For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവസരത്തിന് വേണ്ടി നിലപാട് പണയം വെക്കരുത്, അഭിനയ ജീവിതത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല!

  |

  അടുത്തിടെയായി പല താരങ്ങളും കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. പ്രേക്ഷകരും സിനിമാലോകവും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് പലരുടെയും പ്രതികരണത്തില്‍. എന്നാല്‍ സിനിമയിലെപ്പോലെയുള്ള സംഭവങ്ങളൊന്നും സീരിയല്‍ രംഗത്തില്ലെന്നും അതുകൊണ്ട് തന്നെ കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നുമായിരുന്നു പല താരങ്ങളും തുറന്നുപറഞ്ഞത്. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷക മനം കവര്‍ന്ന അഭിനേത്രിയായ യമുനയും ഇപ്പോള്‍ ഇക്കാര്യം ശരി വെക്കുകയാണ്.

  ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മറ്റൊരാളെ പരിഗണിക്കാമോയെന്ന് ചോദിച്ചിരുന്നു, സംവിധായകന്‍ സമ്മതിച്ചില്ല!

  വിവിധ ചാനലുകളിലായി പ്രേക്ഷപണം ചെയ്യുന്ന നിരവധി സീരിയലുകളിലാണ് ഈ അഭിനേത്രി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവം നിലനില്‍ക്കുന്നുണ്ടെന്ന് കരുതുന്നില്ല. മോശം കാര്യങ്ങളോട് നോ പറയാന്‍ തയ്യാറായാല്‍ത്തന്നെ പല കാര്യങ്ങളെയും ഒഴിവാക്കാമെന്നും താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

  താരവിവാഹത്തിനൊരുങ്ങി ടോളിവുഡ്, മേഘ്‌നയുടെ ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

  അവസരത്തിന് വേണ്ടി ഇരയാവരുത്

  അവസരത്തിന് വേണ്ടി ഇരയാവരുത്

  സിനിമയിലെയോ സീരിയലിലെയോ അവസരത്തിനായി ഒരാര്‍ട്ടിസ്റ്റ് പോലും ഇരയാവാന്‍ തയ്യാറാവില്ല. നിങ്ങളുടെ കഴിവിനാണ് കൂടുതല്‍ പ്രാധാന്യം. അതാണ് നിങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്നത്. 25 വര്‍ഷത്തോളമായി അഭിനയ രംഗത്തുള്ള മുതിര്‍ന്ന അഭിനേത്രികളിലൊരാള്‍ കൂടിയാണ് യമുന. ഇന്നുവരെ ഇത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായിട്ടില്ല. പൊതുവെ സീരിയല്‍ രംഗത്തുള്ളവരാരും കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറയാറില്ല. അങ്ങനെയൊരു സംഭവം ഇല്ലാത്തതിനാലാണ് ഇത്.

  സ്വതന്ത്രമായി പ്രവര്‍ത്തിക്കാവുന്നതാണ്

  സ്വതന്ത്രമായി പ്രവര്‍ത്തിക്കാവുന്നതാണ്

  മറ്റ് പ്രൊഫഷനെപ്പോലെയല്ല സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ കൂടെയൊരാളെ കൊണ്ടുപോവാനുള്ള സൗകര്യമുണ്ട്. അമ്മയെയോ അച്ഛനെയോ ഭര്‍ത്താവിനെയോ ആരെ വേണമെങ്കിലും കൂടെക്കൊണ്ടു പോകാനുള്ള സൗകര്യമുണ്ട്. കൂടെയൊരാളുള്ളപ്പോഴും എല്ലാ സൗകര്യവും ഉണ്ടാവുമെന്നും ഇവര്‍ പറയുന്നു. സമാധാനത്തോടെ തന്നെ ജോലി ചെയ്യാന്‍ കഴിയുന്ന അവസ്ഥയാണ് സീരിയിലുള്ളത്.

  പ്രൊഫഷണല്‍ സമീപനമാണെങ്കില്‍

  പ്രൊഫഷണല്‍ സമീപനമാണെങ്കില്‍

  കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം സംഭവങ്ങള്‍ക്കായി ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അവര്‍ പ്രൊഫഷണലായല്ല സിനിമയെ സമീപിക്കുന്നത് എന്ന് വേണം മനസ്സിലാക്കാന്‍. പ്രൊഫഷണലായി സമീപിക്കുന്നൊരാള്‍ ഒരിക്കലും ഇത്തരം മോശം പ്രവണതകള്‍ പോത്സാഹിപ്പിക്കില്ല. മറ്റ് കാര്യങ്ങള്‍ക്കായി ഒരാള്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അത് അയാളുടെ മാത്രം ആവശ്യമാണ്. അത് ആദ്യമേ മനസ്സിലാക്കിയാല്‍ ഇക്കാര്യത്തില്‍ നിന്നും പിന്‍വാങ്ങാവുന്നതേയുള്ളൂ.

  പുതുമുഖങ്ങളെയാണ് ആവശ്യം

  പുതുമുഖങ്ങളെയാണ് ആവശ്യം

  കണ്ട് പരിചയമുള്ള മുഖങ്ങളില്‍ നിന്നും മാറി പുതുമുഖങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും മാത്രമല്ല കാസ്റ്റിങ്ങിന്റെ കാര്യത്തിലും പുതുമ നിലനിര്‍ത്താനാണ് പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതെത്രത്തോളം വര്‍ക്കൗട്ടാവുന്നുെവന്നുള്ളതും പ്രധാനമാണ്. പ്രേക്ഷകരെ സംബന്ധിച്ച് അവരുടെ താല്‍പര്യങ്ങള്‍ക്കും ഇഷ്ടത്തിനും പ്രാധാന്യം നല്‍കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്.

  സ്വന്തം കഴിവില്‍ മുന്നേറുക

  സ്വന്തം കഴിവില്‍ മുന്നേറുക

  സ്വന്തം കഴിവില്‍ വിശ്വസിച്ച് മുന്നേറുകയെന്ന ഉപദേശമാണ് നല്‍കാനുള്ളത്. നൂറുകണക്കിന് അവസരങ്ങളാണ് മുന്നിലുള്ളത്. ഏതെടുക്കണമെന്നും ഏത് വഴിയിലൂടെ മുന്നേറണമെന്നും അവരവരാണ് തീരുമാനിക്കേണ്ടത്. യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യാതെ, മോശം സംഭവങ്ങളിലൊന്നും പെടാതെ മുന്നേറുകയാണ് വേണ്ടത്. സ്വന്തം കഴിവില്‍ വിശ്വസിച്ച് മുന്നേറുന്നവരെ തേടി അന്തിമ വിജയമെത്തും.

  നിലപാടുകള്‍ ഉറച്ച് പറയുക

  നിലപാടുകള്‍ ഉറച്ച് പറയുക

  മോശം പ്രവണതകള്‍ക്ക് നേരെ തുടക്കത്തില്‍ തന്നെ മുഖം തിരിക്കുക. അത്തരം കാര്യങ്ങളോട് നോ പറഞ്ഞു ശീലിക്കുക. സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കുകയും ചെയ്താല്‍ വിജയകരമായി മുന്നേറാവുന്നതേയുള്ളൂ. തെലുങ്ക് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ച് കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് യമുന സ്വന്തം നിലപാട് വ്യക്തമാക്കിയത്.

  English summary
  Yamuna talking about casting couch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X