For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിവോഴ്‌സ് ചെയ്യാമെന്ന് തീരുമാനിച്ച നിമിഷമാണത്; ആ സംഭവം പൃഥ്വിയുടെ സിനിമയിലുണ്ടെന്ന് മഞ്ജു പിള്ള

  |

  നടി മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ്. രണ്ട് പേരും വെള്ളിത്തിരയില്‍ കഴിവ് തെളിയിച്ചത് പോലെ നല്ലൊരു കുടുംബമായി കഴിയുകയാണ്. എന്നാല്‍ ഇരുവരെയും ഡിവേഴ്‌സിന്റെ വക്കിലെത്തിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് മഞ്ജു പിള്ള ഇപ്പോള്‍.

  അപ്സരസിനെ പോലെ മനോഹരിയായി ഹെബ പാട്ടേൽ, പാർട്ടി വെയറിൽ തിളങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം

  തങ്ങളുടെ ജീവിതത്തില്‍ നടന്ന കാര്യം അതുപോലെ പൃഥ്വിരാജിന്റെ ജെയിംസ് ആന്‍ഡ് ആലീസ് എന്ന സിനിമയിലും കൊടുത്തിട്ടുണ്ടെന്നും മഞ്ജു പറയുന്നു. വിവാഹ ജീവിതം ഒരു അഡ്ജസ്റ്റ്‌മെന്റില്‍ പോവേണ്ടതാണെന്നാണ് കൗമുദി ചാനലിലെ താരപകിട്ട് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ മഞ്ജു പിള്ള വ്യക്തമാക്കുന്നത്.

  ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തവരായിരിക്കും ഭാര്യയും ഭര്‍ത്താവുമായി വരിക. അവിടെ ഒരു അഡ്ജസ്റ്റ്‌മെന്റില്‍ പോവുകയാണ് വേണ്ടത്. ഞാന്‍ ഒരുവിധം അഡ്ജസ്റ്റ് ചെയ്താണ് പോവുന്നത്. സുജിത്തും അങ്ങനെ തന്നെയാണെന്നാണ് എന്റെ വിശ്വാസം. ജെയിംസ് ആന്‍ഡ് ആലീസ് എടുക്കുന്ന സമയത്ത് അതില്‍ ഒന്ന് രണ്ട് സംഭവങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായതാണ്. മോളെ വിളിക്കാന്‍ മറന്ന് പോവുന്ന രംഗമൊക്കെ, മറന്ന് പോയതല്ല. ഞങ്ങളുടെ ഇടയില്‍ വിന്ന മിസ് അണ്ടര്‍സ്റ്റാന്‍ഡിങ് ആണ്. ഞാന്‍ വിചാരിച്ചു പുള്ളി ബൈക്ക് എടുത്ത് പോയപ്പോള്‍ മോളെ വിളിക്കാനാണെന്ന്.

  പക്ഷേ വേറെ വഴിക്ക് പോയതായിരുന്നു. ഞാനത് അറിഞ്ഞുമില്ല. അടുക്കളയില്‍ ജോലി ചെയ്യുമ്പോഴാണ് മുകളില്‍ നിന്ന് വിളിച്ച് എടീ ഞാനിറങ്ങുവാണേന്ന് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ഞാന്‍ വേഗം വരണേ, സ്‌കൂളില്‍ പോവാന്‍ സമയമായെന്ന് ഞാനും പറഞ്ഞു. പക്ഷേ പുള്ളി ഏതോ മീറ്റിങ്ങിന് പോയി ഫോണും സൈലന്റ് ആക്കി വെച്ചു. പുള്ളിയെ വിളിച്ചിട്ടും കിട്ടുന്നില്ല. മോള്‍ സ്‌കൂളില്‍ നിന്നും വീട്ടിലും എത്തിയില്ല. കുറച്ച് കഴിഞ്ഞ് അവിടെയുള്ള ആരോ കുഞ്ഞിനെ വീട്ടിലെത്തിച്ചു. അന്നവള്‍ കുഞ്ഞാണ്. ഇന്നത്തെ കാലമല്ലേ, എന്റെ ഭാഗ്യം കൊണ്ടാണ് അവളെ തിരിച്ച് കിട്ടിയത്.

  അന്ന് ഒരു ഡിവേഴ്‌സ് നടക്കേണ്ടത് ആയിരുന്നു. ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പില്‍ വന്നതാണെങ്കിലും കരച്ചിലും ബഹളവുമൊക്കെയായി പോയി. കാരണം മോള് പോയി കഴിഞ്ഞാല്‍ പിന്നെ ജീവിച്ച് ഇരിക്കണ്ട. അവളെയും കൊണ്ട് വന്ന കക്ഷിയോട് എനിക്കൊരു താങ്ക്‌സ് പറയാന്‍ പോലും പറ്റിയില്ല. ജംഗ്ഷനില്‍ നിന്നുള്ള ആളുകളൊക്കെ മോളേയെും കൊണ്ട് വരുന്നത് ആരാണെന്ന് അറിയാന്‍ വീട്ടിലേക്ക് വന്നിരുന്നു. അന്ന് മോള്‍ക്ക് എല്ലാ നമ്പറുകളും ഞാന്‍ കാണാതെ പഠിപ്പിച്ചു. ഏറ്റവും കൂടുതല്‍ ഞാന്‍ പേടിച്ച നിമിഷമാണത്. അതേ സെയിം സംഭവം ജെയിംസ് ആന്‍ഡ് ആലീസില്‍ എടുത്തിട്ടുണ്ട്.

  മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

  സിനിമയിലെ ആലീസ് എന്ന കഥാപാത്രം കോടതിയില്‍ ഇരുന്ന് പറയുന്ന പല ഡയലോഗുകളും ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴും ഗ്യാസ്, ഇലക്ട്രിസിറ്റി, തുടങ്ങിയവയുടെ നമ്പറോ കുക്ക് ചെയ്യാനോ ഒന്നും അറിയില്ല. ഫുള്‍ ടൈം ഫോണില്‍ നോക്കി ഇരിക്കും. ഞാന്‍ ഒരു പരിതി വരെ അഡ്ജസ്റ്റ് ചെയ്യാറുണ്ട്. ആ സമയത്ത് ഇടയ്‌ക്കൊക്കെ ഞാനും റിയാക്ട് ചെയ്യും. ഞാന്‍ ഇഷ്ടമുള്ളത് ചെയ്യും. പക്ഷേ നീയത് ചെയ്യരുതെന്ന് പറയാന്‍ പാടില്ല. അതിനുള്ള ബഹുമാനം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കൊടുക്കണമെന്നും മഞ്ജു പിള്ള പറയുന്നു.

  English summary
  Thatteem Mutteem Serial Actress Manju Pillai About Her Divorce With Sujith Vaassudev
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X