For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആരൊക്കെ വിചാരിച്ചാലും കല്യാണിയേയും കിരണിനേയും പിരിക്കാനാവില്ല', ഇനിയുള്ള എപ്പിസോഡുകൾ നിർണായകം

  |

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാ​ഗം സീരിയലിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കല്യാണിയെന്ന ഊമയായ പെൺകുട്ടിയുടെ ജീവിതമാണ് സീരിയലിന്റെ പ്രമേയം. പലരും കൂട്ടമായി ആക്രമിക്കാനും ഇല്ലാതാക്കാനും ശ്രമിച്ചിട്ടും അവയെല്ലാം സധൈര്യമായി നേരിട്ടാണ് കല്യാണിയെന്ന പെൺകുട്ടിയുടെ യാത്ര. എന്നും കല്യാണിയുടെ ജീവിതത്തിൽ തുണയായത് അമ്മയും പിന്നെ ജീവനോളം കല്യാണി സ്നേഹിക്കുന്ന കിരണും മാത്രമാണ്. കല്യാണിയുടെ സ്വന്തം അച്ഛൻ പോലും കല്യാണിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സാഹചര്യങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.

  Also Read: 'പ്രണവിനെ കുറിച്ച് ചിലർ പറയുന്നത് കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്ട്'; വിനീത് ശ്രീനിവാസൻ

  പരസ്പര സ്നേഹവും കുടുംബബന്ധങ്ങളിലെ ഇഴയടുപ്പവും പ്രണയവുമെല്ലാം പ്രമേയമാകുന്ന സീരിയൽ ഇപ്പോൾ നിർണായക എപ്പിസോഡുകളിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ തന്നെ മൗനരാ​ഗത്തിന് പ്രേക്ഷകർക്കിടയലുള്ള സ്വീകാര്യതയും വർധിച്ചിട്ടുണ്ട്. പ്രേക്ഷകർ കാണാൻ കാത്തിരുന്ന സന്ദർഭങ്ങളിലൂടെയാണ് സീരിയൽ ഇപ്പോൾ സഞ്ചരിക്കുന്നത്. കല്യാണിയും കിരണും തമ്മിലുള്ള പ്രണയം അടക്കം പ്രേക്ഷകർ ആ​ഗ്രഹിച്ച രം​ഗങ്ങൾ അടങ്ങിയ എപ്പിസോഡുകൾ ഉടൻ സംപ്രേഷണം ചെയ്യുമെന്നാണ് പുതിയ പ്രമോ സൂചിപ്പിക്കുന്നത്.

  Also Read: 'അച്ഛാ... ഐ ലവ് യൂ....', ദിലീപിന് മീനൂട്ടിയുടെ പിറന്നാളാശംസ എത്തി

  എല്ലാവരാലും തിരസ്കരിക്കപ്പെട്ട് കണ്ണീരുമായി കഴിഞ്ഞിരുന്ന കല്യാണിക്ക് കിരണിന്റെ ഓഫീസിൽ ജോലി ലഭിച്ചതോടെയാണ് ജീവിതത്തിൽ അൽപം സന്തോഷം വന്നുതുടങ്ങിയത്. ആദ്യ സൗഹൃദമായിരുന്നു പിന്നാട് കല്യാണിയും കിരണും പ്രണയത്തിലാവുകയായിരുന്നു. എന്നാൽ കല്യാണിയോടുള്ള വെറുപ്പും കിരണിനെ വിവാഹം ചെയ്യണമെന്ന ആ​ഗ്രഹവുമായി നിരവധി പേരാണ് കിരണിനും കല്യാണിക്കും ചുറ്റും വസിക്കുന്നത്. കല്യാണിക്ക് സംസാരശേഷിയില്ലെന്ന സത്യം മറച്ചുവെച്ചായിരുന്നു കിരണ്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. എന്നാൽ ഇപ്പോൾ കിരണിന്റെ അമ്മ രൂപ കല്യാണിക്ക് സംസാരശേഷിയില്ലെന്ന സത്യം തിരിച്ചറിഞ്ഞിരിക്കുകയാണ്. കിരണിന്റെ മുറപ്പെണ്ണായ സരയുവാണ് സത്യങ്ങളെല്ലാം രൂപയെ അറിയിച്ചത്.

  ഇതോടെ കിരണിനേയും കല്യാണിയേയും രൂപ ചോദ്യം ചെയ്തു. ഒരിക്കലും കല്യാണിയേപ്പോലൊരു പെൺക്കുട്ടിയെ കിരൺ വിവാഹം ചെയ്യാൻ സമ്മിതിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് രൂപ. സത്യങ്ങൾ മറച്ചുവെച്ചതിന് കള്ളി എന്ന് പോലും കല്യാണിയെ രൂപ വിളിക്കുന്നുണ്ട്. പരിഹാസവും അപമാനവും താങ്ങാൻ വയ്യാതെ കിരണിന്റെ വീട്ടിൽ നിന്നും ഒറ്റയ്ക്കാണ് കല്യാണി പടിയിറങ്ങിയത്. സങ്കടം താങ്ങാൻ കഴിയാതെ കരയുമ്പോൾ സംസാരശേഷി തിരികെ വീണ്ടെടുക്കുന്നതിനുള്ള ലക്ഷണങ്ങൾ കല്യാണിയിൽ നിന്നും ഉണ്ടാകുന്നതും കാണാം. ശബ്ദം തിരികെ ലഭിക്കാൻ നടത്തിയ ചികിത്സകൾ ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് കിരൺ. അതേസമയം പുതിയ പ്രമോയിൽ കാണിക്കുന്നത് കല്യാണിയുടെ സത്യാവസ്ഥ രൂപ അറി‍ഞ്ഞതിന്റെ സന്തോഷം ആഘോഷിക്കുന്ന പ്രകാശനേയും വിക്രമനേയുമാണ്. എല്ലാം തകർന്ന് തരിപ്പണമായിയെന്നും ഇനിയൊരിക്കലും കല്യാണിക്ക് കിരണിനെ ലഭിക്കില്ലെന്നുമെല്ലാം പ്രകാശൻ വിക്രമിനോട് പറയുന്നതും ഇരുവരും ആ വാർത്ത കേട്ട് സന്തോഷിക്കുകയും ചെയ്യുന്നുണ്ട്.

  സിനിമ തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ, പ്രേക്ഷക പ്രതികരണം കാണാം

  കല്യാണി ചെറുതായി ശബ്ദങ്ങൾ പുറപ്പെടുവിച്ച് തുടങ്ങിയതോടെ കല്യാണിക്ക് സംസാര ശേഷി പൂർണമായും വീണ്ടെടുക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നുവെന്നാണ് ആരാധകർ കുറിച്ചത്. ആരെല്ലാം എന്തെല്ലാം പദ്ധതികൾ ഇട്ടാലും കല്യാണിയും കിരണും തമ്മിൽ വിവാഹിതരാകുമെന്നാണ് മറ്റ് ചില ആരാധകർ കുറിച്ചത്. കല്യാണിയേയും കിരണിനേയും തമ്മിൽ പിരിക്കരുതെന്നും ചിലർ കമന്റിലൂടെ ആവശ്യപ്പെട്ടു. നായിക ഐശ്വര്യ റംസായിയുടെ പ്രകടനത്തെ പ്രശംസിച്ചും നിരവധി പേർ രം​ഗത്തെത്തയിരുന്നു. ‌നലീഫ് ജിയയാണ് സീരിയലിൽ കിരണെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളികൾ അല്ലായിരുന്നിട്ട് കൂടിയും ഐശ്വര്യയ്ക്കും നലീഫയ്ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്ക് ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. മൗനരാ​ഗം 450 ആം എപ്പിസോഡിലേക്ക് അടുക്കാൻ പോകുന്ന സന്തോഷവും കുടെവിടെ താരങ്ങൾക്കും ആരാധകർക്കും അണിയറപ്രവർത്തകർക്കുമുണ്ട്.

  Read more about: asianet serial malayalam
  English summary
  'The love between Kalyani and Kiran will not break', mounaragam serial episodes promos viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X