വിമര്‍ശനങ്ങളെന്നും അതേസമയം പുരുഷന്മാരുടെ അര്‍ധ നഗ്ന ചിത്രങ്ങളെ ആരും വിമര്‍ശിക്കില്ലെന്നുമാണ് താപ്‌സി പറയുന്നത്. നടിമാര്‍ അല്ലാത്ത സത്രീകളും ഇത് നേരിടുന്നുണ്ടെന്നാണ് താപ്‌സ് പറയുന്നത്.

  ''എന്റെ നിരീക്ഷണത്തില്‍ നിന്നും മനസിലായത്, പൊതുവായി സ്ത്രീകള്‍ തങ്ങളുടെ ബിക്കിനി ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ ആക്രമിക്കപ്പെടുന്നുണ്ട്. പക്ഷെ ഇത് പുരുഷന്മാര്‍ തങ്ങളുടെ അര്‍ധ നഗ്ന ചിത്രങ്ങളോട ബീച്ച് ചിത്രങ്ങളോ പങ്കുവെക്കുമ്പോള്‍ ഉണ്ടാകാറില്ല'' താപ്‌സി പറയുന്നു. നേരത്തെ 2017 ല്‍ ജുഡുവ 2 എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ബിക്കിനി ചിത്രം പങ്കുവച്ചതിന് താപ്‌സിക്ക് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.

  ധാരാളം പേരാണ് അന്ന് താപ്‌സിക്കെതിരെ രംഗത്ത് എത്തിയത്. ഇതിനിടെ മോശം കമന്റ് ചെയ്‌തൊരാള്‍ക്ക് താപ്‌സി ചുട്ടമറുപടി നല്‍കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്തുകൊണ്ട് നിങ്ങള്‍ ബാക്കിയുള്ള വസ്ത്രവും അഴിച്ചു മാറ്റുന്നില്ല. ഇത് കാണുമ്പോള്‍ നിങ്ങളുടെ സഹോദരന് ഒരുപാട് അഭിമാനമുണ്ടാകുമെന്നായിരുന്നു കമന്റ്. ഇതിന് താപ്‌സി നല്‍കിയ മറുപടി എനിക്ക് സഹോദരനില്ല. ഉണ്ടായിരുന്നുവെങ്കില്‍ ചോദിച്ചേനെ. ഇപ്പോഴത്തേക്ക് എന്റെ സഹോദരിയുടെ മറുപടി മതിയാകും എന്നായിരുന്നു.

  അതേസമയം മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് താപ്‌സി പന്നു. ഥപ്പഡിലെ പ്രകടനമാണ് താപ്‌സിയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ഇര്‍ഫാന്‍ ഖാന്‍ ആണ് മികച്ച നടന്‍. ഥപ്പഡ് മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ഓറം റൗത്ത് ആണ് മികച്ച സംവിധായകന്‍, ചിത്രം തന്‍ഹാജി. മികച്ച കഥ, മികച്ച ഗായകന്‍, മികച്ച പശ്ചാത്തല സംഗീതം, മികച്ച എഡിറ്റിംഗ്, മികച്ച സൗണ്ട് ഡിസൈന്‍ എന്നീ പുരസ്‌കാരങ്ങളും ഥപ്പഡിനെ തേടിയെത്തിയത്.

  ഗുലാബോ സീതാബോ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം അമിതാഭ് ബച്ചന്‍ നേടിയപ്പോള്‍ മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം സര്‍ എന്ന ചിത്രത്തിലൂടെ തിലോത്തമ ഷോമെ സ്വന്തമാക്കി. തന്‍ഹാജിയിലെ പ്രകടനത്തിന് സെയ്ഫ് അലി ഖാന്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ഗുലാബോ സീതാബോയിലെ അഭിനയത്തിലൂടെ ഫാറൂഖ് ജാഫര്‍ മികച്ച സഹനടിയായി മാറി.

  Read more about: taapsee pannu
  English summary
  Taapsee Pannu Calls Out The Double Standard Of Insulting Actresses For Wearing Bikini, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X