For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേക്ഷകരുടെ പ്രിയപ്പെട്ട വാസവദത്തയുടെ മകൾ ഐ പിഎസുകാരി, മനീഷയുടെ മകൾ മിനിസ്ക്രീനിലേയ്ക്ക്..

  |

  തട്ടീംമുട്ടീ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മനീഷ സുബ്രമണ്യൻ. വാസവദത്ത എന്ന ഉടായിപ്പ അമ്മായിയമ്മയായിട്ടാണ് നടി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഇതുവരെ കണ്ട അമ്മായിയമ്മമാരിൽ നിന്ന് ഏറെ വ്യത്യസ്തയാണ് വാസവദത്ത. അതിനാൽ തന്നെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു . ചെറിയ സമയത്തിനുള്ളിൽ തന്നെ മികച്ച ആരാധകരെ സ്വന്തമാക്കാൻ നടിക്ക് കഴിഞ്ഞു. ഇപ്പോഴിത നടിക്ക് പിന്നാലെ മകളും അഭിനയരംഗത്തേയ്ക്ക് ചുവട് വയ്ക്കുകയാണ്. മനീഷ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

  maneesha- neeradaha

  മഴവില്ല് മനോരമയിലൂടെയാണ് മകൾ നീരദ ഷീൻ അഭിനയത്തിൽചുവട് വയ്ക്കുന്നത്. ചാക്കോയും മേരിയും' എന്ന സീരിയലിൽ സാന്ദ്ര ഐ പിഎസ് എന്ന കഥാപാത്രത്തെയാണ് നീരദ അവതരിപ്പിക്കുന്നത്. മനീഷ തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്. നടിയുടെ വാക്കുകൾ ഇങ്ങനെ..."പ്രിയരെ, വീണ്ടും ഒരു സന്തോഷ വർത്തമാനം. ന്റെ മകൾ നീരദ ഷീൻ 'മഴവിൽ മനോരമ'യിലെ ചാക്കോയും മേരിയും എന്ന സീരിയലിൽ സാന്ദ്ര ഐപി‌എസ് എന്ന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഏവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകും എന്ന് കരുതുന്നു." ഇൻസ്റ്റഗ്രാം പോസ്റ്റിൽ മനീഷ പറയുന്നു.

  അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് മനീഷ. മുപ്പതോളം സിനിമകളിൽ പാടുകയു നിരവധി സ്റ്റേജ് ഷോകളിൽ പാടിയിട്ടുമുണ്ട്.. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് മനീഷയ്ക്ക് സിനിമയിൽ അവസരം ലഭിക്കുന്നത്. 'തന്മാത്ര' ആയിരുന്നു മനീഷയുടെ ആദ്യസിനിമ.

  ദിവസങ്ങൾക്ക് മുൻപായിരുന്നു മനീഷയുടെ അമ്മയുടെ വിയോഗം.അമ്മയുടെ വേർപാടിനെ കുറിച്ചും അവസാന ആഗ്രഹത്തെ കുറിച്ചും പങ്കുവെച്ച് നടി രംഗത്തെത്തിയിരുന്നു. മനീഷയുടെ വാക്കുകൾ ഇങ്ങനെ.. എന്റമ്മ ... എന്റെ പൊന്നമ്മ ... അവസാന നാളിൽ പ്രിയപ്പെട്ട തൃശ്ശൂരിൽ അമ്മേടെ കുഞ്ഞിന്റടുത്തു കിടന്ന് അമ്മ മരിച്ചു .. ഏതോ നിയോഗം പോലെ കൊറോണ കാലത്തു തിരക്കുകളൊന്നും ഇല്ലാതെ എന്റമ്മേന്റെ അടുത്ത് തന്നെ നിൽക്കാനും അമ്മേനെ ശുശ്രൂഷിക്കാനും എനിക്കോരു ഭാഗ്യം ഉണ്ടായി .. അമ്മയുടെ എന്നത്തേയും പ്രിയപ്പെട്ട കൂട്ടുകാർ അമ്മയുടെ അനിയത്തിമാർ തന്നെയാണ്....അവരെ കൂടെ കൂട്ടാനും അവർക്കൊപ്പമിരിക്കാനുമാണ് എന്റമ്മ എന്നും ആഗ്രഹിച്ചത് .. പ്രിയപ്പെട്ട ഇടം തൃശ്ശൂരും (അമ്മ കളിച്ചുവളർന്ന ഇടം ) .. അതുകൊണ്ടു തന്നെ അവസാന നാളുകളിൽ തൃശ്ശൂർ വരണം എന്ന അമ്മയുടെ ആഗ്രഹം ഞങ്ങൾ മക്കൾക്ക് നിറവേറ്റിക്കൊടുക്കാൻ സാധിച്ചത്. ഞങ്ങൾക്ക് ദൈവം കനിഞ്ഞു നൽകിയ വരമായി കരുതുന്നു .. ഒപ്പം എന്റമ്മയെ അത്രകണ്ട് ഗുരുവായൂരപ്പനും വടക്കുംനാഥനും പാറമേക്കാവിലമ്മയും സ്നേഹിക്കുന്നുണ്ട് എന്നതും കൂടിയാണ് .. തൃശൂരിന്റെ കാറ്റിനൊപ്പം എന്റമ്മയുടെ എന്നത്തേയും സ്നേഹവും എന്നെ വലയം ചെയ്തുനിൽപ്പുണ്ട് .. അമ്മയുടെ വിളിപോലെ ആണ്‌ എനിക്കിപ്പോൾ സുമ ചെറിയമ്മേടെ ഈ പോസ്റ്റ് കണ്ടപ്പോ തോന്നിയത്- മനീഷ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

  Pooja Jayaram Interview | FilmiBeat Malayalam

  മനീഷ ഇൻസ്റ്റഗ്രാം പോസ്റ്റ്

  English summary
  Thatteem Mutteem Fame Maneesha's Daughter neeradha sheen made her Miniscreen debut
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X