For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സങ്കടക്കടലില്‍ ആടിയുലഞ്ഞ് ഹരി, സാന്ത്വനത്തില്‍ കടുത്ത തീരുമാനങ്ങളുമായി ബാലന്‍

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. സാന്ത്വനത്തിലെ കഥാപാത്രങ്ങളെയും സ്വന്തം വീട്ടിലെ ആളുകളെന്ന പോലെയാണ് ആളുകള്‍ സ്വീകരിക്കുന്നത്. ഇവരുടെ സോഷ്യല്‍ മീഡിയയിലെ വിശേഷങ്ങളും പലപ്പോഴും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

  ഏതാനും ദിവസങ്ങളായി സാന്ത്വനത്തില്‍ സങ്കടപ്പെയ്ത്താണ്. വരും ദിവസങ്ങളിലും ഈ സങ്കടമഴ തുടരുമെന്ന സൂചിപ്പിക്കുകയാണ് പ്രമോ. കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയില്‍ അപ്പുവും ഹരിയും മാത്രമല്ല സാന്ത്വനം കുടുംബമാകെ തളര്‍ന്നിരിക്കുകയാണ്.

  കഴിഞ്ഞ ദിവസം അപ്പുവിനെ കാണാന്‍ ഡാഡിയും മമ്മിയും വന്നെങ്കിലും ഹരിയ്ക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. തന്റെ കുഞ്ഞിനെ ഇല്ലാതാക്കാന്‍ കൂട്ടുനിന്ന ഡാഡിയോട് ഇറങ്ങിപ്പൊക്കോളാനായിരുന്നു ഹരി പറഞ്ഞത്. ഹരിയെ ആശ്വസിപ്പിക്കാന്‍ ഡാഡി ശ്രമിച്ചെങ്കിലും നടന്നില്ല.

  അപ്പുവിന്റെ മമ്മി അവളെ അമരാവതിയിലേക്ക് കൂട്ടിക്കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അപ്പുവിന് താത്പര്യമില്ല എന്നായിരുന്നു മറുപടി. നിരാശരായാണ് അപ്പുവിന്റെ ഡാഡിയും മമ്മിയും അന്ന് സാന്ത്വനത്തില്‍ നിന്നും മടങ്ങിയത്.

  സങ്കടം മാറാതിരുന്ന ഹരി മദ്യപിച്ച് വിഷമം മറക്കാന്‍ ശ്രമിച്ച ദൃശ്യങ്ങളാണ് പുതിയ പ്രമോയില്‍ ഉള്ളത്. തന്റെ കുഞ്ഞ് ഇല്ലാതായ സങ്കടം ശിവനോടും ശത്രുവിനോടും എണ്ണിയെണ്ണി പറഞ്ഞ് കരയുകയായിരുന്നു ഹരി. ഒരു വിധത്തില്‍ വീട്ടിലെത്തിച്ച ഹരിയെ എല്ലാവരും ചേര്‍ന്ന് സാന്ത്വനിപ്പിക്കുന്നു. ഹരിയുടെ ഈ അവസ്ഥ കണ്ട് എന്തു പറയണമെന്നുപോലും അറിയാതെ വിങ്ങിപ്പൊട്ടുകയാണ് ബാലനും ദേവിയും സാന്ത്വനത്തിലെ മറ്റുള്ളവരുമെല്ലാം.

  തങ്ങള്‍ക്ക് സംഭവിച്ച ദുരന്തത്തെ എങ്ങനെ നേരിടണമെന്ന് ചിന്തിക്കുകയാണ ഇനിയുള്ള എപ്പിസോഡുകളില്‍ ബാലന്‍. അതിനായി ജ്യോത്സ്യനെ വിളിച്ചു വരുത്തി കവടി നിരത്തി പ്രശ്‌നപരിഹാരത്തിനായും ശ്രമിക്കുന്നു. കുടുംബാംഗങ്ങളുടെയെല്ലാം സാന്നിദ്ധ്യത്തില്‍ ഭാവികാര്യങ്ങളെക്കുറിച്ച് ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാനും ബാലന്‍ ഈ വേളയില്‍ തീരുമാനിക്കുന്നു.

  സാന്ത്വനത്തിന്റെ പുതിയ പ്രമോയ്ക്ക് പ്രേക്ഷകര്‍ വിവിധ തരം കമന്റുകളാണ് നല്‍കുന്നത്. ചിലര്‍ സാന്ത്വനത്തിലെ സങ്കടം കണ്ട് ഒപ്പം ചേരുന്നു. എന്നാല്‍ മറ്റുചിലരാകട്ടെ ഈ സങ്കടക്കാഴ്ച തുടരുന്നത് ബോറാണെന്ന് അഭിപ്രായപ്പെടുന്നു. എല്ലാവര്‍ക്കും ശിവാഞ്ജലിമാരുടെ കളിതമാശകളും സന്തോഷമായിരിക്കുന്ന സാന്ത്വനം വീടുമാണ് ഇഷ്ടം.

  'കഴിഞ്ഞ ദിവസത്തെ അപ്പുവിന്റെ എല്ലാവരും എല്ലാം മറക്കണം എന്ന ഡയലോഗ് ഒക്കെ കേട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു അപ്പുവിന്റെ കണ്ണീര്‍ക്കഥ തീര്‍ന്നു എന്ന്, ഇതിപ്പോള്‍ കൂടുതല്‍ കണ്ണീര്‍ ആയ മട്ടാണ്', 'ബാലേട്ടന്റെ കുഞ്ഞുങ്ങളെ വേണ്ട എന്നുള്ള തീരുമാനം മാറ്റമെന്നായിരിക്കും ആ കടുത്ത തീരുമാനം', 'സന്തോഷകരമായ പ്രമോ കാണാന്‍ ഇരുന്ന ഞാന്‍ ഉള്‍പ്പെടെ ഉള്ള ശിവാജ്ഞലി ആരാധകരെ ചതിച്ചു കളഞ്ഞല്ലോ മാമാ', 'അടുത്ത ആഴ്ചയും സ്വാന്തനം വീട്ടില്‍ ശോകമുഖമായ അവസ്ഥയാണെന്ന് അര്‍ത്ഥം','ഇതൊക്ക കണ്ടിട്ട് അപ്പുവിനെയും അഞ്ജുവിനേയും ഒക്കെ പിന്തള്ളി ദേവി തന്നെ എല്ലാവരുടെയും ദുഃഖമകറ്റാന്‍ ഗര്‍ഭാവതാരം എടുക്കുന്ന ലക്ഷണമുണ്ട്' തുടങ്ങി നിരവധി കമന്റുകളാണ് പുതിയ സാന്ത്വനം പ്രമോയ്ക്ക് ലഭിച്ചിരിക്കുന്നത്.

  സാന്ത്വനത്തിലെ സങ്കടകാലം അവസാനിച്ച് വീണ്ടും പഴയ പോലെ കളിയും ചിരിയും വരണമെന്ന പ്രാര്‍ത്ഥനയിലാണ് ഇപ്പോള്‍ പ്രേഷകര്‍. ആരാധകര്‍ ഒന്നടങ്കം അതിനായുള്ള കാത്തിരുപ്പിലാണ്.

  മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന സാന്ത്വനത്തിന് റെക്കോര്‍ഡ് പ്രേക്ഷകരാണ് ഉള്ളത്. സാന്ത്വനത്തിലെ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ.

  തമിഴ് പരമ്പരമായ പാണ്ഡ്യന്‍ സ്‌റ്റോറീസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി ചിപ്പി നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യയാണ്.

  Read more about: Santhwanam hari shivan shivanjali
  English summary
  The grief continues in Santhwanam, new promo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X